അനൂപ് മേനോൻ ചിത്രം ഓ.. സിൻഡ്രല്ലയിലൂടെ നായികയായി അരങ്ങേറ്റം കുറിക്കാൻ ദിൽഷ; ആശംസകളുമായി ആരാധകർ
പുതിയ സീസണ് ആരംഭിക്കാന്‍ പോവുകയാണെങ്കിലും ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സരാര്‍ഥികളെ പറ്റിയുള്ള വാര്‍ത്തകള്‍ ഇപ്പോഴും അവസാനിക്കുന്നില്ല. കഴിഞ്ഞ സീസണില്‍ ദില്‍ഷ പ്രസന്നന് വിന്നറായി ചരിത്രം കുറിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത മത്സരാര്‍ഥി വിജയിക്കുന്നത്. എന്നാല്‍ ദില്‍ഷ അര്‍ഹിക്കാതെ നേടിയ വിജയമാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. റോബിന്റെ ആരാധകരുടെ വോട്ട് കിട്ടിയത് കൊണ്ട് മാത്രമാണ് ദില്‍ഷ വിജയിച്ചതെന്നാണ് പലരും പറഞ്ഞു. അതായത് ഷോ കഴിഞ്ഞിട്ട് നാളുകളായെങ്കിലും നാലാം സീസണ് തുടങ്ങിവച്ച തീപ്പൊരി ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദില്‍ഷ പ്രസന്നന് ബിഗ് ബോസ് വിന്നര്‍ പുരസ്കാരത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ പുതിയ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ദിൽഷ. അനൂപ് മേനോൻ നായകനാവുന്ന ഓ... സിൻഡ്രല്ല എന്ന ചിത്രത്തിൽ ദിൽഷ നായികയായി എത്തുകയാണ്. ദിൽഷയുടെ വെളളിത്തിര അരങ്ങേറ്റമാണ് ഇത്. കാണാകൺമണി എന്ന സീരിയലൂടെയാണ് ദിൽഷ അഭിനയരംഗത്തേക്ക് എത്തുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ദിൽഷയ്ക്ക് ഏറെ ആരാധകരാണ് . റെണോലസ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഓ... സിൻഡ്രല്ല അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ ആണ് നിർമ്മാണം. അജുവർഗീസ് ആണ് മറ്റൊരു പ്രധാന താരം. ദിൽഷയുടെ ചിത്രവുമായി ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മഹാദേവൻ തമ്പി ഛായാഗ്രഹണം നിർവഹിക്കുന്നു. എൻ.എം. ബാദുഷ, സയൻ ശ്രീകാന്ത് തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.
https://www.facebook.com/Malayalivartha