Widgets Magazine
20
Oct / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?


ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...


യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ..ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്...1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ട്...


ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും...ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രെ​ ​അ​ധി​ക്ഷേ​പം​ ​തു​ട​ർ​ന്ന്, ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ...​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​ആ​ക്ഷേ​പ​ങ്ങ​ൾ.​..


ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം... മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക..11 ടൺ മെഡിക്കൽ സാമ​ഗ്രികളുടെ ആദ്യ ​ഗഡു അയച്ചു...

ക്രൂരത ഒന്നൊന്നായി എണ്ണിപറഞ്ഞ് മസ്‌കറ്റിലുള്ള പിതൃ സഹോദരിയ്ക്ക് അനുമോൾ അവസാനമായി വാട്ട്‌സ് ആപ്പ് സന്ദേശമയച്ചു! അരുംകൊലയ്ക്ക് ശേഷം കുമളി അതിർത്തിയിൽ ഫോൺ ഉപേക്ഷിച്ച് ബിജേഷ്; അനുമോളുടെ മരണത്തിൽ ആരും ശ്രദ്ധിക്കാതെ പോയ ആ തെളിവുകൾ.. നടുങ്ങി നാട്ടുകാർ

23 MARCH 2023 08:18 AM IST
മലയാളി വാര്‍ത്ത

ഇടുക്കിയില്‍ നിന്നും വളരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കാഞ്ചിയാര്‍ പേഴുംകണ്ടത്ത് യുവതിയുടെ മൃതദേഹം കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞു കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നിന്നും നാട്ടുകാർക്ക് ഇപ്പോഴും പരിഭ്രാന്തി വിട്ടിട്ടില്ല. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്. ക്രൂരമായ കൊലപാതകത്തിന് ശേഷം മുങ്ങിയ ഭർത്താവ് ബിജേഷിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഇയാൾ അതിർത്തി കടന്നിരിക്കാമെന്നാണ് സൂചന. കുമളി അതിർത്തിയിൽ നിന്നും ഇയാളുടെ ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതിയെ കണ്ടെത്തിയെങ്കിൽ മാത്രമേ കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമാകുകയുള്ളു. സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളെ അടുത്തദിവസം മുതല്‍ കാണാനില്ലെന്ന വാര്‍ത്തയാണ് സ്വന്തം മാതാപിതാക്കളും നാട്ടുകാരും അറിഞ്ഞത്. പൊലീസില്‍ പരാതി നല്‍കി കാത്തിരുന്ന കുടുംബം തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത് വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹമാണ്. കുറച്ച് കാലമായി ബിജേഷിന്റെയും വത്സമ്മയുടെയും ജീവിതം സുഖകരമായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇനിയും ഒരുമിച്ച് ജീവിക്കാൻ കഴിയല്ലെന്ന് വത്സമ്മ മാതാപിതാക്കളെയും അടുത്ത സൗഹൃദമുള്ള വത്സമ്മയുടെ പിതൃസഹോദരിയേയും അറിയിച്ചിരുന്നു. മസ്‌കറ്റിലുള്ള പിതൃ സഹോദരി സലോമിക്കാണ് യുവതി അവസാനമായി വാട്ട്‌സ് ആപ്പ് സന്ദേശമയച്ചത്.

വെള്ളിയാഴ്‌ച്ച രാത്രിയിലാണ് സലോമിക്ക് ശബ്ദ സന്ദേശമെത്തിയത്. ബിജേഷ് പ്രശ്‌നമുണ്ടാക്കുകയാണെന്നും തനിക്ക് ഇനിയും ബിജേഷിനൊപ്പം ജീവിക്കാൻ കഴിയില്ലെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.' ഇത്രയും നല്ല ഒരാളെ എനിക്ക് സമ്മാനമായി കിട്ടിയല്ലോ.ഞാൻ മടുത്തു അമ്മേ, എന്നെ സമാധാനത്തോടെ ജീവിക്കാൻ അയാൾ അനുവദിക്കുന്നില്ല, ഞാനും കുഞ്ഞും മറ്റെവിടെങ്കിലും പോയി ജീവിച്ചോളാം...കൊല്ലപ്പെട്ട വത്സമ്മ പിതൃ സഹോദരിക്ക് അവസാനമായി അയച്ച ശബ്ദ സന്ദേശമിങ്ങെനെ.... എന്നാൽ മറ്റ് ബന്ധുക്കൾ അടക്കം യുവതിയെ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും ഫോൺ പിന്നീട് സ്വീച്ച് ഓഫായിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവതിയെ കാണാനില്ലെന്ന ഭർത്താവ് ബിജേഷിന്റെ നുണക്കഥ. വത്സമ്മയെ വകവരുത്തിയ ശേഷം ബിജേഷ് നടത്തിയത് ആസൂത്രിതമായ നീക്കങ്ങളാണ്. ആദ്യം തന്നെ ഭാര്യയുടെ വീട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രതിയുടെ തന്ത്രപരമായ നീക്കം. കെട്ടിപ്പടുത്ത നുണകഥകൾ ഓരോന്നായി തകരുവാൻ തുടങ്ങിയതോടെ സ്വന്തം കുട്ടിയെ തറവാട് വീട്ടിലാക്കിയ ശേഷം പ്രതി മുങ്ങി. പിന്തുടർന്നെത്താതെയിരിക്കുവാൻ പോയ വഴിയിൽ ഇയാൾ മൊബൈൽ ഫോൺ തമിഴ്‌നാട് അതിർത്തിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ശനിയാഴ്‌ച്ച രാവിലെ ബിജേഷിനോട് കാര്യം തിരക്കിയെങ്കിലും വത്സമ്മ നേരത്തേ സ്‌കൂളിലേയ്ക്ക് പോയിയെന്നാണ് മറുപടി നൽകിയത്. ഇതിനിടെയും മാതാപിതാക്കൾ യുവതിയെ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

തന്റെ ഭാര്യ മറ്റാരുടെയോ ഒപ്പം ഒളിച്ചോടി പോയിരിക്കാമെന്ന് വരെ ബിജേഷ് ബന്ധുക്കളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. വിവരം അന്വേഷിക്കാൻ ഞായറാഴ്‌ച്ച വത്സമ്മയുടെ മാതാപിതാക്കളും സഹോദരനും പേഴുംകണ്ടത്ത് വീട്ടിൽ എത്തിയിരുന്നു. എന്നാൽ ഇവരെ മുറിക്കുള്ളിൽ കയറ്റാതെ ബിജേഷ് തന്ത്രപരമായി ഒഴിവാക്കി. തുടർന്ന് ഇവർക്കൊപ്പം കട്ടപ്പന പൊലീസ് സ്റ്റേഷനിൽ എത്തി ഭാര്യയെ കാണുന്നില്ലെന്ന് പരാതിയും നൽകി. ഇതിന് പിന്നാലെ അഞ്ചുവയസ്സുകാരി മകളെയുമായി ബിജേഷ് വെങ്ങാലൂർ കടയിലുള്ള തറവാട്ടിലേയ്ക്കും പോയി. തൊട്ടടുത്ത ദിവസമായ തിങ്കളാഴ്‌ച്ചയും താൻ കെട്ടിപ്പടുത്ത നുണക്കഥകൾ തകരാതിരിക്കുവാൻ ബിജേഷ് പ്രത്യേകം ശ്രദ്ധിച്ചു. വിശ്വാസ്യത നേടുന്നതിനായി വത്സമ്മ വീടു വിട്ടിറങ്ങിയപ്പോൾ പണം കൊണ്ടുപോയെന്നും ഇയാൾ മറ്റ് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു.

പരാതി നൽകിയിട്ടും യുവതിയെക്കുറിച്ച് തുമ്പൊന്നും ലഭിക്കാതെ വന്നതോടെ മാതാപിതാക്കൾ ചൊവ്വാഴ്‌ച്ച വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ അനുമോളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാല്‍ തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്കു വീട്ടുകാര്‍ വിളിച്ചപ്പോള്‍ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. ചൊവ്വാഴ്ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരന്‍ അലക്സും വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടില്‍ എത്തി. വീട് പൂട്ടിയിരുന്നതിനാല്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കമ്പിളിപുതപ്പ് മാറ്റിയപ്പോള്‍ കൈ പുറത്തേക്ക് വരികയായിരുന്നു. ഇതുകണ്ട് ഇവര്‍ അലറിവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (5 hours ago)

സൗദിയിൽ വീണ്ടും വധശിക്ഷ, ലഹരി മരുന്ന് കടത്തുന്നതിനിടെ സുരക്ഷാ വിഭാഗം പിടികൂടിയ വിദേശിയുടെ ശിക്ഷാവിധി നടപ്പാക്കി..!  (5 hours ago)

പാലക്കാട് മതേതരത്വവും വർഗീയതയും തമ്മിലുള്ള പോരാട്ടം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി പറയുന്നു; രാഷ്ട്രീയ അസ്പൃശ്യത പാപമാണ് എന്ന് ബിജെപി വിശ്വസിക്കുന്നുവെന്ന് സന്ദീപ് ജി വാര്യർ  (10 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (10 hours ago)

ഓന്തിന്റെ രാഷ്ട്രീയ രൂപമായി സരിന്‍ മാറി; സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗതികേടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍  (10 hours ago)

ജനങ്ങളുടെ സമ്മര്‍ദ്ദവും ഉപതിരഞ്ഞെടുപ്പും വന്നതു കൊണ്ടു മാത്രമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ മാറ്റാന്‍ സി.പി.എം തയാറായത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

ഇൻഡി മുന്നണിക്കെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുക; ഉപതിരഞ്ഞെടുപ്പു ഫലം കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (11 hours ago)

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ; എസ്.എ.ടി. ആശുപത്രിയുടേയും സിഡിസിയുടേയും  (11 hours ago)

സത്യത്തിൽ ആ മക്കളുടെ ശാപത്തേക്കാൾ പി പി ദിവ്യയുടെ കുലം മുടിപ്പിക്കുന്നത് ഈ കാഴ്ച്ച കണ്ട് അവളെ ശപിക്കുന്ന ജനസഹസ്രങ്ങളുടെ ശാപാഗ്നി തന്നെയാവും; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്  (11 hours ago)

ദിർഹത്തിന്റെ മൂല്യം കുതിക്കുന്നു; കൂപ്പുകുത്തി ഇന്ത്യൻ രൂപ..! പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം  (11 hours ago)

ഇന്ത്യൻ പൗരൻമാർക്ക് വിസയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് യുഎഇ; കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ഒരുക്കി  (12 hours ago)

അവിടെ ആ ചിത കത്തി തീർന്നില്ല... പി പി ദിവ്യയുടെ ചുടല.... നൃത്തം വൈറൽ...  (12 hours ago)

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത...  (12 hours ago)

ആരോ തന്നെ കെണിയില്‍ പെടുത്താന്‍ ശ്രമിക്കുന്നു; ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് കുഞ്ഞുമായി എത്തി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു- CCTV ദൃശ്യങ്ങൾ പുറത്ത് വിട്ട് ബാല  (12 hours ago)

ജെറുസലേം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഹമാസ്; ഇസ്രായേലിനെതിരെ യുദ്ധത്തിന്റെ പുതിയ ഘട്ടം തുടങ്ങിയെന്ന് പ്രഖ്യാപിച്ച് ഹിസ്ബുല്ല...  (12 hours ago)

Malayali Vartha Recommends