Widgets Magazine
20
Oct / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്ക് 'അരികിലൂടെ' കൂറ്റൻ ഛിന്ന​ഗ്രഹം കടന്ന് പോകുന്നു... മുന്നറിയിപ്പ് നൽകി നാസ...ഒക്ടോബർ 24-ന് ഇന്ത്യൻ സമയം രാത്രി 9.17-നാണ് അത് സംഭവിക്കുന്നത്...സുരക്ഷിതമായി കടന്നുപോകുമെന്നാണ് നാസയുടെ സ്ഥിരീകരണം...


ലാലേട്ടന്റെ മരുമകളായി ആ കുടുംബത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു... ആഗ്രഹം തുറന്ന് പറഞ്ഞ് നടി!


ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?


ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...


യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ..ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്...1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ട്...

ബാലയുടെ ജീവനാണ് വലുത്! ജോലിയില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്തു! ഊണും ഉറക്കവും ഉപേക്ഷിച്ച് ബാലയുടെ അടുത്ത് നിന്നും വിട്ടുമാറാതെ എലിസബത്ത്.. രണ്ടാം ഭാര്യയുടെ സ്നേഹം കാണേണ്ടത് തന്നെ... ഏറ്റെടുത്ത് സോഷ്യൽമീഡിയ

11 MARCH 2023 08:12 AM IST
മലയാളി വാര്‍ത്ത

എലിസബത്ത് ഉദയൻ എന്ന ഡോക്‌ടറെ അറിയാത്തവർ മലയാളികൾക്കിടയിൽ ഉണ്ടാവില്ല. നടൻ ബാലയുമായുള്ള വിവാഹ ശേഷമാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയിരുന്ന എലിസബത്ത് കൂടുതൽ ശ്രദ്ധ നേടുന്നത്. ബാലയുടെ വീഡിയോകളിലെ സ്ഥിര സാന്നിധ്യമായി എലിസബത്ത് മാറിയിരുന്നു. ചാനൽ അഭിമുഖങ്ങളിലും പലരും എലിസബത്തിനെ കണ്ടു. എലിസബത്ത് അടുത്തിടെയായി യൂട്യൂബ്, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളിൽ സജീവമാണ്. വീഡിയോകൾ പോസ്റ്റ് ചെയ്യുന്നുണ്ട്.
ബാലയും സോഷ്യൽമീഡിയയിൽ സജീവമായതിനാൽ എലിസബത്തിനൊപ്പമുള്ള വീഡിയോകൾ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു. ബാല ആശുപത്രിയിൽ അഡ്മിറ്റായതോടെ ആരാധകർ തിരക്കിയത് ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്തിനെയായിരുന്നു. ഇപ്പോഴിതാ എലിസബത്ത് ജോലി ഉപേക്ഷിച്ച് ബാലയ്‌ക്കൊപ്പവും ബാലയുടെ അമ്മയ്‌ക്കൊപ്പവും ആശ്വാസമായി തന്നെ ആശുപത്രിയിൽ കൂടെ നിൽക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതുകൊണ്ട് ആരാധകർ സ്നേഹമുള്ള ഭാര്യ എന്ന് തന്നെയാണ് ആരാധകർ പറയുന്നത്.

ഒരു വർഷം മുമ്പായിരുന്നു ബാല എലിസബത്തിനെ വിവാഹം ചെയ്തത്. ഇരുവരും ഇപ്പോൾ എറണാകുളത്താണ് സെറ്റിലായിരിക്കുന്നത്. ബാലയുടെ രണ്ടാം വിവാഹ​മായിരുന്നു എലിസബത്തുമായി നടന്നത്. ആദ്യ വിവാഹം അമൃത സുരേഷുമായിട്ടായിരുന്നു. ആ ബന്ധത്തിൽ‌ ഒരു മകളും അമൃതയ്ക്കുണ്ട്. മകൾക്ക് ഒരു വയസ് തികഞ്ഞപ്പോഴേക്കുമാണ് അമൃതയും ബാലയും പിരിഞ്ഞത്. അതേസമയം മകളെ അമൃതയും കുടുംബവും തന്നിൽ നിന്നും അകറ്റി എന്നാണ് ബാല പറയുന്നത്. സിനിമകളിൽ സജീവമല്ലെങ്കിലും ബാലയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ വൈറലാണ്. അടുത്തിടെ നടൻ ഉണ്ണി മുകുന്ദനുമായുള്ള പ്രതിഫല പ്രശ്നത്തിന്റെ പേരിൽ ബാല കുറച്ചുനാൾ‌ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിന് ഉണ്ണി പ്രതിഫലം നൽകാതെ പറ്റിച്ചുവെന്നാണ് അന്ന് ബാല ആരോപിച്ചത്.

