കാവ്യ നല്ല കുട്ടിയാ... കാവ്യ വാശി പിടിച്ചിട്ടില്ലെന്ന് സംവിധായകന്‍

വളരെ അടുത്ത കാലം വരെ കാവ്യയെ പറ്റി എല്ലാവര്‍ക്കും നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. എന്നാല്‍ ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ കാവ്യയുടെ പേരും വലിച്ചിഴയ്ക്കപ്പെട്ടു. എങ്കിലും കാവ്യയെ അറിയുന്ന മലയാളികള്‍ അത്രയ്‌ക്കൊന്നും അത് വിശ്വസിച്ചില്ല. കാവ്യ ഒരിക്കലും ഒരാളുടെ ജീവിതം തകര്‍ക്കുമെന്ന് ആരും കരുതുന്നുമില്ല.
വിവാദങ്ങള്‍ക്കിടെ കാവ്യ അല്‍പനാള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍കുകയും ചെയ്തു. എന്നാല്‍ പുതിയവരവില്‍ ചില വിമര്‍ശനങ്ങളുമുണ്ടായി. മടങ്ങിവരവില്‍ കാവ്യ മാധവന്‍ ചില നിബന്ധനങ്ങള്‍ വച്ചെന്നാണ് പുതിയ വാര്‍ത്തകള്‍ വന്നത്.
എന്നാല്‍ പുറത്ത് വന്ന വാര്‍ത്തകള്‍ എല്ലാം നിഷേധിച്ച് ആകാശവാണിയുടെ സംവിധായകന്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
നടി സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യണമെന്ന നിര്‍ബന്ധത്തില്‍ സിനിമ വൈകിപ്പിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആകാശ് വാണി എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. കാവ്യാ മാധവനും, വിജയ് ബാബുവും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ആകാശവാണി എന്ന ചിത്രത്തിന്റെ ഡബ്ബിങ് വര്‍ക്കുകളുമായി കാവ്യ സഹകരിക്കുന്നില്ല. നേരത്തെ ചിത്രീകരണം പൂര്‍ത്തിയായിട്ടും ആകാശ് വാണിയുടെ റിലീസ് കാവ്യ വൈകിപ്പിക്കുന്നു, ഷീ ടാക്‌സി എന്ന ചിത്രം ആദ്യം റിലീസ് ചെയ്യണമെന്ന് കാവ്യ വാശിപിടിക്കുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചത്.
രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യാ മാധവന്‍ ഷീ ടാക്‌സി,ആകാശ് വാണി എന്നീ സിനിമകളിലൂടെ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്നത്. ഇതിനിടയ്ക്കാണ് കാവ്യയെപ്പറ്റിയുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha