Widgets Magazine
20
Oct / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലാലേട്ടന്റെ മരുമകളായി ആ കുടുംബത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു... ആഗ്രഹം തുറന്ന് പറഞ്ഞ് നടി!


ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?


ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...


യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ..ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്...1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ട്...


ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും...ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രെ​ ​അ​ധി​ക്ഷേ​പം​ ​തു​ട​ർ​ന്ന്, ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ...​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​ആ​ക്ഷേ​പ​ങ്ങ​ൾ.​..

കൊച്ചിക്കാർക്ക് വൈദ്യസഹായവുമായി നടൻ മമ്മൂട്ടിയുടെ ‘കെയര്‍ ആൻഡ് ഷെയര്‍’! ആലുവ രാജഗിരി ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘം ഇന്ന് മുതല്‍ സൗജന്യ പരിശോധനയ്‌ക്ക് തുടക്കമിടും.. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിൽ മരുന്നുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പര്യടനം

14 MARCH 2023 06:53 AM IST
മലയാളി വാര്‍ത്ത

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പുകയില്‍ ശ്വാസം മുട്ടുന്ന കൊച്ചിക്കാർക്ക് വൈദ്യസഹായവുമായി നടൻ മമ്മൂട്ടിയുടെ ‘കെയര്‍ ആൻഡ് ഷെയര്‍’. ‌അദ്ദേഹത്തിന്റെ നിർദേശാനുസരണം ആലുവ രാജഗിരി ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘം ഇന്ന് മുതല്‍ സൗജന്യ പരിശോധനയ്‌ക്ക് തുടക്കമിടും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പര്യടനം നടത്തുക. ചൊവ്വാഴ്ച വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ ബ്രഹ്‌മപുരത്താണ് വൈദ്യസംഘത്തിന്റെ ആദ്യ പരിശോധന. ബുധനാഴ്ച കുന്നത്ത്നാട് പഞ്ചായത്തിലെ പിണര്‍മുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും. 

ഡോ.ബിജു രാഘവന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം. ഇവയില്‍ നിന്ന് ലഭിക്കുന്ന പരിശോധന വിവരങ്ങള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സണ്ണി.പി.ഓരത്തെല്‍, ശ്വാസകോശ വിഭാഗത്തിലെ ഡോ.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. ആസ്ത്മ രോഗികള്‍ക്കടക്കം ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വലിയൊരളവില്‍ സഹായകരമാകുമെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍സണ്‍ വാഴപ്പിളളി പറഞ്ഞു. വായുവിലെ ഓക്സിജനെ വേര്‍തിരിച്ചെടുക്കുകയാണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ചെയ്യുന്നത്. ലഭ്യമായ വായുവില്‍നിന്ന് ഇവ വിഷവാതകങ്ങളെ പുറംതള്ളി ഏകദേശം 90-95 ശതമാനം ഓക്സിജന്‍ നല്‍കും.

മുറിയില്‍ നിന്നോ, പരിസരത്തുനിന്നോ വായുവിനെ സ്വീകരിച്ച്, ശുദ്ധീകരിച്ച് ആവശ്യമുള്ള വ്യക്തിക്ക് ഓക്‌സിജന്‍ മാത്രമായി നല്‍കുകയാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ചെയ്യുക. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലാണ് ബ്രഹ്മപുരത്തെ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പുകയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഉന്നതനിലവാരത്തിലുള്ള മാസ്‌ക്കുകള്‍ ബ്രഹ്മപുരത്ത് വിതരണം ചെയ്യുന്നതിനായി കെയര്‍ ആന്‍ഡ് ഷെയര്‍ വൈദ്യസംഘത്തിന് കൈമാറിയിട്ടുണ്ട്.

അതേസമയം വിഷയത്തെ സംബന്ധിച്ച് മമ്മൂട്ടി കഴിഞ്ഞ ദിവസം പങ്കിട്ട കുറിപ്പും വൈറലായിരുന്നു. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യ. രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടുകയായിരുന്നു. ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാൻ പുണെയിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോൾ വീടുവിട്ടു മാറിനിൽക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്നം. സമീപ ജില്ലകൾ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിതെന്നും ആശങ്ക പങ്കിട്ട് മമ്മൂട്ടി പറഞ്ഞു. ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണ് അവിടത്തെ പ്രശ്നങ്ങളും.

അതു പരിഹരിക്കേണ്ട ചുമതല ഭരണകർത്താക്കൾക്കുണ്ട്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കിൽ വിദേശത്തെ വിജയകരമായ രീതികളെയോ പുറത്തുനിന്നുള്ള നല്ല മാതൃകകളോ സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിന്റെ ചുമലിൽ വച്ചു മാറിനിന്ന് ആരോപണങ്ങൾ മാത്രമുന്നയിക്കുന്ന ജനസമൂഹമായി നമ്മളും മാറരുത്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തിൽ നമ്മുടെ ഉത്തരവാദിത്തങ്ങൾ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിർത്തണം. ജൈവമാലിന്യങ്ങൾ വേറിട്ട് സംഭരിച്ച് സംസ്കരിക്കുകയോ ഉറവിട സംസ്കരണ രീതിയോ ഫലപ്രദമാക്കണം. കൊച്ചി ഒരു മഹാനഗരമായി വളർന്നു കഴിഞ്ഞു. ദിനം പ്രതി അത് വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ബ്രഹ്‌മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലേക്ക് എത്തുകയാണ്. അന്തരീക്ഷത്തിലെ പുകയുടെ സാന്നിധ്യത്തിലും കുറവ് രേഖപ്പെടുത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏഴു സെക്ടറുകളില്‍ രണ്ടിടങ്ങളിലാണ് അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മറ്റു മേഖലകളിലെ തീയും പുകയും പൂര്‍ണമായി ശമിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. രാവിലത്തെ അപേക്ഷിച്ച് അന്തരീക്ഷത്തിലെ പുകപടലത്തില്‍ വലിയ തോതിലുളള മാറ്റമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവില്‍ അഗ്നിരക്ഷാസേനയുടെ 18 യൂണിറ്റുകളാണ് ദുരന്തമുഖത്തുള്ളത്.

