മമ്മൂട്ടി ചോറ് കഴിക്കുന്നില്ല

ഒരു മാസമായി മമ്മൂട്ടി ചോറ് കഴിക്കുന്നില്ല. ചോറ് കഴിക്കാത്തതു കൊണ്ട് പ്രത്യേകിച്ച് പ്രശ്‌നമില്ലെന്നാണ് ന്യുട്രീഷ്യന്‍ സ്‌പെഷ്യലിസ്റ്റുകള്‍ പറയുന്നു. മമ്മൂട്ടിക്ക് എന്തെങ്കിലും പ്രശ്‌നം ഉള്ളതു കൊണ്ടല്ല ചോറ് ഒഴിവാക്കിയത്. കുറച്ച് ദിവസം അങ്ങനെ പോകട്ടെ; തൊടുപുഴയില്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന്റെ സെറ്റിലിരുന്ന് താരം പറഞ്ഞു. ചോറ് കഴിച്ചാല്‍ ശരീരത്തില്‍ കാര്‍ബോ ഹൈഡ്രേറ്റ് ലഭിക്കും. അതില്ലെങ്കിലും വലിയ പ്രശ്‌നമൊന്നുമില്ല. പക്ഷെ, പ്രോട്ടീന്‍ കൂടുതലുള്ള ആഹാരം കഴിക്കണം- തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തോട് അദ്ദേഹം പറഞ്ഞു.
വറുത്ത നെയ്‌മീനിന്റെ ചെറിയൊരു കഷണമെടുത്ത് തിന്നുകൊണ്ട് മമ്മൂട്ടി വിശദീകരണം തുടര്‍ന്നു. മീനില്‍ പ്രോട്ടീന്‍ കൂടുതലാണ്, അതുകൊണ്ട് പലതരം മീനുകള്‍ ധാരാളം കഴിക്കണം. സഹായി വേറൊരു പ്‌ളേറ്റ് കൊണ്ടുവെച്ചു. മൂടി തുറന്നപ്പോള്‍ ചീരത്തോരന്‍. അതൊരഞ്ചാറ് സ്‌പൂണ്‍ അകത്താക്കി. പിന്നെ മീന്‍ കറിയാണ് പ്‌ളേറ്റിലേക്ക് പകര്‍ന്നത്. സാമാന്യം വലിയൊരു കഷണം. വശത്തുള്ള മുള്ള് കളഞ്ഞ് ചെറിയ കഷണമാക്കി അടത്തി കഴിച്ചു. പിന്നെ ബെന്നിക്കും കൊടുത്തു. ഇരുവരും ആസ്വദിച്ചു കഴിച്ചു.
ബെന്നി തന്റെ നാട്ടിലെ കായല്‍ മീനുകളെ കുറിച്ച് വാചാലനായി. അപ്പോള്‍ ചെറിയ പരന്ന രണ്ട് മീനെടുത്ത് പ്‌ളേറ്റില്‍ വച്ചിട്ട് മമ്മൂട്ടി ബെന്നിയോട് ചോദിച്ചു; എന്തു മീനാണെന്ന് മനസിലായോ ? ഇല്ലെന്ന് ബെന്നി. കരിമീനാണ്. പക്ഷെ, കണ്ടാല്‍ തോന്നില്ലെന്ന് ബെന്നി സംശയം പ്രകടിപ്പിച്ചു. അധികം വലുതാകും മുമ്പ് പിടിക്കുന്നതാണെന്ന് താരം വിശദീകരിച്ചു. പ്രത്യേക രുചിയാണ് ഇതിന്. മുള്ളുണ്ട്, ശ്രദ്ധയോടെ കഴിക്കണം. ബെന്നിക്ക് മമ്മൂട്ടി മുന്നറിയിപ്പ് നല്‍കി. സംസാരത്തിനിടയില്‍ മമ്മൂട്ടി പത്തോളം ചെറിയ കരിമീനുകള്‍ അകത്താക്കി. അത് തീര്‍ന്നപ്പോള്‍ മീന്‍ ചാപ്‌സ് വന്നു. അതും തീര്‍ന്നു ബെന്നി എണീക്കാന്‍ ഒരുങ്ങിയപ്പോള്‍ താരം വിലക്കി, തീര്‍ന്നില്ല. സഹായിയോട് അതിങ്ങെടുക്കാന്‍ പറഞ്ഞു. ഞണ്ട് തോരന്‍. ഒരു കഷണമെടുത്ത് പൊട്ടിച്ച് വായിലിട്ട് നന്നായി ചവച്ചു. ബെന്നിക്കും സന്തോഷം.
ഒടുവില്‍ പച്ചക്കറി കഷണങ്ങളിട്ട കറിയില്‍ നിന്ന് കുറച്ചെടുത്ത് പ്‌ളേറ്റിലേക്ക് ഇട്ടു. കഷണങ്ങളുടച്ച്, ചാറില്‍ ചാലിച്ച് താരം കഴിച്ചു
https://www.facebook.com/Malayalivartha