ചെന്നൈയില്‍ എ.ആര്‍ റഹ്മാന്റെ സംഗീത കോളേജ്

എ.ആര്‍.റഹ്മാന്റെ സ്വപ്‌നമായ സംഗീത കോളേജ് ചെന്നൈയില്‍ ആരംഭിച്ചു. കെഎം കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ടെക്‌നോളജി എന്ന പേരില്‍ ആരംഭിച്ച ആര്‍ട്ട് കാമ്പസ് ഈദുല്‍ഫിത്തര്‍ ദിനത്തില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയും പത്‌നി നിത അംബാനിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തതു. തന്റെ പ്രതീക്ഷകളെ നൂറുതവണയെങ്കിലും മറികടന്നയാളാണ് എ.ആര്‍.റഹ്മാനെന്ന് മുകേഷ് അംബാനി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. റഹ്മാന്റെ ഉടമസ്ഥതയിലുള്ള കെഎം മ്യൂസിക് കണ്‍സര്‍വേറ്ററിയാണ് ചെന്നൈയില്‍ പുതിയ ആര്‍ട്ട് കാമ്പസ് ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് കുട്ടികളുടെ സംഗീത പരിപാടികളും ഉണ്ടായിരുന്നു.
സമൂഹത്തിലെ താഴേക്കിടയിലുള്ള സംഗീതാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നതെന്ന് എ.ആര്‍.റഹ്മാന്‍ പറഞ്ഞു. ഇത് ഒരു സ്വപ്നമായിരുന്നുവെന്നും കാര്‍ ഷെഡിലാണ് സ്വപ്‌നപദ്ധതി ആദ്യം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലണ്ടനിലെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കെ.എം കോളജ് ഓഫ് മ്യൂസിക് പ്രവര്‍ത്തിക്കുക. ക്ലാസിക്കല്‍ സംഗീതത്തിന് പുറമേ സിനിമ, ബാന്‍ഡ് റെക്കാര്‍ഡിംഗ്, ശബ്ദസന്നിവേശം എന്നിവയില്‍ പരിശീലത്തിനുള്ള സൗകര്യങ്ങള്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. പ്രധാനമായും ബിരുദ, ഡിപ്ലോപ കോഴ്‌സുകളാണ് കോളേജിലുണ്ടാവുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഗീത അധ്യാപകര്‍ ക്ലാസെടുക്കാന്‍ ഇവിടെയെത്തും
https://www.facebook.com/Malayalivartha