കുറച്ചുകൂടി പ്രായമാവുമ്പോള്‍ എനിക്കത് സംഭവിക്കും! ഇനി സാമി സാമി പാട്ടിന് ചുവട് വയ്ക്കില്ല; ആരാധകരോട് കാരണം വെളിപ്പെടുത്തി രശ്മിക മന്ദാന
അല്ലു അർജുൻ-രശ്മിക മന്ദന എന്നിവർ ഒരുമിച്ചെത്തിയ ‘പുഷ്പ’ സിനിമയിലെ ‘സാമി സാമി’ എന്നാരംഭിക്കുന്ന ഹിറ്റ് ഗാനത്തിലെ രശ്മികയുടെ ഡാൻസ് സ്റ്റെപ്പുകൾ വൈറലായിരുന്നു. പല പൊതുവേദികളിലും നടി ഈ ചുവടുകള്‍ വെച്ചിരുന്നു. ഈ നൃത്തച്ചുവടുമായി ബന്ധപ്പെട്ട് പുതിയൊരു തീരുമാനമെടുത്തിരിക്കുകയാണ് അവര്‍. ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുന്ന ‘റഷ്’ അവര്‍ എന്ന ചോദ്യോത്തരവേളയിലായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്ക് രശ്മികയ്ക്കൊപ്പം സാമി സാമി എന്ന ഗാനത്തിന് നൃത്തം ചെയ്യണമെന്നായിരുന്നു ആരാധകന്റെ ആവശ്യം. എന്നാൽ, നടി ഇത് നിരസിക്കുകയായിരുന്നു. ഒരുപാട് തവണ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞു. കുറച്ചുകൂടി പ്രായമാവുമ്പോള്‍ പുറംവേദന വരുമെന്നാണ് തോന്നുന്നത്. എനിക്കുവേണ്ടി നിങ്ങള്‍ക്ക് ഈ ഗാനത്തിന് എന്തുകൊണ്ട് ചുവടുവെച്ചുകൂടാ?’ എന്നായിരുന്നു രശ്മിക ആരാധകന് നല്കിയ മറുപടി. രശ്മികയുടെ തീരുമാനത്തെ അംഗീകരിക്കുകയാണ് നടിയുടെ ആരാധകർ.
https://www.facebook.com/Malayalivartha