പ്രണയിച്ചു തുടങ്ങിയത് വിവാഹശേഷം-ചാക്കോച്ചന്

വിവാഹശേഷമാണ് താനും ഭാര്യയും പ്രണയിച്ചു തുടങ്ങിയതെന്ന് ചാക്കോച്ചന്‍. നല്ല വശങ്ങളും മോശം സ്വഭാവങ്ങളും തിരിച്ചറിഞ്ഞാണ് പ്രിയയും ചാക്കോച്ചനും അടുത്തത്. നമ്മുടെ മനസ് എങ്ങനെയാണോ അതുപോലെയാകണം ജീവിതവും. ഞങ്ങളുടെ ഉള്ളില്‍ കുട്ടിപ്രണയം ഇപ്പോഴുമുണ്ട്. വീട്ടില്‍ ഞങ്ങള്‍ ഒളിച്ചുകളിക്കാറുണ്ട്.
ബന്ധുക്കളെല്ലാം കൂടുമ്പോള്‍ ചീട്ടുകളിക്കും അങ്ങനെ ഒരാഘോഷമാണ്. എത്ര വലിയ പിണക്കമായാലും രാത്രി കിടക്കും മുമ്പ് പരിഹരിച്ചിരിക്കും. അതാണ് ചാക്കോച്ചനും പ്രിയയും തമ്മിലുള്ള കരാര്‍. ഇരുവരും അത് തെറ്റിച്ചിട്ടില്ല. പ്രിയയെക്കാള്‍ വാശിക്കാരനാണ് ചാക്കോച്ചന്‍.
രണ്ടു പേരുടെയും ഇടയില്‍ രഹസ്യങ്ങളില്ല. ഒരു ഫോണാണ് ഇരുവരും ഉപയോഗിക്കുന്നത്. ഭാര്യ മൊബൈല്‍ നോക്കാതിരിക്കാന്‍ ചിലര്‍ നമ്പര്‍ ലോക്കിട്ട് വയ്‌ക്കും. അപ്പോഴേ അറിയാം അവരുടെ ഇടയില്‍ എന്തോ വിള്ളലുണ്ടെന്ന്- ചാക്കോച്ചന്‍ പറഞ്ഞു. വിശ്വസ്‌തതയാണ് ഒരുമിച്ചുള്ള ജീവിതത്തിന്റെ അടിത്തറ.
എന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം പ്രിയയ്‌ക്ക് എന്നോടുള്ള വിശ്വാസം തകര്‍ക്കാതിരിക്കുക എന്നതാണ്. സിനിമയില്‍ നിന്ന് നാലുവര്‍ഷം ഞാന്‍ ഔട്ടായി നിന്നു. അന്ന് എന്റെ ആരാധകര്‍ പ്രകടിപ്പിച്ച സ്‌നേഹം കണ്ട് പ്രിയ പറഞ്ഞു; സിനിമയില്ലെങ്കിലും ചാക്കോച്ചനെ ആളുകള്‍ക്ക് വലിയ ഇഷ്ടമാണ്. വീണ്ടും നല്ല ഓഫറുകള്‍ വന്നപ്പോള്‍ പറഞ്ഞു; സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നത് നല്ലതല്ല.
പ്രിയ സെലക്ട് ചെയ്യുന്ന ഡ്രസുകളെല്ലാം തനിക്ക് ചേരുമെന്നാണ് ചാക്കാച്ചന്റെ വിശ്വാസം. റോമന്‍സിലും ത്രീ ഡോട്‌സിലും പ്രിയയാണ് കോസ്‌റ്റിയൂംസ് സെലക്ട് ചെയ്‌തത്. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ മമ്മുക്ക പറഞ്ഞു: നീ ആളാകെ മാറിയല്ലോ? സ്‌റ്റൈലായിട്ടുണ്ടല്ലോ. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഡ്രസ് സെന്‍സുള്ളയാളാണ് മമ്മുക്ക. അദ്ദേഹം എന്നെപ്പറ്റി അങ്ങനെ പറഞ്ഞതറിഞ്ഞ് പ്രിയ തുള്ളിച്ചാടി.
എല്ലാ ജോലികളിലും ചാക്കോച്ചന്‍ പ്രിയയെ സഹായിക്കാറുണ്ട്. ചാക്കോച്ചന് നല്ല ക്ഷമയുണ്ട്. പ്രിയയ്‌ക്ക് ഒട്ടുമില്ല. ഓര്‍മശക്തിയില്‍ ചാക്കോച്ചന്‍ പിന്നിലാണെങ്കില്‍ പ്രിയയൊരു കമ്പ്യൂട്ടറാണ്. ഞങ്ങളുടെ സ്വഭാവ വ്യത്യാസങ്ങള്‍ ബാലന്‍സ് ചെയ്യാറുണ്ട്, അതാണ് ജീവിതം കൂടുതല്‍ സന്തോഷമാക്കുന്നത്.
https://www.facebook.com/Malayalivartha