എനിക്ക് വീണ്ടും ട്യൂമര്‍ വന്നു; ഇപ്പോഴും കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്....

പഴയകാല നടന്‍ രാഘവന്റെ മകനും പ്രശസ്ത നടനുമായ ജിഷ്ണുവിന് ക്യാന്‍സറാണെന്ന വാര്‍ത്ത നമ്മള്‍ നേരത്തേ കേട്ടതാണ്. അസുഖബാധിതനായ ജിഷ്ണുവിന്റെ ആശുപത്രിക്കിടക്കയിലെ ചിത്രം സോഷ്യല്‍ മീഡിയ വലിയ പ്രാധാന്യത്തോടെയാണ് ചര്‍ച്ച ചെയ്തത്. ഒടുവില്‍ സത്യമറിയിച്ച് ജിഷ്ണുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുമെത്തി. ക്യാന്‍സര്‍ രോഗത്തില്‍ നിന്ന് പ്രിയ നടന്‍ മുക്തനായ വാര്‍ത്തയുമെത്തി. പിന്നീട് സാമൂഹിക വിഷയങ്ങളിലെല്ലാം പ്രതികരണവുമായി ജിഷ്ണു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. അതോടെ ഈ നടന്റെ രോഗത്തേയും മലയാളി മറന്നു.
എന്നാല്‍ ആ സന്തോഷത്തിന് ജിഷ്ണു തന്നെ വിരാമമിടുന്നു. പ്രാര്‍ത്ഥനയും പ്രതീക്ഷയുമായി അര്‍ബുദത്തെ വീണ്ടും നേരിടുകയാണ് ജിഷ്ണു. ജിഷ്ണു തന്നെ സ്വന്തം ആരോഗ്യ നിലയെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു.
ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കളെ എനിക്ക് വീണ്ടും ട്യൂമര്‍ വരുകയുണ്ടായി, ഇപ്പോഴും കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാം വേഗം സുഖപ്പെടുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് ഞാന്‍. പണ്ട് പൂര്‍ണ ആരോഗ്യവാനായിരുന്ന കാലത്ത് ഞാന്‍ എത്ര ഭാഗ്യവാനായിരുന്നുവെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു. ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ അനുഗ്രഹവും സമ്പത്തുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങളുടെ ജീവിതം നന്നായി ആസ്വദിക്കുക. അല്ലാതെ ചെറിയ ചെറിയ കാര്യങ്ങളില്‍ ഒരിക്കലും വിഷമിക്കരുത്. ജീവിതത്തില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന എത്രയോ നല്ല കാര്യങ്ങള്‍ ഉണ്ട്. ജീവിതം അത്രയ്ക്ക് വിലപ്പെട്ടതാണ്. നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനും രാജ്യത്തിന്റെ നന്മയ്ക്കും ഉതകുന്ന നല്ല കാര്യങ്ങള്‍ ജീവിതത്തിലൂടെ ചെയ്യൂ.
ഈ കുറുപ്പിന് താഴെ രോഗം ഭേദമാകട്ടേ എന്ന ആശംസകള്‍ അറിയിക്കുകയാണ് ജിഷ്ണുവിന്റെ ആരാധകര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha