സിദ്ധാര്‍ത്ഥും സാമന്തയും വിവാഹിതരാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്
നടിമാരില്‍ സുന്ദരി ആരെന്നു ചോദിച്ചാല്‍ തെന്നിന്ത്യന്‍ നായകന്‍ സിദ്ധാര്‍ത്ഥിന്റെ ഉത്തരം സാമന്ത എന്നാകും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് സിദ്ധാര്‍ത്ഥിന്റെ പുകഴ്‌ത്തല്‍. കുറച്ചു കാലമായി ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഇരുവരും ഒരു പോലെ അത് നിരസിച്ചിരുന്നു. എന്നാല്‍ ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ താന്‍ പ്രണയത്തിലാണെന്ന് സാമന്ത വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരാണ് പ്രിയതമന്‍ എന്ന കാര്യം അവര്‍ പറഞ്ഞില്ല.
തമിഴിലും തെലുങ്കിലും,ബോളിവുഡിലും തന്റെ കഴിവ് തെളിയിച്ച നടനാണ് സിദ്ധാര്‍ത്ഥ് മണിരത്‌നത്തിന്റെ കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തില്‍ അസിസ്‌റ്റന്റ് ഡയറക്ടറായി എത്തിയ സിദ്ധാര്‍ത്ഥ്, ശങ്കറിന്റെ ബോയ്‌സ് എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് പ്രവേശിച്ചത്. ചിത്രം വമ്പന്‍ ഹിറ്റായത് സിദ്ധാര്‍ത്ഥിന് കൂടുതല്‍ അവസരങ്ങള്‍ അഭിനയത്തില്‍ നേടിക്കൊടുത്തു. നടന്‍ എന്നതിലുപരി, തിരക്കഥാകൃത്ത്, പിന്നണി ഗായകന്‍ എന്ന നിലയിലും സിദ്ധാര്‍ത്ഥ് കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രണയ വാര്‍ത്തകള്‍ നിഷേധിക്കുമ്പോള്‍ തന്നെ ഇരുവരുംം ഒരുമിച്ച് പലയിടങ്ങളിലായി കറങ്ങി നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
സിദ്ധാര്‍ത്ഥിന്റെ ആദ്യ വിവാഹം 2003ല്‍ ആയിരുന്നു. എന്നാല്‍ ആ ബന്ധം 2006ല്‍ അവസാനിച്ചു. കുട്ടിക്കാലം മുതലുള്ള സുഹൃത്ത് മേഘ്‌നയെയായിരുന്നു സിദ്ധാര്‍ത്ഥ് വിവാഹം ചെയ്‌തിരുന്നത്.
https://www.facebook.com/Malayalivartha