പൂരപറമ്പില്‍ ടിക്കറ്റ് വെച്ച് പ്രസവിക്കുമെന്ന പ്രസ്താവന വേദനിപ്പിച്ചുവെന്ന് ശ്വേത മേനോന്‍

കളിമണ്ണ് സിനിമയുടെ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകള്‍ വിഷമിപ്പിച്ചുവെന്ന് നടി ശ്വേതാ മേനോന്‍. പൂരപറമ്പില്‍ ടിക്കറ്റ് വെച്ച് പ്രസവിക്കുമെന്ന രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനയാണ് തന്നെ ഏറെ വിഷമിപ്പിച്ചതെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി. കേരളത്തിലെ ഓരോ വ്യക്തിയ്ക്കും അഭിപ്രായ സ്വാതന്ത്രമുണ്ടെന്നും അതു പോലെ തന്നെയുള്ള അഭിപ്രായ സ്വാതന്ത്രം തനിയ്ക്കും ഉണ്ടെന്നും ശ്വേത വ്യക്തമാക്കി.
കളിമണ്ണ് തന്റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നതായും കുടുംബത്തോടൊപ്പം പോയി കളിമണ്ണ് കാണുമെന്നും ശ്വേത വ്യക്തമാക്കി.
https://www.facebook.com/Malayalivartha