പതിനാലു വര്‍ഷത്തെ താരദാമ്പത്യത്തിന് അന്ത്യം ; ദിലീപും മഞ്‌ജുവും വേര്‍പിരിഞ്ഞു, മീനാക്ഷി അച്ഛനൊപ്പം

താരദമ്പതികളായ ദിലീപും മഞ്‌ജുവാര്യരും വേര്‍പിരിഞ്ഞു. 14 വര്‍ഷത്തെ ദാമ്പത്യജീവിതം പക്ഷെ നിയമപരമായി വേര്‍പെടുത്തിയിട്ടില്ല. സുഹൃത്തുക്കളും ബന്ധുക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നുണ്ടായ ധാരണ പ്രകാരമാണ് വേര്‍പിരിഞ്ഞത്. മകള്‍ മീനാക്ഷി ദിപീപിനൊപ്പം കൊച്ചിയിലെ വില്ലയിലാണ് താമസം. മഞ്‌ജു അച്ഛന്റെയും അമ്മയുടെയും കൂടെ. പ്രമുഖനടിയുമായി ദിലീപിനുള്ള ബന്ധം കൂടുതല്‍ ദൃഢമായതോടെയാണ് ദാമ്പത്യത്തില്‍ വിള്ളല്‍ വീണത്. വഴിപിരിയാന്‍ തീരുമാനിച്ച ശേഷമാണ് മഞ്‌ജു നൃത്തത്തില്‍ സജീവമായതും പരസ്യചിത്രത്തില്‍ അഭിനയിച്ചതും. ഗുരുവായൂരില്‍ മഞ്‌ജുവിന്റെ നൃത്തം കാണാന്‍ ദിലീപ് പോയിരുന്നില്ല. ദിലീപ് അടുത്തിടെ കൊച്ചിയില്‍ തുടങ്ങിയ റസ്റ്റോറന്റ് ഉദ്‌ഘാടനത്തിന് മഞ്‌ജുവും പങ്കെടുത്തില്ല. വിവാഹം കഴിച്ചത് പക്വതയില്ലാത്ത പ്രായത്തിലായിരുന്നെന്ന് മഞ്‌ജു അടുത്തിയ ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കാമുകിയായ നടിയുടെ വില്ലയ്‌ക്കടുത്താണ് ദിലീപ് ഇപ്പോള്‍ താമസിക്കുന്നത്. മൂന്നാലു വര്‍ഷമായി ദീലീപും മഞ്‌ജുവും മാനസികമായി അകല്‍ച്ചയിലായിരുന്നെന്ന് ഇരുവരുടെയും സുഹൃത്തുക്കള്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞ് വഷളാകണ്ടെന്നു കരുതിയാണ് പരസ്‌പര ധാരണപ്രകാരം ഇരുവരും ഒഴിഞ്ഞത്. കാമുകിയായ നടിയും അടുത്തിടെ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. അത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കാമുകിയുടെ മാതാപിതാക്കള്‍ക്ക് മകളെ തടയാനാകാത്ത അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയെന്നാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്.
സല്ലാപം എന്ന ചിത്രത്തിലാണ് ദിലീപും മഞ്‌ജുവും ആദ്യം അഭിനയിച്ചത്. പിന്നീട് ഈ പുഴയും കടന്ന്, കുടമാറ്റം, തൂവല്‍കൊട്ടാരം തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും അഭിനയിച്ചു. ഇരുവരും പ്രണയജോഡികളായി അഭിനയിച്ച ഒരു സിനിമയില്‍ പല സീനുകളിലും മഞ്‌ജുവിന് റീടേക്കുകള്‍ എടുക്കേണ്ടി വന്നു. ഒടുവില്‍ ആരെയെങ്കിലും നീ പ്രേമിക്കാന്‍ സംവിധായകന്‍ ഉപദേശിച്ചു. അങ്ങനെ തമാശയ്‌ക്ക് ദിലീപിനെ പ്രണയിച്ച് തുടങ്ങിയ മഞ്‌ജു അവസാനം ദിലീപിനെ ജീവിത സഖാവാക്കി. കലാഭവന്‍മണി, ലാല്‍ജോസ്, ബിജുമേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് മഞ്‌ജുവാര്യരെ തൃശൂരെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു വന്ന് ആലുവാ ബാങ്ക് കവലയിലുള്ള ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തിക്കൊടുത്തത്. 1998 ഒക്ടോബര്‍ 20നായിരുന്നു വിവാഹം. രണ്ടു പേരുടെയും ബന്ധുക്കളാരും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha