ഷാരൂഖിന് വാടക ഗര്‍ഭത്തിലൂടെ ആണ്‍കുഞ്ഞ് പിറന്നു
വിവാദങ്ങള്‍ക്കൊടുവില്‍ ഷാരൂഖിന് മൂന്നാമതൊരു കുഞ്ഞുകൂടി പിറന്നു. മെയ് ഇരുപത്തി ഏഴിനാണ് കുഞ്ഞ് പിറന്നത്. വാടക ഗര്‍ഭത്തിലൂടെയാണ് ബോളിവുഡ് സൂപ്പര്‍ താരം മൂന്നാമതും അച്ഛനായത്. എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കിയ അമ്മയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും ഷാരൂഖും ഭാര്യ ഗൗരിയും ചേര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോയി.
ജനനത്തിനു മുന്‍പേ കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തിയെന്നായിരുന്നു വിവാദം. മിഡ് പത്രത്തിലൂടെയാണ് തനിക്ക് മൂന്നാമതൊരു കുഞ്ഞുകൂടി ഉണ്ടാകുന്നുവെന്നും അത് ആണ്‍കുഞ്ഞാണെന്നും ഷാരൂഖ് വ്യക്തമാക്കിയത്. എന്നാല്‍ ഈ വാര്‍ത്ത പുറത്തു വന്നതോടെ റേഡിയോളജിസ്‌റ്റുകളുടെ സംഘടനയായ ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്റ് ഇമാജിങ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha