കേരളീയ വേഷത്തിൽ നാടൻ പെണ്ണും ചെറുക്കനുമായി ആർഭാടങ്ങളിലാതെ റോയിസിന്റെ രണ്ടാം വിവാഹം
കേരളീയ വേഷത്തിൽ നാടൻ പെണ്ണും ചെറുക്കനുമായി ജാഡകൾ ഇല്ലാതെ റോയിസും വധു സോണിയും. മുണ്ടും ജുബ്ബയും സ്വർണ്ണ കരയുള്ള ഷാളും അണിഞ്ഞെത്തിയ റോയ്സിനെ സ്വീകരിക്കാൻ വധു സോണി നല്ല ചന്ദന നിറത്തിലുള്ള കസവു സാരിയും ധരിച്ച് റെഡിയായിരുന്നു. ചന്ദന നിറമായിരുന്നു റോയ്സിന്റെ വേഷത്തിനും. ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ബന്ധുക്കളും കുടുംബക്കാരും മാത്രമായിരുന്നു ചടങ്ങിന് എത്തിയത്. കഴിഞ്ഞ ദിവസം രാവിലെ തൃശൂരില്‍ വെച്ചായിരുന്നു റോയിസിന്റെയും സോണിയയുടെയും വിവാഹം. ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടന്നത്.
2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം നടന്നത്. 2019 ലാണ് ഇരുവരും വിവാഹമോചനം നേടിയത്. ഇരുവരും ഇതിനു മുമ്പേ തന്നെ പിരിഞ്ഞു താമസിക്കുകയായിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടന്നത്.
https://www.facebook.com/Malayalivartha