എന്നാൽ പണം നൽകിയതിന്റെ രേഖകൾ ഉണ്ണി മുകുന്ദനും പുറത്തുവിട്ടിരുന്നു. തെളിവായി ബാങ്ക് രേഖകളും ഉണ്ണി മുകുന്ദൻ പരസ്യപ്പെടുത്തിയിരുന്നു. തിരക്കഥ എഴുതി ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്തത് നവാ​ഗതനായ അനൂപ് പന്തളമായിരുന്നു. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമായിരുന്നു ഇത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

ബാലയ്ക്ക് പിന്നാലെ അമൃതയും അടുത്തിടെ താൻ പുതിയ പ്രണയം കണ്ടെത്തിയ സന്തോഷം പങ്കുവെച്ചിരുന്നു. സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായാണ് അമൃത പ്രണയത്തിലായിരിക്കുന്നത്. മകൾ പാപ്പുവിന്റെ പിന്തുണ തനിക്കുണ്ടെന്ന് അമൃത വ്യക്തമാക്കിയിരുന്നു. അടുത്തിടെ അമൃതയ്ക്ക് ​ഗോൾഡൻ വിസയും ലഭിച്ചിരുന്നു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാലില്‍ നിന്നും താരം യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.

അതേസമയം കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് രണ്ടു ദിവസം മുൻപാണ് നടൻ ബാല ചികിത്സ തേടിയത്. എന്നാൽ രോഗത്തെ അതിജീവിച്ച് ബാല ശക്തമായി തിരിച്ചെത്തുമെന്ന പ്രതീക്ഷ തന്നെയാണ് എല്ലാവരും പങ്കുവയ്ക്കുന്നതും. ഇപ്പോൾ കരൾ മാറ്റിവെയ്ക്കുന്നതിനായുള്ള തയ്യാറെടുപ്പിൽ തന്നെയാണ് ചികിത്സ പുരോഗമിക്കുന്നത്. മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയത് കൊണ്ട് ബാലയുടെ ഇപ്പോഴത്തെ അവസ്ഥയിൽ നല്ല പുരോഗമനമാണ്. എന്നാൽ നടന്റെ അവസ്ഥ ഗുരുതരമാണെന്ന തരത്തിലായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ സംസാരിക്കുന്നതിനോ മറ്റും പ്രശ്നങ്ങൾ ഇല്ലെന്നും പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ബാലയെ ആശുപത്രിയിൽ സന്ദർശിച്ച ഉണ്ണി മുകുന്ദൻ അടക്കമുള്ള സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അതിനിടെ ബാലയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ബാലയെ ചികിത്സിക്കുന്ന കരൾ രോഗ വിദഗ്‌ധനായ ഡോക്ടർ സുധീദ്രൻ പങ്കുവെച്ചിരുന്നു. ആശുപതിയിൽ എത്തിക്കുന്ന സമയത്ത് ബാലയുടെ അവസ്ഥ അൽപം മോശം ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിറോസിസ് ബാധിച്ച കരൾ മാറ്റിവയ്ക്കുന്നതാണ് ഏറ്റവും നല്ലത്. വർഷങ്ങളോളം ഉള്ള ഡാമേജ് ആയതുകൊണ്ട് മരുന്നിലൂടെ മാറ്റുക എന്നത് പ്രയാസമാണ്. അതിന് എഫക്ടീവ് ആയ മരുന്ന് ഇല്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തന്നെയാണ് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. ബാലയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ സ്റ്റേബിൾ ആണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ ബോധമുണ്ടായിരുന്നു, പക്ഷേ നോർമൽ അല്ലായിരുന്നു. നടന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ലിവർ മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് തന്നെയാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ലിവർ ട്രാൻസ്പ്ലാന്റേഷൻ എന്നത് ഒരു മേജർ ഓപറേഷനാണ്. രോഗിയുടെ കരൾ ശരീരത്തിൽ നിന്നും മാറ്റിയതിനു ശേഷമാണ് പുതിയ അവയവം വെയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കരൾ രോഗം ആദ്യമേ കണ്ടു പിടിച്ച് അതിന് ഇടയാക്കുന്ന കാര്യങ്ങൾ ഒഴിവാക്കിയാൽ തനിയെ അത് സ്റ്റേബിളായി മാറും. ലിവറിന്റെ പകുതുയിലധികവും ഡാമേജ് ആയിരിക്കുന്ന ആളുകൾക്ക് അത് മാറ്റിവയ്ക്കാതെ എത്രനാൾ മുന്നോട്ട് പോവാനാകുമെന്ന് അങ്ങനെ പറയാൻ സാധിക്കാത്ത കാര്യമാണ്. കാരണം അത്തരത്തിൽ ഉള്ള ആളുകൾക്ക് രോഗപ്രതിരോധ ശേഷി കുറയാൻ സാധ്യതയുണ്ട്. അങ്ങനെയാകുമ്പോൾ ഇൻഫെക്ഷനുകൾക്കുള്ള സാധ്യത കൂടും. അതുപോലെ ബ്ലീഡിങ്ങിനുള്ള സാധ്യതകളും ഉണ്ട്. ശരീരത്തിലെ ബ്ലഡിനെ ക്ളോട്ട് ചെയ്യാനുള്ള കാര്യങ്ങൾ ഏറെയും ഉല്പാദിപ്പിക്കുന്നത് ലിവർ ആണ്. അതില്ലാതാകുമ്പോൾ ബ്ലീഡിങ് കൂടും. അങ്ങനെ ഇൻഫെക്ഷനോ ബ്ലീഡിങ്ങോ വന്നാൽ അതും രോഗിയെ ബാധിക്കും. ആ ഒരു അവസ്ഥ നാളെയാണോ അതോ ഒരു വർഷം കഴിഞ്ഞാണോ വരികയെന്നൊന്നും പറയാൻ സാധിക്കുന്നതല്ലെന്നും ഡോക്ടർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

NASA മുന്നറിയിപ്പുമായി നാസ  (4 minutes ago)

എം.വി.ഗോവിന്ദന് മുഖം കൊടുക്കാതെ നവീന്റെ മക്കൾ..! ഭാര്യ പറഞ്ഞത് ഇത് മാത്രം...! അട്ടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച  (29 minutes ago)

പിടിക്കപ്പെട്ടാൽ തടവുശിക്ഷയും വമ്പൻപിഴയും നാടുകടത്തലും, പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം പിടിക്കപ്പെട്ടാൽ റസിഡന്‍സി നിയമ ലംഘകര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കും, നവംബര്‍ 1 മുതല്‍ യുഎഇയിപരിശോധന ക്യാമ്പ  (1 hour ago)

എസ്.എ.ടി. ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം; ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈ വിഭാഗമുള്ളത് എയിംസില്‍ മാത്രം...  (2 hours ago)

ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ; അന്വേഷണ റിപ്പോർട്ട് ഹാജരാക്കാത്ത പൂന്തുറ പോലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്...  (2 hours ago)

രാത്രിക്ക് രാത്രി മുഖ്യമന്ത്രിയുടെ വീട്ടിലെത്തി കണ്ണൂര്‍ കലക്ടര്‍...! അച്ചടക്ക നടപടിയുടെ ഭാഗമായി കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റും....ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് ലഭിച്ച  (3 hours ago)

ട്രെയിനിൽ കയറിയ അദ്ദേഹത്തിന് എന്ത് സംഭവിച്ചു...! നവീൻ ബാബുവിനെ തിരയുന്ന ഭയുടെ ചോദ്യം ഇങ്ങനെ...! അവസാനമായി നവീൻ ബാബു ഭാര്യയോട് സംസാരിച്ചത് ഇങ്ങനെ..!  (3 hours ago)

എന്നെയും എന്റെ ഭാര്യയെയും വധിക്കാൻ ശ്രമിച്ച് ഇറാന്റെ നിഴൽ രൂപമായ ഹിസ്ബുള്ള ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു.....ഇസ്രായേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഏതൊരാളും വലിയ വില നൽകേണ്ടി വരും മുന്നറിയിപ  (3 hours ago)

ഇത്രയും പ്രതീക്ഷിച്ചില്ല... പാലക്കാടിന്റെ മണ്ണിലിറങ്ങി ചുവപ്പിക്കാന്‍ പി സരിന്‍; റോഡ് ഷോ ശക്തിപ്രകടനമാക്കി എല്‍ഡിഎഫ്  (3 hours ago)

പൊക്കിയത് 4 പേരെ... ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അമൂല്യ പുരാവസ്തുശേഖരത്തില്‍ പെട്ട നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തില്‍ സ്ത്രീകളടക്കം 4 പേരെ പൊലീസ് പിടികൂടി  (3 hours ago)

ലാലേട്ടന്റെ മരുമകളായി ആ കുടുംബത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു... ആഗ്രഹം തുറന്ന് പറഞ്ഞ് നടി!  (4 hours ago)

പാലക്കാട് കൂടെ പോരുമോ... ബിജെപി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി; പാലക്കാട് കൃഷ്ണകുമാര്‍, വയനാട് നവ്യ ഹരിദാസ്, ചേലക്കരയില്‍ കെ ബാലകൃഷ്ണന്‍  (5 hours ago)

എഡിഎം നവീൻ ബാബുവിന്റെ വീട്ടിൽ എം വി ഗോവിന്ദൻ എത്തും..! പത്തനംതിട്ട പാർട്ടി കമ്മിറ്റിയുടെ ആവശ്യം പ്രകാരമാണ് സന്ദർശനം..!  (5 hours ago)

സൗദിയില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (14 hours ago)

സൗദിയിൽ വീണ്ടും വധശിക്ഷ, ലഹരി മരുന്ന് കടത്തുന്നതിനിടെ സുരക്ഷാ വിഭാഗം പിടികൂടിയ വിദേശിയുടെ ശിക്ഷാവിധി നടപ്പാക്കി..!  (14 hours ago)

Malayali Vartha Recommends