പ്രശസ്‌ത നടി സായി സിരിഷ നാടുവിട്ടത് രണ്ടാനച്ഛന്റെ പീഡനം ഭയന്ന്, അമ്മയില്ലാത്ത സമയം ഉപദ്രവം, വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന ഭീഷണി

കാണാതായ തെലുങ്ക് നടി സായി സിരിഷ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. തന്റെ രണ്ടാനച്ഛന്‍ നീലപ്രസാദ് റാവു സ്ഥിരമായി പീഡിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഇത് സഹിക്കവെയ്യാതെയാണ് വീടുവിട്ടതെന്നും സായി സിരിഷ വ്യക്തമാക്കി. വീട്ടില്‍ അമ്മയില്ലാത്ത സമയം നോക്കിയായിരുന്നു രണ്ടാനച്ഛന്റെ ഉപദ്രവം. തനിക്ക് കീഴടങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന ഭീഷണിപ്പെടുത്തിയിരുന്നു. അമ്മയെ ഓര്‍ത്തു മാത്രമാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത് എന്നും നടി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം തന്റെ അമ്മ ഇദ്ദേഹത്തിന്റെ സാമ്പത്തികത്തിന്റെ പിന്‍ബലത്തിലാണ് ജീവിക്കുന്നതെന്നും നടി വെളിപ്പെടുത്തി.
ലവ് അറ്റാക്ക് എന്ന തെലുങ്ക് സിനിമയുടെ ലോക്കേഷനില്‍ നിന്നാണ് സിരിഷയെ കാണാതായത്. മെയ് 27 ന് നടിയെ കാണാതായെങ്കിലും രണ്ടാനച്ഛന്‍ നീലപ്രസാദ് റാവു കഴിഞ്ഞ 18 ന് ആണ് പോലീസില്‍ പരാതി നല്‍കിയത്. നടിയെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha