മാധ്യമങ്ങള്‍ അതിരുവിടുന്നു; കത്രീനയുടെ തുറന്ന കത്ത്

ബോളിവുഡ് താരം കത്രീന കൈഫ് രോഷത്തിലാണ്. തന്റെ സമ്മതമില്ലാതെ മാധ്യമങ്ങള്‍ രണ്‍ബീര്‍ കപൂറുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടതാണ് താരത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് കത്രീന കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് മാധ്യമങ്ങള്‍ക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ് കത്രീന. രണ്‍ബീര്‍ കപൂറുമൊത്ത് സ്പെയിനിലെ ഇബിസ ബീച്ചില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചത് ശരിയായില്ലെന്ന് കത്രീന കൈഫ് പറഞ്ഞു.
മാധ്യമങ്ങള്‍ തന്റെ സ്വകാര്യ ജീവിതം അപഹരിക്കുകയാണ്. മാധ്യമങ്ങള്‍ എല്ലാ പരിധിയും ലംഘിക്കുകയാണെന്നും കത്രീന ആരോപിച്ചു. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് ഒരു തുറന്ന കത്ത് തന്നെ കത്രീന കൈഫ് നല്‍കിയിട്ടുണ്ട്.
കഠിനമായ മാനസിക സംഘര്‍ഷത്തിലും, ദുഃഖത്തിലുമാണ് മാധ്യമങ്ങള്‍ക്ക് കത്തെഴുതുന്നത്., ഏറെ പ്രിയപ്പെട്ട ഒരു സഹതാരത്തോടൊപ്പം അവധിക്കാലം ചിലവിടുന്ന ചിത്രങ്ങള്‍ തന്റെ സമ്മതമില്ലാതെയാണ് ഒരു മാധ്യമം പ്രസിദ്ധപ്പെടുത്തിയത്, പിന്നെ എല്ലാ മാധ്യമങ്ങളും വാണിജ്യതാല്പ്പര്യത്തോടെയാണ് അവ പ്രചരിപ്പിച്ചത്. മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് നുഴഞ്ഞു കയറുന്ന ഈ തരത്തിലുള്ള നിലവാരം കുറഞ്ഞ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഇതിനാല്‍ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്ന കത്രീന, മാധ്യമങ്ങളുമായി നല്ല രീതിയിലുള്ള ബന്ധമാണ് തനിക്കുള്ളതെന്നും, അത് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കത്രീന വ്യക്തമാക്കി.
രണ്‍ബീറുമൊത്ത് സ്‌പെയിനില്‍ വിനോദയാത്രയ്‌ക്ക് പോയ കത്രിനയുടെ ചിത്രങ്ങള്‍ സ്‌റ്റാന്‍ഡേര്‍ഡ് മാഗസിനാണ് പുറത്തുവിട്ടത്. രണ്‍ബീറും ബിക്കിനിയിട്ട കത്രീനയും സ്‌പാനിഷ് കടല്‍ തീരത്ത് നടക്കുന്നതിന്റെ ഫോട്ടോകളാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്.
https://www.facebook.com/Malayalivartha