98 സേനാംഗങ്ങള്‍ക്ക് പുറമേ 16 ഹോം ഗാര്‍ഡുകളും സിവില്‍ ഡിഫന്‍സ് സേനയിലെ 57 പേരും ബ്രഹ്‌മപുരത്തുണ്ട്. ആരോഗ്യ വകുപ്പിലെയും പൊലീസിലെയും നാലു പേര്‍ വീതമാണ് നിലവില്‍ പ്ലാന്റിലുള്ളത്. തീ അണയ്ക്കുന്നതിനായി മൂന്ന് ഹൈ പ്രഷര്‍ പമ്പുകളും 22 എസ്‌കവേറ്ററുകളുമാണ് ഉപയോഗിക്കുന്നത്. എത്രയും വേഗം പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശത്തോടെ ശക്തമായ രക്ഷാപ്രവര്‍ത്തനമാണ് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാത്രിക്ക് രാത്രി മുഖ്യമന്ത്രിയുടെ വീട്ടിലെത്തി കണ്ണൂര്‍ കലക്ടര്‍...! അച്ചടക്ക നടപടിയുടെ ഭാഗമായി കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റും....ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് ലഭിച്ച  (27 minutes ago)

ട്രെയിനിൽ കയറിയ അദ്ദേഹത്തിന് എന്ത് സംഭവിച്ചു...! നവീൻ ബാബുവിനെ തിരയുന്ന ഭയുടെ ചോദ്യം ഇങ്ങനെ...! അവസാനമായി നവീൻ ബാബു ഭാര്യയോട് സംസാരിച്ചത് ഇങ്ങനെ..!  (31 minutes ago)

എന്നെയും എന്റെ ഭാര്യയെയും വധിക്കാൻ ശ്രമിച്ച് ഇറാന്റെ നിഴൽ രൂപമായ ഹിസ്ബുള്ള ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു.....ഇസ്രായേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഏതൊരാളും വലിയ വില നൽകേണ്ടി വരും മുന്നറിയിപ  (44 minutes ago)

ഇത്രയും പ്രതീക്ഷിച്ചില്ല... പാലക്കാടിന്റെ മണ്ണിലിറങ്ങി ചുവപ്പിക്കാന്‍ പി സരിന്‍; റോഡ് ഷോ ശക്തിപ്രകടനമാക്കി എല്‍ഡിഎഫ്  (51 minutes ago)

പൊക്കിയത് 4 പേരെ... ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അമൂല്യ പുരാവസ്തുശേഖരത്തില്‍ പെട്ട നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തില്‍ സ്ത്രീകളടക്കം 4 പേരെ പൊലീസ് പിടികൂടി  (56 minutes ago)

ലാലേട്ടന്റെ മരുമകളായി ആ കുടുംബത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു... ആഗ്രഹം തുറന്ന് പറഞ്ഞ് നടി!  (1 hour ago)

പാലക്കാട് കൂടെ പോരുമോ... ബിജെപി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി; പാലക്കാട് കൃഷ്ണകുമാര്‍, വയനാട് നവ്യ ഹരിദാസ്, ചേലക്കരയില്‍ കെ ബാലകൃഷ്ണന്‍  (2 hours ago)

എഡിഎം നവീൻ ബാബുവിന്റെ വീട്ടിൽ എം വി ഗോവിന്ദൻ എത്തും..! പത്തനംതിട്ട പാർട്ടി കമ്മിറ്റിയുടെ ആവശ്യം പ്രകാരമാണ് സന്ദർശനം..!  (2 hours ago)

സൗദിയില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (11 hours ago)

സൗദിയിൽ വീണ്ടും വധശിക്ഷ, ലഹരി മരുന്ന് കടത്തുന്നതിനിടെ സുരക്ഷാ വിഭാഗം പിടികൂടിയ വിദേശിയുടെ ശിക്ഷാവിധി നടപ്പാക്കി..!  (11 hours ago)

പാലക്കാട് മതേതരത്വവും വർഗീയതയും തമ്മിലുള്ള പോരാട്ടം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി പറയുന്നു; രാഷ്ട്രീയ അസ്പൃശ്യത പാപമാണ് എന്ന് ബിജെപി വിശ്വസിക്കുന്നുവെന്ന് സന്ദീപ് ജി വാര്യർ  (16 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (16 hours ago)

ഓന്തിന്റെ രാഷ്ട്രീയ രൂപമായി സരിന്‍ മാറി; സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗതികേടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍  (16 hours ago)

ജനങ്ങളുടെ സമ്മര്‍ദ്ദവും ഉപതിരഞ്ഞെടുപ്പും വന്നതു കൊണ്ടു മാത്രമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ മാറ്റാന്‍ സി.പി.എം തയാറായത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (16 hours ago)

ഇൻഡി മുന്നണിക്കെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുക; ഉപതിരഞ്ഞെടുപ്പു ഫലം കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (16 hours ago)

Malayali Vartha Recommends