പാട്ടിന്റെ വഴിയിലൂടെ രമ്യ വീണ്ടും

രമ്യ വീണ്ടും പാട്ടു പാടുന്നൂ. കാവ്യ മാധവന്‍ നായികയായുന്ന ആകാശവാണി എന്ന ചിത്രത്തിന് വേണ്ടി.
പാട്ടിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നായികയാണ് രമ്യ നമ്പീശന്‍. ബാച്ച്‌ലര്‍ പാര്‍ട്ടി, തട്ടത്തിന്‍ മറയത്ത്, ഇംഗ്ലീഷ്, ഫിലിപ്‌സ് ആന്റ് ദ മങ്കി പെന്‍, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി പാട്ടു പാടിയിട്ടുള്ള രമ്യാ നമ്പീശന്‍ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും പിന്നണി പാടിയിട്ടുണ്ട്. ഫിലിപ്പ് ആന്റ് ദ മങ്കി പെന്നിന്റെ സംഗീത സംവിധായകനും രമ്യയുടെ സഹോദരനുമായ രാഹുല്‍ നമ്പീശനാണ് ആകാശവാണിക്ക് ഈണം പകരുന്നത്. മായും സന്ധ്യേ എന്ന് തുടങ്ങുന്ന ഗാനമായിരിക്കും രമ്യ പാടുന്നത്.
രാഹുല്‍ നമ്പീശനെ കൂടാതെ അനില്‍ ഗോപാലന്‍, അന്ന കാതറീന തുടങ്ങിയവരും ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നുണ്ട്. ആകാശ്, വാണി എന്നീ ദമ്പതികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ആകാശായി വിജയ് ബാബുവും വാണിയായി കാവ്യ മാധവനുമെത്തുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാവ്യയുടെ തിരിച്ചുവരവ് ചിത്രമാണ് ആകാശവാണി. ആകാശിന്റേയും വാണിയുടേയും ജീവിതത്തിലെ താളപ്പിഴകളും. അവരവരുടെ കരിയറില്‍ വിജയികളായ ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങളെയും ഈഗോകളേയും ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha