ആ പ്രണയവും വെള്ളത്തിലായി; സല്‍മാന്റെ റൊമാനിയന്‍ പ്രണയം അവസാനിച്ചു

ബോളിവുഡ് സ്‌റ്റാര്‍ സല്‍മാന്‍ ഖാന്റെ പ്രണയവും, പ്രണയപരാജയവും പതിവാണ്. അത്തരം കഥകളിലേക്ക് ഒന്നു കൂടി. പുതിയ കാമുകിയായ റൊമാനിയക്കാരിയായ ലൂലിയ വെന്റവറുമായി സല്‍മാന്‍ പിരിഞ്ഞു എന്നാണ് പുതിയ വാര്‍ത്ത.
പുതിയ കാമുകിയെ സല്‍മാന്റെ കുടുംബത്തിന് തീരെ ബോധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതു കാരണമാണ് സല്‍മാന്‍ ഈ ബന്ധത്തില്‍ നിന്നും പിന്മാറിയത്.
റൊമാനിയന്‍ നടിയും മോഡലുമായ ലൂലിയ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്. ഇതാണ് സല്‍മാന്റെ കുടുംബത്തിന്റെ അതൃപ്‌തിക്ക് കാരണം.
എന്നാല്‍ ഇരുവരും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് സല്‍മാന്‍ ഖാന്റെ അച്ഛന്റെ വിശദീകരണം.
നേരത്തെ സല്‍മാനും ലൂലിയയും തമ്മിലുള്ള ഫോട്ടോകള്‍ സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha