ഇനി സൈന്ധവി പ്രകാശിന്റെ സ്വന്തം
ദക്ഷിണേന്ത്യന്‍ സംഗീത സംവിധായകന്‍ ജി.വി പ്രകാശും ഗായിക സൈന്ധവിയും വിവാഹിതരായി. വ്യാഴാഴ്‌ച ചെന്നൈയിലെ മേജര്‍ രാമനാഥ ചെട്ടിയാര്‍ ഹാളില്‍വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. എ.ആര്‍ റഹ്മാന്റെ അനന്തരവനാണ് പ്രകാശ്.
കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്നു പ്രകാശും സൈന്ധവിയും. സിനിമാ ലോകത്തു നിന്നും പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. സൂര്യ അമലാ പോള്‍,ശാലിനി, സ്‌നേഹ സംവിധായകരായ മണിരത്‌നം, കെ.ബാലചന്ദര്‍ തുടങ്ങി നിരവധി പേര്‍ വിവാഹ ചടങ്ങില്‍ പങ്കുകൊണ്ടു. വൈകീട്ടു നടന്ന റിസപ്‌ഷനും ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രമുഖരെകൊണ്ട് നിറഞ്ഞിരുന്നു.
വെയില്‍ എന്ന ചിത്രത്തിലൂടെയാണ് ജി.വി പ്രകാശ് സംഗീത സംവിധാന രംഗത്ത് ശ്രദ്ധേയനായത്. തുടര്‍ന്ന് പൊല്ലാതവന്‍, കിരീടം, ആയിരത്തില്‍ ഒരുവന്‍, ആടുകളം, തുടങ്ങി ഒട്ടനവധി സിനിമകള്‍ക്ക് സംഗീതം നല്‍കിയത് പ്രകാശാണ്. ബോളിവുഡില്‍ രണ്ടു ചിത്രങ്ങള്‍ക്കും സംഗീതം നല്‍കി. സൈന്ധവി തമിഴില്‍ വന്‍ തിരക്കുള്ള ഗായികയാണ്. അന്യനിലെ രണ്ടക്ക രണ്ടക്ക, ദൈവ തിരു മകളിലെ വിഴികളിലൊരു വാനവില്‍ തുടങ്ങി അനേകം ഗാനങ്ങള്‍ക്ക് ചെറിയ പ്രായത്തിനുള്ളില്‍ തന്നെ സൈന്ധവി ശബ്ദംനല്‍കി. ഹണിമൂണ്‍ ചെലവഴിക്കാന്‍ ഓസ്‌ട്രേലിയയിലേക്കാണ് ഈ നവവധൂവരന്‍മാര്‍ പോകുന്നത്.
https://www.facebook.com/Malayalivartha