മീനയുടെ മകളെ ചേര്‍ത്തുപിടിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്
ബിഹൈന്‍ഡ് വുഡ്‌സ് എന്ന ഓണ്‍ലൈന്‍ ചാനല്‍ സംഘടിപ്പിച്ച മീന@40 എന്ന പരിപാടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രജനി കാന്ത് ആയിരുന്നു ഷോയില്‍ വിശിഷ്ടാതിഥിയായി എത്തിയത്. മീനയുടെ ആദ്യം റിലീസിനെത്തിയ ചിത്രത്തിലെ നായകന്‍ രജനീ കാന്തായിരുന്നു. അന്ന് ആറു വയസ്സായിരുന്നു മീനയുടെ പ്രായം. മീനയ്‌ക്കൊപ്പമുളള അനുഭവങ്ങളും അദ്ദേഹം വേദിയില്‍ പങ്കുവെക്കുന്നുണ്ട്.
അതിനിടയില്‍ മീനയുടെ മകള്‍ നൈനിക സൂപ്പര്‍സ്റ്റാറിനോട് ഉമ്മ തരുമോ എന്ന് ചോദിക്കുന്നുണ്ട്. ഉടനെ അദ്ദേഹം നൈനികയെ ചേര്‍ത്തുപിടിക്കുന്നതും ഉമ്മ കൊടുക്കുന്നതും വീഡിയോയില്‍ കാണാം.
ബോണി കപൂര്‍, കങ്കണ, ശരത് കുമാര്‍, രാധിക ശരത് കുമാര്‍, സുഹാസിനി , ഖുശ്ബു, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, സ്‌നേഹ, പ്രസന്ന , പൂര്‍ണിമ ഭാഗ്യരാജ് എന്നിവരും മീനയ്ക്ക് ആശംസകളറിയിക്കുന്നുണ്ട്.
തന്റെ അച്ഛനേയും ഭര്‍ത്താവിനെയുമാണ് ഈ വേദിയില്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതെന്ന് മീന പറയുന്നുണ്ട്. 2022 ലായിരുന്നു താരത്തിന്റെ ഭര്‍ത്താവ് ഹൃദയാഘാത്തെ തുടര്‍ന്ന് മരണമടഞ്ഞത്.
https://www.facebook.com/Malayalivartha