താരങ്ങള്‍ കാരവനിന്റെ നികുതി അടയ്‌ക്കുന്നില്ല; ഇന്‍കംടാക്‌സ് പിടികൂടും
മലയാളത്തിലെ പല താരങ്ങളും ഷൂട്ടിംഗ് സൗകര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ആഢംബരവാഹനമായ കാരവനിന്റെ നികുതി അടയ്‌ക്കുന്നില്ല. ഇതേ തുടര്‍ന്ന് കര്‍ശനമായി നികുതി പിരിച്ചെടുക്കാന്‍ ആദായവകുപ്പ് തീരുമാനിച്ചു. അന്യസംസ്ഥാനത്ത് വണ്ടി രജിസ്റ്റര്‍ ചെയ്‌താണ് ഈ തട്ടിപ്പ് നടത്തുന്നത്. അവിടെയും നികുതി അടയ്‌ക്കാറില്ല. പതിനഞ്ച് ലക്ഷം മുതല്‍ മുകളിലോട്ടാണ് കാരവനിന്റെ വില. ചില താരങ്ങള്‍ ദിവസവാടകയ്‌ക്ക് കാരവന്‍ ഉപയോഗിക്കുന്നുണ്ട്. പതിനായിരം രൂപയോളമാണ് ഒരു ദിവസത്തെ വാടക.
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്‌ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കലാഭവന്‍ മണി തുടങ്ങിയ പല പ്രമുഖ താരങ്ങള്‍ക്കും കാരവനുണ്ട്. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ വിശ്രമിക്കാനും മേക്കപ്പ് ഇടാനും ഡ്രസ് മാറുന്നതിനും കാരവനില്‍ സൗകര്യമുണ്ട്. ചില താരങ്ങള്‍ കാരവനിന്റെ പെട്രോള്‍ ചാര്‍ജ് നിര്‍മാതാവില്‍ നിന്ന് ഈടാക്കുന്നുണ്ട്. മുമ്പ് നികുതി വെട്ടിപ്പ് നടത്തിയതിന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. അതിനാല്‍ ഇത്തവണ താരങ്ങള്‍ ജാഗ്രതയിലാണെന്നറിയുന്നു.
https://www.facebook.com/Malayalivartha