സിനിമയില്ലെങ്കിലും മീരാജാസ്‌മിന് വിഷമമില്ല

സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുമ്പോഴും മീരാജാസ്‌മിന് പ്രത്യേകിച്ച് വിഷമമൊന്നും തോന്നുന്നില്ല. ഒരു പരിധിവരെ താനായി സൃഷ്ടിച്ച ഇടവേളകളാണിത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ വലിയ വിജയം ആയില്ലെങ്കിലും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി മീര കരുതുന്നു. നല്ല അഭിപ്രായങ്ങളോടും മോശം പരാമര്‍ശങ്ങളോടും എന്നും പുറംതിരിഞ്ഞു നില്‍ക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് മീര പറയുന്നു. ജീവിതം, വീട്, പ്രണയം, വിവാഹം, ആഗ്രഹം തുടങ്ങിയ നിരവധികാര്യങ്ങളെ കുറിച്ചുള്ള സങ്കല്‍പ്പള്‍ മീര പറയുന്നു.
ജീവിതം
ദൈവം തന്ന വരമാണ്. കോടാനു കോടി വര്‍ഷം ആയുസുള്ള ഭൂമിയില്‍ കുറച്ചുകാലം ജീവിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യം. അത് പാഴാക്കാന്‍ പാടില്ല. ആത്മസംതൃപ്‌തി തോന്നുന്ന എന്തെങ്കിലുമൊക്കെ ചെയ്യണം. തിരിഞ്ഞ് നോക്കുമ്പോള്‍ ഒന്നും ചെയ്‌തില്ലല്ലോ എന്ന് തോന്നരുത്. എന്തെങ്കിലും ചെയ്‌തതിന്റെ സംതൃപ്‌തിയുമായി വേണം ഈ ലോകം വിടാന്‍.
വീട്
സ്വന്തം വീട്ടിലാണ് ഒരാള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വസ്ഥത കിട്ടുന്നത്. ചെറുതായാലും വലുതായാലും സ്വന്തം വീട് എല്ലാവര്‍ക്കും കൊട്ടാരമാണ്. വീട്ടില്‍ സ്‌നേഹമുണ്ടാകണം, പരസ്‌പരവിശ്വാസമുണ്ടാകണം, ധാരണയുണ്ടാകണം. ഇത്രയുമുണ്ടെങ്കില്‍ വീട് സ്വര്‍ഗമാകും.
സ്വഭാവം
എന്റെ തോന്നലുകള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും. ആരെന്തുപറഞ്ഞാലും എനിക്ക് ശരിയെന്ന് തോന്നുന്നതേ ഞാന്‍ ചെയ്യൂ. നീ അത് ചെയ്, ഇത് ചെയ് എന്ന് നിര്‍ബന്ധിച്ചാലും ചെയ്യില്ല. എന്നെക്കൊണ്ടതിന് കഴിയില്ല. ഒരു വ്യക്തിയുടെ സ്വഭാവം രൂപപ്പെടുന്നത് അവരുടെ മനസിലാണ്. പുറമേയുള്ളതല്ല യഥാര്‍ത്ഥ വ്യക്തിത്വം. അയാള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതാണ് ശരിക്കുമുള്ള സ്വഭാവം.
പ്രണയം
പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഭാഗ്യം വേണം. ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഉണ്ടാകുമോ. സിനിമയിലെ പ്രണയ രംഗങ്ങള്‍ പോലെയല്ല ജീവിതത്തിലേത്. സിനിമയിലേത് ഫാന്റസിയാണ്. ജീവിതത്തില്‍ എപ്പോഴും പ്രണയം നിറഞ്ഞു നില്‍ക്കും.
ആഗ്രഹം
അമിതമായ ആഗ്രഹങ്ങള്‍ പാടില്ല. സിനിമയില്‍ ദൈവാനുഗ്രഹം കൊണ്ടു വന്നതാണ്. മരണം വരെ അഭിനയിക്കണമെന്നാണ് ആഗ്രഹം. മരണം വരെ അഭിനയിക്കാന്‍ സമ്മതിക്കുന്ന ഭര്‍ത്താവിനെയാണിഷ്ടം. നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടാനായത് ഭാഗ്യം.
വിവാഹം
ആര്‍ഭാടത്തോടെ നടത്തിയാലും ലളിതമായി നടത്തിയാലും വിവാഹ ശേഷം എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം. പ്‌ളസന്റ് ആറ്റ്‌മോസ്‌ഫിയറിലായിരിക്കണം വിവാഹം. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന മഹത്തായ ആചാരം.
https://www.facebook.com/Malayalivartha