താന്‍ മരിച്ചെന്ന വാര്‍ത്തയക്ക് പിന്നില്‍ അച്ഛനെന്ന് കനക

താന്‍ മരിച്ചുവെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത് തന്റെ അച്ഛന്‍ തന്നെയാണെന്ന് തെന്നിന്ത്യന്‍ നടി കനക. വൈഗ ന്യൂസ് വെബ് സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കനക തന്റെ അച്ഛനെതിര ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അച്ഛനില്‍ നിന്നും നേരത്തെയും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിന് പിന്നില്‍ തന്റെ അച്ഛനാണ്. തനിക്ക് നേരിടേണ്ടി വന്ന മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മരണവാര്‍ത്തയ്ക്ക് പിന്നിലും അച്ഛനാണെന്ന് ആരോപിക്കുന്നതെന്നും കനക പറഞ്ഞു.
അച്ഛന്‍ തന്നെ സ്നേഹിച്ചിട്ടില്ല, അച്ഛനില്‍ നിന്ന് ഒരിക്കല്‍ പോലും സ്നേഹത്തിന്റെ ഒരംശം പോലും ലഭിച്ചിട്ടില്ല. തന്നോടും മരിച്ചുപോയ തന്റെ അമ്മയോടും അച്ഛന് ദേഷ്യവും പകയും മാത്രമാണ് ഉണ്ടായിരുന്നതെന്നും കനക വെളിപ്പെടുത്തി. താന്‍ നേടിയ സ്വത്തെല്ലാം സ്വന്തമാക്കാനായി അച്ഛന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. തന്റെ അമ്മയേയും അച്ഛന്‍ സേനേഹിച്ചിട്ടില്ല. സ്വത്ത് തട്ടിയെടുക്കലാണ് അച്ഛന്റെ ലക്ഷ്യമെന്നും കനക കുറ്റപ്പെടുത്തി
https://www.facebook.com/Malayalivartha