വ്യാജ വാര്‍ത്ത, ദിലീപും കാവ്യയും നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ദിലീപ് കാവ്യാ വിവാഹം ഈ മാസം 16നെന്ന സോഷ്യല്‍ മീഡിയകളിലൂടെ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതിനെതിരെ താരങ്ങള്‍ നിയമ നടപടികളിലേക്ക് നീങ്ങുന്നു. ദിലീപ് കാവ്യയും ഈ മാസം 16ന് ഗുരുവായൂരില്‍ വിവാഹിതരാകുന്നുവെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ദിലീപും കാവ്യയും രംഗത്ത് വന്നിരുന്നു. എന്നിട്ടും ഇപ്പോഴും തങ്ങളുടെ വിവാഹ വാര്‍ത്ത പ്രചരിക്കുന്നുവെന്നാണ് താരങ്ങളുടെ പരാതി. ഒരിക്കലും ചിന്തിക്കാത്ത കാര്യത്തിനെക്കുറിച്ചാണ് പറയുന്നതെന്നും തന്നെ മാനസികമായി തളര്‍ത്താന്‍ ചിലര്‍ തൊടുക്കുന്ന ഉളിയമ്പുകളാണ് ഇത്തരം വാര്‍ത്തകളെന്നും ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
കാവ്യയുടെ അച്ഛന്‍ മാധവന്‍ പത്രസമ്മേളനത്തിലാണ് വിവാഹക്കാര്യം അറിയിച്ചതെന്നാണ് സോഷ്യല്‍ മീഡിയകളില്‍ കൂടി പ്രചരിക്കുന്നത്. 17ന് എറണാകുളത്ത് ലേ മെറീഡിയനില്‍ വിവാഹ സത്ക്കാരവും സംഘടിപ്പിച്ചിട്ടുണ്ടന്നും അച്ചടി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
തന്റെ ചിത്രങ്ങള്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് തന്റെ വിവാഹവാര്‍ത്തയും ഇറങ്ങുന്നത് പതിവായിരിക്കുകായണെന്ന് ദിലീപ് പ്രമുഖ ഓണ്‍ലൈനോട് പറഞ്ഞു. പുതിയ ചിത്രമായ ഇവന്‍ മര്യാദരാമന്റെ റിലീസിന് തൊട്ടുമുന്‍പാണ് ഈ അപവാദ പ്രചരണം. ദിലീപും കാവ്യയും ഏപ്രില്‍ 16 ന് ഗുരുവായൂര്‍വച്ച് വിവാഹിതരാകുന്നുവെന്ന ഏപ്രില്‍ ഫുള്‍ പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വാര്‍ത്ത വായിച്ച അടുത്ത സുഹൃത്തുക്കളും വിവാഹ വാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിച്ച് വിവരം ദിലീപിനോട് തിരക്കിയതോടെയാണ് ദിലീപ് തന്നെ വാര്‍ത്ത നിഷേധിച്ച് നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദിലീപ് പറഞ്ഞു.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ പ്രചരിക്കുന്ന തന്റെ വിവാഹവാര്‍ത്ത ചിലരുടെ സാങ്കല്‍പ്പിക സൃഷ്ടി മാത്രമാണെന്ന് കാവ്യാ മാധവന്‍. ഫേസ്ബുക്കിലൂടെയാണ് കാവ്യ ഇക്കാര്യം വ്യക്തമാക്കിയത്. സമീപ ദിവസങ്ങളില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും , മാധ്യമങ്ങളിലൂടെയും പ്രചരിക്കപ്പെടുന്ന എന്റെ വിവാഹ വാര്‍ത്ത ചിലരുടെ സാങ്കല്‍പ്പിക സൃഷ്ടി മാത്രമാണ്. എന്റെ നന്മയിലും , വളര്‍ച്ചയിലും എന്നും പ്രോല്‍സാഹനങ്ങളേകുന്ന പ്രേക്ഷകരോട് ..., ജീവിതത്തിലെ പുതിയ സന്തോഷ വാര്‍ത്തകള്‍ എന്റെ വാക്കുകളിലൂടെ അറിയിക്കുവാനുള്ള സ്വാതന്ത്ര്യം അനുവദിച്ച് തരണമെന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌സൈറ്റുകളിലെ കൃത്രിമ വാര്‍ത്താ വിഭാഗം കൈകാര്യം ചെയ്യുന്ന ഓരോ സുഹൃത്തുക്കളോടും അപേക്ഷിക്കുന്നുവെന്നും കാവ്യ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha