രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ നായിക മഞ്‌ജു വാര്യര്‍
പതിന്നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യര്‍ വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നു. രഞ്ജിത്തിന്റെ പുതിയ മോഹന്‍ലാല്‍
ചിത്രത്തില്‍ മഞ്ജുവാണ് നായിക. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. നവംബറില്‍ ചിത്രീകരണം തുടങ്ങും.
ജോഷിയുടെ പത്രം എന്ന സിനിമയിലാണ് മഞ്ജു അവസാനം അഭിനയിച്ചത്. ദിലീപുമായുള്ള വിവാഹ ശേഷം വീട്ടമ്മയായി കഴിയുകയായിരുന്നു മഞ്ജു. മോഹന്‍ലാലിന്റെ നായികയായി മഞ്ജു അഭിനയിച്ച ആറാംതമ്പുരാന്‍, കന്‍മദം എന്നീ സിനിമകള്‍ സൂപ്പര്‍ഹിറ്റായിരുന്നു. കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്ന ചിത്രത്തില്‍ 'കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍....' എന്ന ഗാനം മോഹന്‍ലാലും മഞ്ജുവാര്യരുമാണ് പാടിയത്. കഴിഞ്ഞ വര്‍ഷം ഗുരുവായൂരില്‍ നൃത്തം അവതരിപ്പിച്ച് കലാരംഗത്തേക്ക് മഞ്ജു തിരിച്ചുവന്നു. സിനിമയില്‍ താമസിക്കാതെ അഭിനയിക്കുമെന്ന് അന്നേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
രണ്ടു മൂന്നുവര്‍ഷമായി ദിലീപ് മഞ്ജുവുമായി അകന്നിട്ട്. അന്നു മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പുറം ലോകം ഒന്നും അറിഞ്ഞിരുന്നില്ല. പ്രമുഖ നടിയും ദിലീപും തമ്മിലുള്ള പ്രണയമാണ് ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയത്. നടി വിവാഹം കഴിഞ്ഞ് പോയതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചിരുന്നു. എന്നാല്‍ അടുത്തിടെ വിവാഹമോചനം നേടിയതോടെ കാര്യങ്ങള്‍
വീണ്ടും കുഴഞ്ഞുമറിഞ്ഞു. ദിലീപിന്റെ ആലുവയിലെ കുടുംബ വീട്ടിലാണ് മഞ്ജു താമസിച്ചിരുന്നത്. പലപ്പോഴും ദിലീപ് എറണാകുളത്തെ ഫ്‌ളാറ്റിലായിരുന്നു അന്നൊക്കെ തങ്ങിയിരുന്നത്.
മാധ്യമങ്ങള്‍ വലിയ വാര്‍ത്തസൃഷ്ടിക്കുമെന്ന് ഭയന്ന് ദിലീപും മഞ്ജുവും സുഹൃത്തുക്കള്‍ വഴി ഒത്തുതീര്‍്പപിലെത്തി ബന്ധം ഒഴിയുകയായിരുന്നു. തുടര്‍ന്ന് മഞ്ജു തൃശൂരിലെ കുടുംബവീട്ടിലേക്ക് പോയി. അമിതാഭ് ബച്ചനൊപ്പം പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ മുംബയില്‍ പോയത് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു. ദിലീപിന്റെ അനുവാദമില്ലാതെയാണ് ഒരു കോടി രൂപയ്ക്ക് മഞ്ജു പരസ്യചിത്രത്തില്‍ അഭിനയിച്ചത്. അതിനു ശേഷം രഞ്ജിത്ത്, സത്യന്‍ അന്തിക്കാട്, ഗീതുമോഹന്‍ദാസ് തുടങ്ങി പത്തോളം പേരുടെ തിരക്കഥകള്‍ മഞ്ജു കേട്ടു.
https://www.facebook.com/Malayalivartha