Widgets Magazine
20
Oct / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലാലേട്ടന്റെ മരുമകളായി ആ കുടുംബത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു... ആഗ്രഹം തുറന്ന് പറഞ്ഞ് നടി!


ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?


ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...


യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ..ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്...1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ട്...


ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും...ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രെ​ ​അ​ധി​ക്ഷേ​പം​ ​തു​ട​ർ​ന്ന്, ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ...​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​ആ​ക്ഷേ​പ​ങ്ങ​ൾ.​..

നാല് ഭാഗത്തു നിന്നും ഡീഗ്രേഡിംഗാണ് നടക്കുന്നത്.. എനിക്ക് പുല്ലാണ്.. ഞാന്‍ ഒറ്റയ്ക്ക് വന്നവനാണ്.. ഒറ്റയ്ക്ക് ഫൈറ്റ് ചെയ്താണ് ഇവിടെ വരെ എത്തിയത്! എനിക്കിട്ട് പണി തന്നാല്‍ അത് വാങ്ങി പോക്കറ്റില്‍ വെക്കാന്‍ എനിക്കാകില്ല.. ഞാന്‍ തിരിച്ച് പണിയും’! ഒടുവിൽ തുറന്ന് പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ

16 MARCH 2023 08:16 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിവാദങ്ങളാണ് അടുത്തിടെ ഉയർന്ന് വന്നിട്ടുള്ളത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ സുഹൃത്തുക്കളായ ശാലു പേയാട്, ആരവ് എന്നിവർ ഉയർത്തിയ ആരോപണങ്ങളാണ്. എന്നാലിപ്പോഴിതാ ഈ ആരോപണങ്ങൾ തനിക്ക് ഏൽക്കില്ലെന്നും തനിക്ക് നേരെ ഇപ്പോൾ നടക്കുന്നത് മാസ് ഡീഗ്രേഡിങ് ആണെന്നും തുറന്ന് പറയുകയാണ് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ പറയുന്നു. ഒരു കോളേജിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു റോബിന്റെ പ്രതികരണം. താൻ ഒറ്റയ്ക്ക് വന്നവനാണെന്നും തനിക്ക് ഇതൊന്നും ഏൽക്കില്ലെന്നുമാണ് റോബിൻ പറയുന്നത്. ‘മാസ് ഡീഗ്രേഡിംഗാണ്. നാല് ഭാഗത്തു നിന്നും ഡീഗ്രേഡിംഗാണ് നടക്കുന്നത്. എനിക്ക് പുല്ലാണ്. ഞാന്‍ ഒറ്റയ്ക്ക് വന്നവനാണ്. ഒറ്റയ്ക്ക് ഫൈറ്റ് ചെയ്താണ് ഇവിടെ വരെ എത്തിയത്. ബിഗ് ബോസിനകത്തു വച്ച് ഞാനൊരു കാര്യം പറഞ്ഞിട്ടുണ്ട്. ഒരുത്തനും എന്നെ തോല്‍പ്പിക്കാന്‍ പറ്റില്ല.

കാരണം ഞാന്‍ തോറ്റു പോകുന്നവരുടെ മുന്നില്‍ വാശിയോടെ ജീവിച്ച് കാണിക്കാനുള്ള ചങ്കൂറ്റം ഞാന്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അത് എന്റെ വാശി മാത്രമല്ല എന്റെ തീരുമാനമാണ്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയത് മുതല്‍ കേള്‍ക്കുന്നതാണ് റോബിന്‍ മാറണം മാറണം എന്നത്. സൗകര്യമില്ല. ഞാന്‍ എങ്ങനെയാണോ അങ്ങനെ ജീവിച്ച് മരിക്കും. ഒരുത്തനും വേണ്ടി എന്റെ ഐഡന്റിറ്റി ഞാന്‍ മാറ്റില്ല. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഒരിടത്തും പറഞ്ഞിട്ടില്ല പുണ്യാളന്‍ ആണെന്നോ മഹാത്മാ ഗാന്ധിയാണെന്നോ. ഞാന്‍ കുറച്ച് ബാഡ് ബോയ് ആണ്. ബിഗ് ബോസില്‍ നിന്നും വന്ന ശേഷം എന്നെ ചിലര്‍ സമീപിച്ചത് ദുരുദ്ദേശത്തോടെയായിരുന്നു. അവര്‍ക്ക് അവരുടെ നേട്ടമായിരുന്നു വലുത്. അതൊന്നും നടക്കാതെയായപ്പോള്‍ എനിക്കിട്ട് പണിയും തന്നാല്‍ പോകാമെന്ന് കരുതി. എനിക്കിട്ട് പണി തന്നാല്‍ അത് വാങ്ങി പോക്കറ്റില്‍ വെക്കാന്‍ എനിക്കാകില്ല. ഞാന്‍ തിരിച്ച് പണിയും’, റോബിൻ പറയുന്നു. ഞാന്‍ വേണ്ട, വേണ്ട എന്ന് വിചാരിക്കുമ്പോള്‍ ആവശ്യമില്ലാതെ എന്റെ അച്ഛനേയും ഇതിലേക്ക് വലിച്ചിഴച്ചു. എല്ലാവരും പരിധികള്‍ വിട്ടപ്പോഴാണ് എന്റേതായിട്ടുള്ള കുറച്ച് കാര്യങ്ങള്‍ കൂടി പറയാമെന്ന് ഞാനും കരുതിയത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം പലരും എന്നെ ഇഷ്ടപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഒരു അഞ്ച്-ആറ് ആളുകള്‍ എന്റെ അടുത്തത് വന്നത് മോശം ലക്ഷ്യളുമായിട്ടായിരുന്നുവെന്നും റോബിന്‍ പറയുന്നു.

കുറച്ച് ആളുകള്‍ക്ക് മാത്രമാണ് ഞാനുമായി പ്രശ്നമുള്ളത്. അവർ എന്റെ ഇത്തിള്‍കണ്ണികള്‍ മാത്രമാണ്. ഞാന്‍ വഴിയാണ് ഇവർ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അല്ലാതെ ഒരു കുന്തവും ചെയ്തിട്ടല്ല. പല രീതിയിലുള്ള ആരോപണങ്ങള്‍ വന്നപ്പോഴും ഞാന്‍ മിണ്ടാതിരുന്നു. ഇനി ഇങ്ങോട്ട് പണിയാന്‍ വന്നാല്‍ അങ്ങോട്ടും പണിയും. ഇവരൊക്കെ പരമാവധി എന്ത് ചെയ്യുമെന്ന് അറിയാം. എന്റെ അടുത്ത് നല്ല രീതിയില്‍ സ്നേഹത്തോടെ നില്‍ക്കുകയാണെങ്കില്‍ ഞാനും അതുപോലെ തന്നെ നില്‍ക്കും. എന്നാല്‍ ദുരുദ്ദേശത്തോട് കൂടി എന്റെ അടുത്ത് വന്ന്, എന്നെ ഉപയോഗിച്ച്, എനിക്കിട്ട് പണി തന്നാല്‍ ഞാനും തിരിച്ച് പണിയും. എനിക്ക് എന്റെ അച്ഛനേയും അമ്മയേയും കല്യാണം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയേയും മാത്രം കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി. ഒന്നും ഇല്ലാതിരുന്ന സീറോയില്‍ നിന്നാണ് റോബിന്‍ ഇവിടെ വരെ എത്തിയത്. ഇനി വീണ്ടും സീറോയിലേക്ക് പോയാലും ഞാന്‍ അവിടുന്ന് ഉയർത്തെഴുന്നേറ്റ് വരും. ഞാന്‍ തോറ്റ് കാണണം എന്ന് ആഗ്രഹിക്കുന്നവർക്ക് മുമ്പില്‍ അന്തസ്സായി ജീവിച്ച് കാണിക്കും.

അത് വാശി മാത്രമല്ല, തീരുമാനവും കൂടിയാണ്. ഞാന്‍ സിനിമയിലേക്ക് രാഷ്ട്രീയത്തിലേക്കും ഇറങ്ങുന്നു എന്ന് പറഞ്ഞതിന് ശേഷം സംഘടിതമായ ആക്രമമാണ് നടക്കുന്നത്. നിനക്കൊക്കെ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യും. എനിക്കൊരു കുന്തവും ഇല്ല. ആരെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വന്ന് ഡീഗ്രേഡ് ചെയ്താല്‍ അങ്ങ് താഴ്ന്ന് പോവുന്നവനല്ല റോബിന്‍. ശാലു പേയാട് കുറേ ആരോപണങ്ങളുമായി വന്നല്ലോ. വേണ്ട വേണ്ട എന്ന് വിചാരിക്കുമ്പോള്‍ തലയില്‍ കയറി നിരങ്ങുകയാണ്. അതോടൊപ്പമുള്ള മറ്റൊരു ആരോപണമായിരുന്നു എന്റെ ബിഎം ഡബ്ല്യൂവിന്റെ മൂന്ന് മാസത്തെ അടവ് ബാക്കിയുണ്ടായിരുന്നു എന്നത്. അതും ഇവിടെ പൊളിക്കാന്‍ പോവുകയാണെന്നും റോബിന്‍ വ്യക്തമാക്കുന്നു. തുടർന്ന് ശാലുപേയാടിന്റെ സുഹൃത്തും റോബിന് കാർ എടുത്ത് നല്‍കിയ വ്യക്തിയുമായ ജിജോയെ ലൈവ് ആയി വിളിച്ച് തന്റെ ഭാഗത്ത് നിന്നും അടവും മുടക്കിയിട്ടില്ലെന്ന കാര്യവും റോബിന്‍ വ്യക്തമാക്കുന്നു. ഒരോരുത്തന്മാരും ഓരോ ആരോപണങ്ങളുമായി വരികയാണ്. ഇതുകൊണ്ടൊന്നും തളർന്ന് പോവുന്നവനല്ല ഞാന്‍. എത്ര വീണാലും ഉയർത്തെഴുന്നേല്‍ക്കുമെന്നും റോബിൻ പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ; അന്വേഷണ റിപ്പോർട്ട് ഹാജരാക്കാത്ത പൂന്തുറ പോലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്...  (3 minutes ago)

