മമ്മൂട്ടിയുടെ ഇഷ്ടങ്ങള്‍

ഭക്ഷണം ഉമ്മ ഉണ്ടാക്കുന്ന ആഹാരമാണ് താരത്തിനിഷ്ടം. ചെറിയ മീനുകള്‍ കൊണ്ടുള്ള പലതരം കറികള്‍ ആര്‍ത്തിയോടെ കഴിക്കും. പുട്ടും മീന്‍ കറിയുമാണ് സാധാരണ രാവിലെ കഴിക്കാറ്. ഭാര്യ സുല്‍ഫത്ത് ഓട്‌സ് പുട്ടും ദോശയും രാവിലെ ഉണ്ടാക്കി ലൊക്കേഷനില്‍ എത്തിക്കും. ഉമ്മ ഉണ്ടാക്കുന്ന സ്‌പെഷ്യല്‍ വിഭവങ്ങളെല്ലാം മമ്മൂട്ടിക്ക് പ്രിയമാണ്. അവ സുല്‍ഫിത്തിനെയും ഉമ്മ പഠിപ്പിച്ചിട്ടുണ്ട്.
മക്കള്‍ കുട്ടികളുടെ കാര്യത്തില്‍ മമ്മൂട്ടിക്ക് വലിപ്പച്ചെറുപ്പമോ, വ്യത്യാസമോ ഇല്ല. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ കുറ്റവും കുറവും ചൂണ്ടിക്കാണിക്കുന്നത് സഹോദരങ്ങളുടെ മക്കളാണ്. അത് കേള്‍ക്കുമ്പോള്‍ ഓ അത് അങ്ങനെ ചെയ്യാമായിരുന്നല്ലേ എന്ന് പറയും. കുട്ടികളോട് അദ്ദേഹം അഭിപ്രായങ്ങളും ചോദിക്കും. പ്രത്യേകിച്ച് കോസ്‌റ്റിയൂംസിന്റെ കാര്യത്തില്‍.

സഹോദരങ്ങള്‍ എല്ലാവരുടെയും താല്‍പപര്യങ്ങളും ആവശ്യങ്ങളും ചോദിച്ചറിയും. പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കും. സഹോദരങ്ങള്‍ താരത്തിന്റെ കണ്ണിലിപ്പോഴും കൊച്ചു കുട്ടികളാണ്. കുടുംബത്തിലെ കാരണവരും മമ്മൂട്ടി തന്നെ.
വിശ്വാസം വലിയ ഭക്തനാണ്. മുസ്ലിം മതാചാരം അനുസരിച്ചാണ് അദ്ദേഹം ഓരോ ദിവസവും കഴിയുന്നത്. ലോകത്തെവിടെയായിരുന്നാലും ദിവസവും അഞ്ച് നേരവും നിസ്‌ക്കരിക്കും. എല്ലാ വര്‍ഷവും മുടങ്ങാതെ നോമ്പെടുക്കും.

സിനിമ ലോകത്തുള്ള എല്ലാ ഭാഷകളിലെയും സിനിമകള്‍ മമ്മൂട്ടിയുടെ ലൈബ്രറിയിലുണ്ട്. പ്രത്യേകിച്ച് ബ്‌ളാക്ക് ആന്റ് വൈറ്റ് കാലത്തിറങ്ങിയ ഹോളിവുഡ് സിനിമകളുടെ. വീട്ടില്‍ ഹോം തിയറ്ററുണ്ട്. അതിനു പുറമേ ക്യൂബും യു.എഫ്.ഒയും ഉള്ള മിനി തിയറ്ററും. പുതിയ മലയാളം ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ ഇതുവഴിയാണ് കാണുന്നത്.
സമ്മാനം എല്ലാ ആഘോഷ വേളകളിലും മമ്മൂട്ടി വീട്ടിലുള്ളവര്‍ക്കെല്ലാം പുതുവസ്‌ത്രങ്ങള്‍ വാങ്ങിക്കൊടുക്കും.


https://www.facebook.com/Malayalivartha