ആദ്യ ഭാര്യ പോയതോടെ നിഷാലിന് അടിച്ചത് ലോട്ടറി... ഇന്ന് വേറെ ലെവൽ ജീവിതം!
നവംബര്‍ 25 ന് ആയിരുന്നു ദിലീപും കാവ്യ മാധവനും തങ്ങളുടെ ആറാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. മകള്‍ മഹാലക്ഷ്മയിക്കും മീനാക്ഷിയ്ക്കുമൊപ്പം സന്തുഷ്ടരായി കഴിയുകയാണ് ഇരുവരും. 2016 ല്‍ വളരെ രഹസ്യമായിട്ടാണ് ഇവരുടെ വിവാഹം നടക്കുന്നത്. പലപ്പോഴും ദിലീപും കാവ്യ മാധവനും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിട്ടുണ്ടെങ്കിലും ഇരുവരും അത് നിഷേധിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വിവാഹ വാര്‍ത്ത കേട്ടവര്‍ക്ക് പെട്ടെന്ന് ഉള്‍ക്കാനും സാധിച്ചില്ല. കാവ്യയുടെയും ദിലീപിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. നായികയായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് 2009 ലാണ് വലിയ ആഘോഷത്തോടെ കാവ്യ മാധവന്റെ വിവാഹം നടന്നത്.
ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയായിരുന്നു വരന്‍. കാവ്യയുടെ വിവാഹത്തിന് അധിക ആയൂസ് ഉണ്ടായിരുന്നില്ല. ആറ് മാസം കഴിഞ്ഞപ്പോഴെക്കും ഇരുവരും വേര്‍പിരിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ട് വന്നു. വൈകാതെ നിഷാലുമായി കാവ്യ നിയമപരമായി ബന്ധം ഉപേക്ഷിച്ചു. ഇന്നും അതിന് പിന്നിലെ കാരണം എന്താണെന്നുള്ളത് വ്യക്തമല്ല. എങ്കിലും നിരവധി ഗോസിപ്പുകള്‍ ഇതുമായി ബന്ധപ്പെട്ട് വന്നിരുന്നു. ഇപ്പോഴിതാ കാവ്യയുടെ ആദ്യ ഭർത്താവായിരുന്ന നിഷാലിന്റെ കുടുംബ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
നിശാലും ആയി ഉള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം വളരെ പക്വതയോടെ ആണ് ഇപ്പോൾ കാവ്യാ ജീവിക്കുന്നത്. ദിലീപും ആയുള്ള വിവാഹവും കാവ്യാ പക്വതയോടെ എടുത്ത തീരുമാനം ആയിരുന്നു. നിർഭാഗ്യവശാൽ അവിടെയും കാവ്യക്ക് ഒരു സമാധാനവും ഇല്ല എന്ന് പറയാം. നടി ആക്രമണക്കേസിൽ ദിലീപ് എട്ടാം പ്രതിയായതുകൊണ്ടു തന്നെ മനഃസമാധാനം നഷ്ടമായ അവസ്ഥയാണ് കാവ്യയ്ക്ക്. ഇതേ സമയത്ത് തന്നെ നിഷാൽ ചന്ദ്രന്റെ കാര്യം ആലോചിക്കാത്തവർ ഇല്ല. എന്തായാലും പുതിയ ദാമ്പത്യ ജീവിതത്തിൽ ഏറെ സന്തോഷവാൻ ആണ് നിഷാൽ.
അതിനുള്ള തെളിവ് ആണ് നിഷാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന കുടുംബ ചിത്രങ്ങൾ. കുവൈത്തിലെ ബാങ്കിൽ ഉദ്യോഗസ്ഥൻ ആയിരുന്നു നിഷാൽ. 2009 ലാണ് കേരളം കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി നിഷാല്‍ ചന്ദ്രയും കാവ്യ മാധവനും തമ്മിലുള്ള വിവാഹം നടന്നത്. അഭിനയം നിർത്തി കുവൈത്തിലേയ്ക്ക് പോയ കാവ്യ നാട്ടിലേയ്ക്ക് തിരിച്ചെത്തി ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു. ആറ് മാസത്തിനുള്ളില്‍ തന്നെ ഇരുവരും വേര്‍പിരിയുകയാണെന്നുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നു. വിവാഹമോചന കേസ് ഒന്നര വര്ഷം വരെ നീണ്ടു നിന്നു. ഒടുവിൽ ഇരു വീട്ടുകാരും ചർച്ച നടത്തി കേസുകൾ പിൻവലിക്കുക ആയിരുന്നു.
പിനീട് സംയുക്തമായി വിവാഹ മോചന ഹർജി നൽകുക ആയിരുന്നു. 2011 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞതോടെ നിഷാല്‍ മറ്റൊരു ജീവിതത്തിലേക്ക് പോവുകയായിരുന്നു. ബാലതാരമായി സിനിമയില്‍ അഭിനയിച്ചിട്ടുള്ള നിഷാല്‍ പിന്നീട് സിനിമയില്‍ സജീവമായിരുന്നില്ല. ബിസിനസ് രംഗത്തേക്ക് പ്രവേശിച്ച നിഷാല്‍ കാവ്യ മാധവനുമായിട്ടുള്ള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് നിഷാല്‍ രമ്യ എസ് നാഥിനെ വിവാഹം കഴിക്കുന്നത്. ചെങ്ങന്നൂര്‍ സ്വദേശിനിയായ രമയ് മൈക്രോ ബയോളജിയില്‍ പിജി ബിരുദധാരിയാണ്.
വിവാഹ ശേഷം ഇരുവരും അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. വിവാഹമോചനത്തിന് കാവ്യ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായ നിഷാലിന്റെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയാണ് രമ്യ ജീവിതത്തിലേയ്ക്ക് എത്തിയത്. പിന്നീട് ഷാലിനും കുടുംബത്തിനും താങ്ങും കരുത്തും ആവുക ആയിരുന്നു. രമ്യയും രണ്ട് കുഞ്ഞുങ്ങളുമായി അമേരിക്കയിൽ കഴിഞ്ഞു വരിക ആണ് നിഷാൽ ചന്ദ്ര. നിഷാലിന്റെ സഹോദരൻ ആയ ദീപക് ചന്ദ്ര മോഹനും അദ്ദേഹത്തിന്റെ ഭാര്യ ഗോപികയും അമേരിക്കയിൽ സ്ഥിര താമസമാക്കിയവരാണ്.
https://www.facebook.com/Malayalivartha