പ്രാദേശിക സിനിമകള്‍ കാനില്‍ തഴയപ്പെടുന്നതായി നന്ദിതാ ദാസ്
ഹിന്ദി സിനിമകള്‍ക്കൊപ്പം ഇന്ത്യയിലെ പ്രദേശിക ചലചിത്രങ്ങളെ കൂടി കാനില്‍ പരിഗണിക്കണമെന്ന് നന്ദിതാദാസ്. ഇന്ത്യയില്‍ ഇറങ്ങുന്ന മികച്ച ചിത്രങ്ങള്‍ പ്രാദേശിക ഭാഷകളിലാണെന്നും അവര്‍ പറഞ്ഞു. കാന്‍ മേളയിലെ ഷോട്ട് ഫിലിം വിഭാഗത്തിലെ ജൂറി അംഗമാണ് നന്ദിത.
മലയാളത്തിലും,ബംഗാളിയിലും നല്ല ചിത്രങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ അവ കാനില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നില്ല. ഹിന്ദി സിനിമകള്‍ക്ക് മാത്രമാണ് കുറച്ചു കാലങ്ങളായി കാനില്‍ ഇടമുള്ളൂവെന്നും നന്ദിത പറഞ്ഞു. ഇത് രണ്ടാം തവണയാണ് കാനില്‍ ജൂറിയായി നന്ദിതയെത്തുന്നത്. 2005ല്‍ ഫീച്ചര്‍ ഫിലിം ജൂറി അംഗമായിരുന്നു. നന്ദിതയുടെ പുതിയ നാടകം ബിറ്റ് വീന്‍ ദ ലൈന്‍സ് അടുത്ത മാസം തിരുവനന്തപുരത്ത് പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. സ്‌ത്രീ പുരുഷ അസമത്വം പ്രമേയമാക്കിയുള്ള നാടകമാണിത്.
https://www.facebook.com/Malayalivartha