രാത്രിക്ക് രാത്രി മുഖ്യമന്ത്രിയുടെ വീട്ടിലെത്തി കണ്ണൂര്‍ കലക്ടര്‍...! അച്ചടക്ക നടപടിയുടെ ഭാഗമായി കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റും....ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് ലഭിച്ച  (38 minutes ago)

ട്രെയിനിൽ കയറിയ അദ്ദേഹത്തിന് എന്ത് സംഭവിച്ചു...! നവീൻ ബാബുവിനെ തിരയുന്ന ഭയുടെ ചോദ്യം ഇങ്ങനെ...! അവസാനമായി നവീൻ ബാബു ഭാര്യയോട് സംസാരിച്ചത് ഇങ്ങനെ..!  (42 minutes ago)

എന്നെയും എന്റെ ഭാര്യയെയും വധിക്കാൻ ശ്രമിച്ച് ഇറാന്റെ നിഴൽ രൂപമായ ഹിസ്ബുള്ള ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു.....ഇസ്രായേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഏതൊരാളും വലിയ വില നൽകേണ്ടി വരും മുന്നറിയിപ  (55 minutes ago)

ഇത്രയും പ്രതീക്ഷിച്ചില്ല... പാലക്കാടിന്റെ മണ്ണിലിറങ്ങി ചുവപ്പിക്കാന്‍ പി സരിന്‍; റോഡ് ഷോ ശക്തിപ്രകടനമാക്കി എല്‍ഡിഎഫ്  (1 hour ago)

പൊക്കിയത് 4 പേരെ... ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അമൂല്യ പുരാവസ്തുശേഖരത്തില്‍ പെട്ട നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തില്‍ സ്ത്രീകളടക്കം 4 പേരെ പൊലീസ് പിടികൂടി  (1 hour ago)

ലാലേട്ടന്റെ മരുമകളായി ആ കുടുംബത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു... ആഗ്രഹം തുറന്ന് പറഞ്ഞ് നടി!  (1 hour ago)

പാലക്കാട് കൂടെ പോരുമോ... ബിജെപി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി; പാലക്കാട് കൃഷ്ണകുമാര്‍, വയനാട് നവ്യ ഹരിദാസ്, ചേലക്കരയില്‍ കെ ബാലകൃഷ്ണന്‍  (2 hours ago)

എഡിഎം നവീൻ ബാബുവിന്റെ വീട്ടിൽ എം വി ഗോവിന്ദൻ എത്തും..! പത്തനംതിട്ട പാർട്ടി കമ്മിറ്റിയുടെ ആവശ്യം പ്രകാരമാണ് സന്ദർശനം..!  (2 hours ago)

സൗദിയില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (11 hours ago)

സൗദിയിൽ വീണ്ടും വധശിക്ഷ, ലഹരി മരുന്ന് കടത്തുന്നതിനിടെ സുരക്ഷാ വിഭാഗം പിടികൂടിയ വിദേശിയുടെ ശിക്ഷാവിധി നടപ്പാക്കി..!  (11 hours ago)

പാലക്കാട് മതേതരത്വവും വർഗീയതയും തമ്മിലുള്ള പോരാട്ടം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി പറയുന്നു; രാഷ്ട്രീയ അസ്പൃശ്യത പാപമാണ് എന്ന് ബിജെപി വിശ്വസിക്കുന്നുവെന്ന് സന്ദീപ് ജി വാര്യർ  (16 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (16 hours ago)

ഓന്തിന്റെ രാഷ്ട്രീയ രൂപമായി സരിന്‍ മാറി; സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗതികേടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍  (16 hours ago)

ജനങ്ങളുടെ സമ്മര്‍ദ്ദവും ഉപതിരഞ്ഞെടുപ്പും വന്നതു കൊണ്ടു മാത്രമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ മാറ്റാന്‍ സി.പി.എം തയാറായത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (16 hours ago)

Malayali Vartha Recommends