വിവാഹതട്ടിപ്പ്; അന്തരിച്ച നടന്‍ ജയന്റെ സഹോദരപുത്രന്‍ അറസ്റ്റില്‍
വിവാഹ തട്ടിപ്പു കേസില്‍ നടന്‍ ആദിത്യന്‍ അറസ്റ്റില്‍. അന്തരിച്ച നടന്‍ ജയന്റെ സഹോദരപുത്രനാണ് ആദിത്യന്‍. കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി വിവാഹ നിശ്‌ചയം നടത്തിയ ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് കേസ്. ബുധനാഴ്‌ച രാത്രി കൊല്ലം പൊലീസാണ് ആദിത്യനെ അറസ്റ്റ് ചെയ്‌തത്.
ഗൂരുവായൂരില്‍ വച്ച് 2007 ലാണ് പരാതിക്കാരിയുമായി ആദിത്യന്‍ വിവാഹ നിശ്ചയം നടത്തിയത്. തുടര്‍ന്ന് പലപ്പോഴായി പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തു. ഒടുവില്‍ സീരിയല്‍ നടിയെ വിവാഹം കഴിച്ചു. ഈ ബന്ധം വിവാഹ മോചനത്തിന്റെ വക്കിലാണെന്നറിയുന്നു. തുടര്‍ന്ന് കണ്ണൂര്‍ കക്കാട് സ്വദേശിയായ 21കാരി ഗുരുവായൂരില്‍ നടന്ന വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകള്‍ സഹിതം 2012ലാണ് പൊലീസില്‍ പരാതി നല്‍കിയത്.
കൊല്ലം പൊലീസ് അറസ്റ്റ് ചെയ്‌ത ആദിത്യനെ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സിനിമാ, സീരിയല്‍ മേഖലകളില്‍ ജൂനിയര്‍ ജയല്‍ എന്ന് അറിയപ്പെടുന്ന ആദിത്യന്‍ റിഥം ഉള്‍പ്പടെ ആറോളം സിനിമകളിലും ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha