ബോളീവുഡില്‍ കൂടുതല്‍ ശ്രദ്ധ: മലയാളത്തില്‍ വര്‍ഷത്തില്‍ രണ്ടു ചിത്രങ്ങള്‍ മാത്രമെന്ന് പ്രിഥ്വി
ഇനി മലയാള സിനിമയില്‍ ഓടിനടന്ന് അഭിനയിക്കാന്‍ ഇല്ലെന്ന് പ്രിഥ്വിരാജ്. വര്‍ഷത്തില്‍ 2 മലയാള സിനിമകളില്‍ അഭിനയിച്ചാല്‍ മതിയെന്നാണ് പ്രിഥ്വിയുടെ തീരുമാനം. ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധപതിക്കാനാണിത്. മികച്ച തിരക്കഥകള്‍ക്കാണ് മലയാളത്തില്‍ പ്രാമുഖ്യം നല്‍കുന്നത്.
ബോളിവുഡില്‍ പ്രിഥ്വിയുടെ രണ്ടാമത്തെ ചിത്രമായ ഔറംഗസേബിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ചിത്രമായ അയ്യയില്‍ ദക്ഷിണേന്ത്യക്കാരനായി തന്നെയാണ് പ്രിഥ്വി അഭിനയിച്ചത്. എന്നാല്‍ ഔറംഗസേബില്‍ പൂര്‍ണ്ണമായും ഉത്തരേന്ത്യനായ കഥാപാത്രമായിരുന്നു പ്രിഥ്വിയുടേത്.
ഈ സിനിമക്ക് ശബ്ദം നല്‍കിയതും പ്രിഥ്വിരാജ് തന്നെയാണ്. കുറെ ദിവസത്തെ ട്രയിനിംഗിനുശേഷമാണ് ഈ സിനിമയിലെ കഥാപാത്രത്തിനു വേണ്ടി പ്രിഥ്വിരാജ് ശബ്ദം നല്‍കിയത്. സ്വാഭാവികമായി ഒരു ഹിന്ദിക്കാരന്‍ സംസാരിക്കുന്ന ശൈലിയില്‍ തന്നെ പ്രിഥ്വി ഈ ചിത്രത്തില്‍ സംസാരിക്കുന്നു. ഫറാഖാന്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ന്യൂയറാണ് പ്രിഥ്വിയുടെ അടുത്ത ഹിന്ദി ചിത്രം. ഈ ചിത്രത്തില്‍ ഷാരൂഖ് ഖാനും,അഭിഷേക് ബച്ചനുമൊപ്പം പ്രധാന വേഷത്തിലാണ് പ്രിഥ്വി എത്തുന്നത്.
https://www.facebook.com/Malayalivartha