സമ്മർ ബംപർ ലോട്ടറി നറുക്കെടുപ്പ് 10 കോടി തന്റെ ജോലിക്കാരന് ആല്‍ബര്‍ട്ട് ടിഗയ്ക്കാണെന്ന് വെളിപ്പെടുത്തലുമായി സിനിമാ താരം രാജിനി ചാണ്ടി
സംസ്ഥാന സർക്കാർ നടത്തിയ സമ്മർ ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. 10 കോടി ഒന്നാം സമ്മാനം നല്കുന്ന ലോട്ടറിക്ക് വലിയ സ്വീകാര്യതയായിരുന്നു ആളുകളില്‍ നിന്നും ലഭിച്ചത്. എസ്ഇ 222282 നമ്പർ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനമെങ്കിലും വിജയിയെ കണ്ടെത്താന്‍ ആദ്യ ദിവസം സാധിച്ചിരുന്നില്ല. ഇപ്പോഴിതാ 10 കോടി രൂപ അടിച്ച അസം സ്വദേശി ആല്‍ബര്‍ട്ട് ടിഗ തന്റെ വീട്ടില്‍ ജോലി ചെയ്ത വ്യക്തിയെന്ന് സ്ഥിരീകരിച്ച് സിനിമാനടിയും സീരിയല്‍ താരവുമായ രാജിനി ചാണ്ടി രംഗത്തെത്തി. ലോട്ടറി അടിച്ച വിവരം അറിഞ്ഞ ഉടന്‍ ആല്‍ബര്‍ട്ട് ടിഗ തന്നോട് ഇക്കാര്യം പറഞ്ഞതായും രാജിനി ചാണ്ടി വെളിപ്പെടുത്തി. തനിക്ക് ഒരു പ്രധാനകാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. തന്റെ സ്വന്തം സ്ഥലവും വീടും കൂടി ഉള്ള സ്ഥലം നോക്കുകയാണ് അവന് ഇപ്പോള്‍. ലോട്ടറി അടിച്ച കാര്യം പറഞ്ഞ ഉടനെ ഞാന്‍ അത് പുറത്ത് ആരെയും അറിയിക്കണ്ട എന്ന് പറഞ്ഞു.
പിറ്റേ ദിവസം രാവിലെ വരാന്‍ പറഞ്ഞു. പിന്നീട് താനും ഭര്‍ത്താവും (അദ്ദേഹം ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്) തിങ്കളാഴ്ച രാവിലെ ബാങ്കില്‍ പോവുകയായിരുന്നു. ആല്‍ബര്‍ട്ട് തന്നെ അടുത്തുള്ള ഏജന്റിനോട് ആര്‍ക്കാണ് ടിക്കറ്റടിച്ചതെന്ന് ചോദിച്ചപ്പോഴാണ് അവന് തന്റെ ടിക്കറ്റിനാണ് സമ്മാനം കിട്ടിയതെന്ന് അറിയുകയായിരുന്നു. പക്ഷെ അവന് ആരെയും അറിയിച്ചില്ല. തന്നോട് മാത്രമാണ് പറഞ്ഞതെന്നും രാജിനി ചാണ്ടി പറഞ്ഞു. സമ്മാനം പ്രഖ്യാപിച്ച ദിവസം ടിക്കറ്റ് ഉടമയെ കണ്ടെത്താനായിരുന്നില്ല. ഇത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ആലുവ– മൂന്നാർ റോഡിൽ ചൂണ്ടി ബസ് സ്റ്റോപ്പിനു സമീപത്ത മാഞ്ഞൂരാൻ ലോട്ടറി എന്ന മൊത്ത വിതരണ ഏജൻസിയുടെ കൗണ്ടറിൽ നിന്ന് മാര്‍ച്ച് 10ന് വൈകിട്ടു 3നു വിറ്റ എസ്ഇ 222282 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
https://www.facebook.com/Malayalivartha