ഇരുപത് വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...
ഇരുപത് വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...ഇരുപത് വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...
സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ നഗരമായ തബൂക്കിലാണ് സംഭവം. കൂത്തുപറമ്പ് കോട്ടയംപൊയില്‍ മിന്നാസ് വീട്ടില്‍ സി.കെ. അബ്ദുറഹ്മാന് (55) ആണ് മരിച്ചത്.
തബൂക്കില്‍ സഹോദരന് അഷ്റഫിനും സുഹൃത്തിനുമൊപ്പം റസ്മിയ ഹോട്ടല്‍ നടത്തിവരികയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ഹോട്ടല്‍ അടച്ച ശേഷം പുറത്തു നില്‍ക്കുമ്പോഴാണ് കുഴഞ്ഞു വീഴുകയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
തബൂക്ക് കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തബൂക്കില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മരണവിവരമറിഞ്ഞു ദുബായിലുള്ള മകന് അജിനാസ് തബൂക്കിലെത്തിയിട്ടുണ്ട്. ഇദ്ദേഹം നേരത്തെ റിയാദ്, ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഏഴ് മാസങ്ങളായി തബൂക്കിലായിരുന്നു.
"
https://www.facebook.com/Malayalivartha