ന്യൂ ടൗണിലെ സ്റ്റുഡിയോയിലും ഹോട്ടലിലും വച്ച് ഭീഷണിപ്പെടുത്തി നീലച്ചിത്രത്തിൽ നഗ്നകളായി മോഡലുകളെ അഭിനയിപ്പിച്ച 'നാന്‍സി ഭാഭി'യും കൂട്ടാളിയും അറസ്റ്റിൽ; മുംബൈയില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുമായി ബന്ധം? അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
നീലച്ചിത്ര നിര്‍മാണ കേസില്‍ മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് സംഘം രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഭീഷണിപ്പെടുത്തി യുവ മോഡലുകളെ നീലച്ചിത്രങ്ങളില്‍ അഭിനയിപ്പിച്ച ബംഗാളി നടി നന്ദിത ദത്ത അറസ്റ്റിലായി. ഇവരുടെ കൂട്ടാളി മൈനക് ഘോഷും അറസ്റ്റിലായി. രണ്ട് യുവ മോഡലുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടിയെയും മൈനകിനെയും ബംഗാളിലെ ഡുംഡുമ്മിലെയും നക്താലയിലെയും വസതികളില്‍ നിന്ന് ബിധനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒ,ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സോഫ്റ്റ് പോണ്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിത ദത്ത 'നാന്‍സി ഭാഭി' എന്നാണ് അറിയപ്പെടുന്നത്. വീഡിയോ ചിത്രീകരിച്ച സ്ഥലങ്ങളെക്കുറിച്ചും എവിടെയാണ് വിഡിയോകള്‍ വില്‍ക്കുന്നത് എന്നതിനെക്കുറിച്ചും പരിശോധിക്കുമെന്നും ഇവര്‍ മറ്റേതെങ്കിലും പോണ്‍ റാക്കറ്റിന്റെ ഭാഗമാണോയെന്ന് അന്വേഷിക്കുമെന്നും ബിധനഗര്‍ കമ്മിഷണര്‍ അറിയിച്ചു. ഇവര്‍ക്ക് നീല ചിത്രനിര്‍മാണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ഒരുപാടുപേർ രാജ് കുന്ദ്രക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കിരുന്നു. ഫെബ്രുവരിയില്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ ഗെഹാന വസിഷ്ഠിനെയും മറ്റ് ചിലരെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് രാജ് കുന്ദ്രയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
അനധികൃത ആപ്പുകളിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. രാജ് കുന്ദ്രയ്ക്ക് ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു നിര്‍മാണ കമ്പനിയുണ്ട്. ഈ കമ്പനിയുടെ മറവിലാണ് നീലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. രാജ് കുന്ദ്രയും സുഹൃത്ത് പ്രദീപ് ബക്ഷിയുടെയും ഉടമസ്ഥതയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളും തെളിവാണ്. കോടികളുടെ സമ്പാദ്യമാണ് നീലച്ചിത്രങ്ങളില്‍നിന്ന് ഇരുവരും നേടിയതെന്നും പോലീസ് പറയുന്നു.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, സ്ത്രീകളുടെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം, അശ്ശീല ഉള്ളടക്കം തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലുള്ള വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്. കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാര്‍ട്ട്അപ്പ് സംരംഭത്തിലെ ജോലിക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര മൊഴി നല്‍കിയത് പ്രകാരമാണ് അയാളെ അറസ്റ്റ് ചെയ്തത്.
ലോക്ഡൗൺ തുടങ്ങിയതോടെ ഇന്ത്യയിലെ നടിമാരുടെ അശ്ലീല വിഡിയോകൾ തിരയുന്നവരുടെ എണ്ണം വർദ്ദിച്ചിരുന്നു. അശ്ലീല വിഡിയോകൾ സ്ട്രീം ചെയ്തതിന് ഏക്താ കപൂറിന്റെ ആൾട്ട് ബാലാജി ഉൾപ്പെടെ നിരവധി ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ നേരത്തെ തന്നെ മഹാരാഷ്ട്ര സൈബർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. 2019 ഓഗസ്റ്റ് മുതലാണ് ഹോട്ട്ഷോട്ട് ഗൂഗിളിൽ സേർച്ചിങ് തുടങ്ങിയത്.
അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി ഒടിടി പ്ലാറ്റ്ഫോമുകളുടെ പേരിലാണ് ഇപ്പോഴത്തെ അശ്ലീല വിഡിയോ നിർമാണങ്ങളെല്ലാം നടക്കുന്നത്. ഇതെല്ലാം വെബ്സീരീസ് എന്ന തലക്കെട്ടിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു. വിഡിയോകളിൽ ചിത്രീകരിച്ചിരിക്കുന്ന നടിമാരെ ചൂഷണം ചെയ്യുകയോ ആകർഷിച്ച് വീഴ്ത്തി അശ്ലീല പ്രവർത്തികൾ ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്യുകയാണ് പതിവെന്ന് പൊലീസ് പറയുന്നു.
രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്ത സമയത്ത് അശ്ലീല വിഡിയോകളും ചിത്രങ്ങളും അടങ്ങുന്ന 48 ടിവി ഡേറ്റ സാന്റ് ബോക്സ് കണ്ടെത്തിയിരുന്നു. അറസ്റ്റിന് പിന്നാലെ കുറെയേറെ വിവരങ്ങൾ ഡിലീറ്റാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ബരാസാത്ത് കോടതിയില്‍ ഹാജരാക്കിയ ബംഗാളി നടി നന്ദിത ദത്തയെയും കൂട്ടാളിയെയും ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
https://www.facebook.com/Malayalivartha