വേണ്ടിവന്നാല്‍ ഇനിയും വിവസ്ത്രയായി അഭിനയിക്കും, നാണം എന്നു പറഞ്ഞാല്‍ എന്താണ്?

കളിമണ്ണിലെ പ്രസവരംഗം ഷൂട്ട് ചെയ്‌തതിന്റെ വിവാദം കെട്ടടങ്ങുന്നതിനു മുമ്പേ ശേതാമേനോന്‍ വീണ്ടുമെത്തി. വേണ്ടിവന്നാല്‍ ഇനിയും ക്യാമറയ്ക്ക് മുന്നില്‍ വിവസ്ത്രയായി അഭിനയിക്കാന്‍ തയ്യാറാണെന്ന് ശ്വേതാമേനോന്‍. ഇത് തന്റെ ജോലിയാണ്. ജോലിയുടെ ഭാഗമായി വിവസ്ത്രയായി അഭിനയിക്കുന്നതില്‍ നാണിക്കേണ്ട കാര്യമില്ല. തനിക്കും മറ്റു സ്ത്രീകളെ പോലെ നാണമുണ്ട്. നാണം എന്നു പറഞ്ഞാല്‍ എന്താണ്? വീട്ടില്‍ മുറി അടച്ചിരിക്കുന്നതാണോ? അതൊക്കെ കൃത്രിമമായ നാണങ്ങളാണെന്നും ശ്വേതാമേനോന്‍ പറഞ്ഞു. മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യം വെളിപ്പെടുത്തിയത്.
അഭിമുഖത്തിന്റെ പ്രസക്തഭാഗം
? സ്ത്രീകള്‍ക്ക്; പ്രത്യേകിച്ചും മലയാളികള്‍ക്ക് നാണം അല്‍പം കൂടുതലാണ്. ശ്വേത പരസ്യത്തിനുവേണ്ടി പണ്ടു വിവസ്ത്രയായി. ഇപ്പോള്‍ പ്രസവം സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ചിരിക്കുന്നു.
ഞാന്‍ നാണമില്ലാത്തവളാണെന്നാണോ...? എനിക്ക് നാണം അല്‍പ്പം കൂടുതലാണെന്നു ഞാന്‍ പറയും.
? പിന്നെങ്ങനെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു.
എന്തുകൊണ്ടു കഴിയില്ല. നാണം എന്നു പറഞ്ഞാല്‍ എന്താണ്? വീട്ടില്‍ മുറി അടച്ചിരിക്കുന്നതാണോ? അതൊക്കെ കൃത്രിമമായ നാണങ്ങളാണ്. ഞാന്‍ ജോലിചെയ്യുമ്പോള്‍ എനിക്ക് നാണിക്കേണ്ട കാര്യമില്ല. തൊഴില്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഞാന്‍ ആത്മാര്‍ത്ഥതയോടെ ചെയ്യുന്നു അത്രേയുള്ളൂ.
? ഇനിയും വിവസ്ത്രയായി അഭിനയിക്കാന്‍ അവസരം വന്നാല്‍ ചെയ്യുമോ
പിന്നെ, എന്താ സംശയം.
https://www.facebook.com/Malayalivartha