വ്യത്യസ്‌തമായ കഥാപാത്രങ്ങള്‍ക്കായ് മറിയ കാത്തിരിക്കുന്നു

നോട്ടുബുക്കിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ശ്രീദേവിയെ അത്രപെട്ടെന്നൊന്നും നമുക്ക് മറക്കാന്‍ കഴിയില്ല. അരുന്ധതി റോയിയുടെ അനന്തിരവള്‍, മേരി റോയിയുടെ കൊച്ചുമകള്‍- മറിയയെ മലയാളിക്ക് കൂടുതല്‍ പരിചയം നോട്ടുബുക്കിലെ ശ്രീദേവി എന്ന കഥാപാത്രത്തിന്റെ പേരിലാകും.
2006ല്‍ റിലീസ് ചെയ്‌ത നോട്ടുബുക്കിനു ശേഷം മറിയ അഭിനയിച്ചത് ഈ വര്‍ഷം പുറത്തിറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയ,മുംബൈ പോലീസ് എന്നീ ചിത്രങ്ങളിലാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്‌ത നോട്ടുബുക്ക് എന്ന സിനിമയും അതിലെ ശ്രീദേവിയെന്ന കഥാപാത്രവും മലയാളികളുടെ മനസില്‍ ഇടംപിടിച്ചെങ്കിലും പിന്നീട് മറിയയെ സിനിമയില്‍ കണ്ടില്ല.
അവസരങ്ങള്‍ ലഭിക്കാത്തതല്ല മറിച്ച് നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം വന്ന അവസരങ്ങളെല്ലാം മറിയ ഒഴിവാക്കുകയായിരുന്നു. അതുകൊണ്ടു തന്നെയാണ് പ്രസിദ്ധിയുടെ ഇടംവിട്ട് വിന്‍ചെസ്‌റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ കണ്ടംപററി ഡാന്‍സ് ആന്റ് കൊറിയോഗ്രാഫി പഠിക്കാന്‍ ലണ്ടനിലേക്ക് പറന്നതും.
ലണ്ടനിലെ പഠനശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഹോട്ടല്‍ കാലിഫോര്‍ണിയ, മുംബൈ പോലീസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചത്. ഇനിയും വ്യത്യസ്‌തമായ നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ അഭിനയിക്കുമെന്നാണ് മറിയ പറയുന്നത്. എങ്കിലും തന്റെ യഥാര്‍ത്ഥ പ്രണയം നൃത്തത്തോട് തന്നെയെന്ന് മറിയ വ്യക്തമാക്കുന്നു.
എറണാകുളത്ത് സുഹൃത്തുമൊത്ത് ആരംഭിച്ച ദ ഫ്‌ളോര്‍ എന്ന വെസ്റ്റേണ്‍ ഡാന്‍സ് സ്‌കൂളിലെ നൃത്താധ്യാപിക കൂടിയാണ് മറിയ.
https://www.facebook.com/Malayalivartha