കോളിവുഡിന് പുതിയ പ്രണയകാലം; ചിമ്പുവും ഹന്‍സികയും തങ്ങളുടെ പ്രണയം സമ്മതിച്ചു
കുറച്ചു നാളുകളായി കോളിവുഡില്‍ നിന്ന് കേട്ടുകൊണ്ടിരുന്ന താര പ്രണയം വെറും ഗോസിപ്പല്ലെന്ന് വ്യക്തമായി. പറയുന്നത് ചിമ്പുവിനേയും ഹന്‍സികയേയും കുറിച്ചാണ്. തമിഴിലെ യംഗ് സകലകലാ വല്ലഭന്‍ ചിമ്പുവും ദക്ഷിണേന്ത്യന്‍ സുന്ദരി ഹന്‍സികയും പ്രണയത്തിലാണെന്ന് കോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ അടുത്ത കാലത്തായി വാര്‍ത്തയായിരുന്നു. ഇതിന് സ്ഥിരീകരണവുമായി ആദ്യം എത്തിയത് ഹന്‍സികയായിരുന്നു.
എന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്നത് ഗോസിപ്പല്ലെന്നും, ഞാനും ചിമ്പുവും തമ്മില്‍ ഇഷ്ടത്തിലാണെന്നും ഹന്‍സിക തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ലോകത്തെ അറിയിച്ചത്. തുടര്‍ന്ന് ചിമ്പുവും ട്വിറ്ററിലൂടെ തങ്ങളുടെ പ്രണയം സമ്മതിച്ചു. വിവാഹ നടപടികള്‍ കൈക്കൊള്ളേണ്ടത് മാതാപിതാക്കളാണെന്നും. തങ്ങളുടെ സ്വകാര്യത ഏവരും മാനിക്കണമെന്നും ചിമ്പു ട്വീറ്റ് ചെയ്‌തു.
ഇരുവരും നായികാ നായകന്‍മാരായി അഭിനയിക്കുന്ന വേട്ടയ് മന്നന്‍, വാലു എന്നീ ചിത്രങ്ങളുടെ സെറ്റിലാണ് പ്രണയം മൊട്ടിട്ടതെന്നാണ് അറിയുന്നത്.
നടന്‍ എന്നതിലുപരി സംവിധായകന്‍, ഗായകന്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ ചെറിയ പ്രായത്തില്‍ തന്നെ കഴിവുതെളിയിച്ച വ്യക്തിയാണ് ചിലമ്പരശന്‍ എന്ന ചിമ്പു. തമിഴ് സംവിധായകന്‍ രാജേന്ദറിന്റേയും നടി ഉഷയുടേയും മൂത്ത മകനാണ് ചിമ്പു.
https://www.facebook.com/Malayalivartha