Widgets Magazine
20
Oct / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലാലേട്ടന്റെ മരുമകളായി ആ കുടുംബത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു... ആഗ്രഹം തുറന്ന് പറഞ്ഞ് നടി!


ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?


ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...


യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ..ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്...1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ട്...


ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും...ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രെ​ ​അ​ധി​ക്ഷേ​പം​ ​തു​ട​ർ​ന്ന്, ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ...​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​ആ​ക്ഷേ​പ​ങ്ങ​ൾ.​..

ബൈക്ക് ഓടിച്ച് പോകുന്നതല്ലെ, ലോറിയുടെ അടിയില്‍ പോകാതെ നോക്കിക്കോ! നിന്നെ ജീവനോടെ വെച്ചേക്കില്ല.. എന്റെ നമ്പറൊക്കെ ഇവര്‍ക്ക് എങ്ങനെ കിട്ടിയെന്ന് അറിയില്ല! എന്റെ കൂടെ ഫോട്ടോയെടുക്കുന്നവരെയൊക്കെ ഭീഷണിപ്പെടുത്താൻ തുടങ്ങി, വീട്ടിൽ എപ്പോഴും കരച്ചിൽ! ബിഗ്‌ബോസ് വീട്ടിൽ നിന്നിറങ്ങിയപ്പോഴുണ്ടായ ഭീകരമായ അവസ്ഥയെ കുറിച്ച് ദിൽഷയുടെ വെളിപ്പെടുത്തൽ..

15 MARCH 2023 08:13 AM IST
മലയാളി വാര്‍ത്ത

പുതിയ സീസണ്‍ ആരംഭിക്കാന്‍ പോവുകയാണെങ്കിലും ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സരാര്‍ഥികളെ പറ്റിയുള്ള വാര്‍ത്തകള്‍ ഇപ്പോഴും അവസാനിക്കുന്നില്ല. കഴിഞ്ഞ സീസണില്‍ ദില്‍ഷ പ്രസന്നന്‍ വിന്നറായി ചരിത്രം കുറിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത മത്സരാര്‍ഥി വിജയിക്കുന്നത്. എന്നാല്‍ ദില്‍ഷ അര്‍ഹിക്കാതെ നേടിയ വിജയമാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. റോബിന്റെ ആരാധകരുടെ വോട്ട് കിട്ടിയത് കൊണ്ട് മാത്രമാണ് ദില്‍ഷ വിജയിച്ചതെന്നാണ് പലരും പറഞ്ഞു. അതായത് ഷോ കഴിഞ്ഞിട്ട് നാളുകളായെങ്കിലും നാലാം സീസണ്‍ തുടങ്ങിവച്ച തീപ്പൊരി ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് വിന്നര്‍ പുരസ്‌കാരത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ബിഗ് ബോസിന് ശേഷം ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് ദില്‍ഷ തുറന്ന് പറയുകയാണ്.

'ബിഗ് ബോസില്‍ നൂറ് ദിവസം നിന്നതിനേക്കാള്‍ ഞാന്‍ അനുഭവിച്ചത് അവിടെ നിന്ന് പുറത്തിറങ്ങിയപ്പോഴാണ്. ഒരിക്കലും ഇത്തരത്തില്‍ അനുഭവിക്കേണ്ടി വരുമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല. ഇങ്ങനെയൊക്കെ കേള്‍ക്കേണ്ടി വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല'' എന്നാണ് ദില്‍ഷ പറയുന്നത്. .അതേസമയം, അതിന് മാത്രം തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും ദില്‍ഷ പറയുന്നു. താന്‍ കര്‍മയില്‍ വിശ്വസിക്കുന്നയാളാണെന്നും താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അനുഭവിക്കാന്‍ ബാധ്യസ്ഥയാണെന്നും ദില്‍ഷ പറയുന്നു. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം താന്‍ മാത്രമല്ല തന്റെ കുടുംബവും കുറേ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ദില്‍ഷ പറയുന്നത്. ഷോയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ കേള്‍ക്കുന്നതും കാണുന്നതും താന്‍ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണെന്നും താരം പറയുന്നു. അതൊക്കെ കാരണം കുറേ ദിവസം ഞാന്‍ ഫോണ്‍ പോലും കൈ കൊണ്ട് തൊട്ടിട്ടില്ലെന്നും ആരോടും മിണ്ടാതെ ഞാന്‍ ഒരു മൂലക്ക് ഇരിക്കലായിരുന്നുവെന്നുമാണ് ദില്‍ഷ തുറന്ന് പറയുന്നത്. എന്റെ വീട്ടുകാര്‍ക്ക് എന്നെ കാണുമ്പോള്‍ ഭയങ്കര വിഷമമായിരുന്നു. വീട്ടില്‍ എപ്പോഴും കരച്ചിലും ബഹളവുമായിരുന്നു.

സഹമത്സരാര്‍ത്ഥികളായ ഡോ. റോബിന്‍ രാധകൃഷ്ണനെയും ബ്ലെസ്ലിയെയും പറ്റിച്ച് കാശുണ്ടാക്കി എന്ന വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും എതിരെ ദില്ഷാ പറയുകയുണ്ടായി. ഒരു കാറിന്റെ വീഡിയോ ഇട്ടിരുന്നു. അത് പുറത്ത് വന്നപ്പോള്‍ ഒത്തിരി കമന്റുകളാണ് വന്നത്. അതില്‍ ചിലര്‍ പറഞ്ഞത് രണ്ട് പേരെ പറ്റിച്ചിട്ട് അമ്പത് ലക്ഷമുണ്ടാക്കിയെന്നും ആ പൈസ കൊണ്ട് വാങ്ങിയ കാറല്ലേ ഇതെന്നുമാണ്. ആ കാറിന്റെ യഥാര്‍ഥ വില എന്ന് പറയുന്നത് തന്നെ ഒന്നരക്കോടി രൂപയാണ്. ബിഗ് ബോസില്‍ നിന്നും ആകെ കിട്ടിയ തുക അമ്പത് ലക്ഷവും. അതില്‍ ടാക്‌സ് ഓക്കെ കഴിഞ്ഞിട്ടുള്ള തുകയാണ് കൈയ്യില്‍ കിട്ടുക. അത് എത്രയുണ്ടാവുമെന്ന് നിങ്ങള്‍ക്ക് അറിയാന്‍ പറ്റും. പക്ഷേ ഇതൊന്നും മനസിലാക്കാതെയുള്ള കമന്റുകളും തമ്പ്‌നെയിലിലുള്ള വീഡിയോകളാണ് വന്നിരുന്നത്. ഭയങ്കര വിഷമമായിരുന്നു.

ബിഗ് ബോസില്‍ ആയിരുന്നപ്പോള്‍ പുറത്ത് എന്താണ് നടക്കുന്നതെന്നോ റിയാലിറ്റി എന്താണെന്നോ അറിയില്ലായിരുന്നു. മാതാപിതാക്കള്‍ കാറില്‍ മുംബൈയിലേക്ക് യാത്ര ചെയ്ത് വന്നു. അന്ന് രാത്രി തന്നെ അവിടെ നിന്നും കൂട്ടി കൊണ്ട് പോരുകയായിരുന്നു. എയര്‍പോര്‍ട്ടിലേക്ക് ഒന്നും പോയില്ല. എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ആ സമയത്ത് ഒരുപാട് കോളുകള്‍ വന്നിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍ എത്തിയതിന് ശേഷം ഇതൊക്കെയാണ് റിയാലിറ്റി എന്നവര്‍ പറഞ്ഞ് മനസിലാക്കി തന്നു. പുറത്ത് നടന്ന കാര്യങ്ങളൊക്കെ കുറച്ച് അറിഞ്ഞതിന് ശേഷമാണ് താന്‍ മീഡിയയ്ക്ക് മുന്നിലേക്ക് വന്നത് എന്നാണ് ദില്‍ഷ പറഞ്ഞത്. ഇതിനൊക്കെ പിന്നാലെ അച്ഛന്‍ കരയുന്ന സാഹചര്യമുണ്ടായി. അന്നേരം തോന്നി ബിഗ് ബോസില്‍ പോവേണ്ടായിരുന്നു എന്ന്. ഞാനെടുത്ത തീരുമാനം തെറ്റായി പോയോ എന്ന് വരെ ചിന്തിച്ചു. എന്നോട് ദേഷ്യമുള്ളവര്‍ എന്നെ പറഞ്ഞാല്‍ മതി. പകരം ചേച്ചിയെയും അനിയത്തിയെയും വരെ പറയുന്നു. ഇപ്പോള്‍ ഞാന്‍ ഭയങ്കര സ്‌ട്രോങ്ങാണ്. അത്രയധികം കേട്ടു. ഇനി അതില്‍ കൂടുതലൊന്നും കേള്‍ക്കാനില്ലല്ലോ. അതുകൊണ്ട് എല്ലാം നിസാരമായിട്ടാണ് ഇനി കാണുന്നതെന്നും ദില്‍ഷ പറയുന്നു.

അതേസമയം തനിക്ക് ചില ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായും ദില്‍ഷ വെളിപ്പെടുത്തുന്നുണ്ട്. ചിലര്‍ വിളിച്ചിട്ട് പറയും ഞാന്‍ ബൈക്ക് ഓടിച്ച് പോകുന്നതല്ലെ, ലോറിയുടെ അടിയില്‍ പോകാതെ നോക്കിക്കോ എന്നൊക്കെയാണ്. നിന്നെ ജീവനോടെ വെച്ചേക്കില്ലെന്നൊക്കെയാണ് അവര്‍ വിളിച്ച് പറയുന്നതെന്നാണ് താരം പറയുന്നത്. എന്റെ നമ്പറൊക്കെ ഇവര്‍ക്ക് എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയില്ലെന്നും ഇത്തരത്തില്‍ നിരവധി കോളുകള്‍ വരുമായിരുന്നുവെന്നും ദില്‍ഷ പറയുന്നു. എന്റെ കൂടെ ഫോട്ടോയെടുക്കുന്നവരെയൊക്കെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും ഭീകരമായ അവസ്ഥയായിരുന്നു അതെല്ലാം എന്നുമാണ് ദില്‍ഷ പറയുന്നു. ബിഗ് ബോസിന് ശേഷം ഇപ്പോള്‍ മറ്റൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ് ദില്‍ഷ പ്രസന്നന്‍. ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലാണ് താരം ഇപ്പോള്‍ പങ്കെടുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാത്രിക്ക് രാത്രി മുഖ്യമന്ത്രിയുടെ വീട്ടിലെത്തി കണ്ണൂര്‍ കലക്ടര്‍...! അച്ചടക്ക നടപടിയുടെ ഭാഗമായി കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റും....ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് ലഭിച്ച  (28 minutes ago)

ട്രെയിനിൽ കയറിയ അദ്ദേഹത്തിന് എന്ത് സംഭവിച്ചു...! നവീൻ ബാബുവിനെ തിരയുന്ന ഭയുടെ ചോദ്യം ഇങ്ങനെ...! അവസാനമായി നവീൻ ബാബു ഭാര്യയോട് സംസാരിച്ചത് ഇങ്ങനെ..!  (32 minutes ago)

എന്നെയും എന്റെ ഭാര്യയെയും വധിക്കാൻ ശ്രമിച്ച് ഇറാന്റെ നിഴൽ രൂപമായ ഹിസ്ബുള്ള ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു.....ഇസ്രായേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഏതൊരാളും വലിയ വില നൽകേണ്ടി വരും മുന്നറിയിപ  (45 minutes ago)

ഇത്രയും പ്രതീക്ഷിച്ചില്ല... പാലക്കാടിന്റെ മണ്ണിലിറങ്ങി ചുവപ്പിക്കാന്‍ പി സരിന്‍; റോഡ് ഷോ ശക്തിപ്രകടനമാക്കി എല്‍ഡിഎഫ്  (52 minutes ago)

പൊക്കിയത് 4 പേരെ... ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അമൂല്യ പുരാവസ്തുശേഖരത്തില്‍ പെട്ട നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തില്‍ സ്ത്രീകളടക്കം 4 പേരെ പൊലീസ് പിടികൂടി  (57 minutes ago)

ലാലേട്ടന്റെ മരുമകളായി ആ കുടുംബത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു... ആഗ്രഹം തുറന്ന് പറഞ്ഞ് നടി!  (1 hour ago)

പാലക്കാട് കൂടെ പോരുമോ... ബിജെപി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി; പാലക്കാട് കൃഷ്ണകുമാര്‍, വയനാട് നവ്യ ഹരിദാസ്, ചേലക്കരയില്‍ കെ ബാലകൃഷ്ണന്‍  (2 hours ago)

എഡിഎം നവീൻ ബാബുവിന്റെ വീട്ടിൽ എം വി ഗോവിന്ദൻ എത്തും..! പത്തനംതിട്ട പാർട്ടി കമ്മിറ്റിയുടെ ആവശ്യം പ്രകാരമാണ് സന്ദർശനം..!  (2 hours ago)

സൗദിയില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (11 hours ago)

സൗദിയിൽ വീണ്ടും വധശിക്ഷ, ലഹരി മരുന്ന് കടത്തുന്നതിനിടെ സുരക്ഷാ വിഭാഗം പിടികൂടിയ വിദേശിയുടെ ശിക്ഷാവിധി നടപ്പാക്കി..!  (11 hours ago)

പാലക്കാട് മതേതരത്വവും വർഗീയതയും തമ്മിലുള്ള പോരാട്ടം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി പറയുന്നു; രാഷ്ട്രീയ അസ്പൃശ്യത പാപമാണ് എന്ന് ബിജെപി വിശ്വസിക്കുന്നുവെന്ന് സന്ദീപ് ജി വാര്യർ  (16 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (16 hours ago)

ഓന്തിന്റെ രാഷ്ട്രീയ രൂപമായി സരിന്‍ മാറി; സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗതികേടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍  (16 hours ago)

ജനങ്ങളുടെ സമ്മര്‍ദ്ദവും ഉപതിരഞ്ഞെടുപ്പും വന്നതു കൊണ്ടു മാത്രമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ മാറ്റാന്‍ സി.പി.എം തയാറായത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (16 hours ago)

ഇൻഡി മുന്നണിക്കെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുക; ഉപതിരഞ്ഞെടുപ്പു ഫലം കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (16 hours ago)

Malayali Vartha Recommends