എനിക്ക് ശരിക്കുമൊരു ബ്രേയ്ക്ക് തരുന്നത് സീരിയലാണ്

തനിക്ക് ശരിക്കുമൊരു ബ്രേയ്ക്ക് തരുന്നത് സീരിയലാണെന്ന് പ്രശസ്ത താരം ലെന. സീരിയലില്‍ അഭിനയിച്ചാല്‍ പിന്നെ സിനിമയിലേക്ക് ആരും വിളിക്കില്ല എന്നാണ് പൊതുവെയുള്ള ധാരണ. ഒരുപാട് പേര്‍ അങ്ങനെയൊരു അഭിപ്രായം പറഞ്ഞു. പക്ഷെ ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലെ കഥാപാത്രം എനിക്ക് ഇഷ്ടപ്പെട്ടു. അപ്പോ പിന്നെ ഇനി സിനിമയിലേക്ക് വിളിച്ചില്ലെങ്കില്‍ വിളിക്കേണ്ട എന്നു തീരുമാനിച്ച് അഭിനയിക്കാന്‍ തീരുമാനിച്ചു. ഝാന്‍സിയെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഓമനത്തിങ്കള്‍ പക്ഷി വലിയ പോപ്പുലറായി. എവിടെയും ഞാന്‍ തിരിച്ചറിയപ്പെടുമെന്ന അവസ്ഥ. സിനിമയില്‍ അഭിനയിച്ചതിനേക്കാള്‍ പോപ്പുലാരിറ്റിയാണ് ആ സീരിയല്‍ എനിക്ക് തന്നത്. എല്ലാവരും എന്നെ ഝാന്‍സി എന്നായിരുന്നു വിളിച്ചിരുന്നത്.
അതിനു ശേഷമാണ് ബിഗ് ബി എന്ന സിനമയിലേക്ക് എനിക്ക് അവസരം വരുന്നത്. ബിഗ് ബിയിലെസെലീന എന്ന കഥാപാത്രം സീരിയലില്‍ ഞാന്‍ ചെയ്തു വന്നിരുന്ന ഝാന്‍സി എന്ന കഥാപാത്രവുമായി നല്ല സാമ്യമുള്ളതായിരുന്നു. പക്ഷെ പിന്നീടും ഞാന്‍ സിരിയലില്‍ തുടര്‍ന്നിരുന്നു. എന്റെ കരിയറിലെ ശരിക്കുമൊരു ടേണിംഗ് പോയിന്റ് ട്രാഫിക്ക് എന്ന സിനിമയാണ്. ട്രാഫിക്കിലേക്ക് അവസരം എത്തുമ്പോഴും ഞാനൊരു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ട്രാഫിക്കില്‍ പതിമൂന്ന് വയസുള്ള കുട്ടിയുടെ അമ്മയാണ് എന്ന് കേട്ടപ്പോള്‍ എല്ലാവരും വേണ്ടെന്ന് പറഞ്ഞു. എന്റെ ഫാമിലിയടക്കം നിരുല്‍സാഹപ്പെടുത്തി. പക്ഷെ എനിക്ക് തോന്നി അഭിനയിക്കണമെന്ന്. ആ സമയം എന്നോടൊരാള്‍ പറഞ്ഞു ലെനയുടെ ഏഴര ശനി കഴിയുകയാണ്. ഇതുവരെ വളരെ ബുദ്ധിമുട്ടി കാര്യങ്ങള്‍ ചെയ്താലും അതിന്റെയൊന്നും ഫലം കണ്ടില്ല. പക്ഷെ ഇനി അങ്ങനെയല്ല എല്ലാത്തിനും നല്ല റിസള്‍ട്ടുണ്ടാകും. എനിക്കാണെങ്കില്‍ ഇതിലൊന്നും ഒരു വിശ്വാസവുമില്ല. ഏഴരശനി എന്താണെന്നുതന്നെ അറിയില്ല. പക്ഷെ ട്രാഫിക്ക് നേടിത്തന്ന കരിയര്‍ഗ്രാഫ് അദ്ഭുതം പോലെയായിരുന്നു. എല്ലാ ഭാഗത്തുനിന്നും അഭിനന്ദനങ്ങള്‍. എല്ലാ മാസവും ഒരു നല്ല സിനിമ എന്നെ നേടിവരുമെന്ന അവസ്ഥയിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha