Widgets Magazine
20
Oct / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?


ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...


യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ..ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്...1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ട്...


ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും...ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രെ​ ​അ​ധി​ക്ഷേ​പം​ ​തു​ട​ർ​ന്ന്, ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ...​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​ആ​ക്ഷേ​പ​ങ്ങ​ൾ.​..


ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം... മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക..11 ടൺ മെഡിക്കൽ സാമ​ഗ്രികളുടെ ആദ്യ ​ഗഡു അയച്ചു...

പുതിയ വീട്ടിൽ കയറി പിന്നാലെ മരണ വാ‍ർത്ത; ആലിസ് ഭയന്നത് സംഭവിച്ചു!ഇന്നച്ചന്റെ വാക്ക് അറംപറ്റി!

28 MARCH 2023 04:25 PM IST
മലയാളി വാര്‍ത്ത

എന്നും മലയാളിയെ വിസ്മയിപ്പിച്ച നടനാണ് താരത്തിന്റെ വേ‍ർപാട് മലയാള സിനിമയ്ക്കുണ്ടാക്കിയ നഷ്ടം ചെറുതല്ല. ഇന്നസെന്റ് വിടവാങ്ങുമ്പോൾ നടന്റെ ഇഷ്ടാനിഷ്ടങ്ങളും ജീവിത ശൈലിയുമെല്ലാം കൂടുതൽ ചർച്ചയാകുകയാണ്.ഇന്നച്ചന്റെ വീടുകളോടുള്ള പ്രണയമാണ് ഇപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവെക്കുന്നത്.

ജീവിതത്തിൽ ദാരിദ്രത്തിന്റെ വില ഏറെ മനസിലാക്കിയ ഇന്നസെന്റിന് എന്നും പുത്തൻ വീടുകളോടായിരുന്നു പ്രിയം.ഇന്നസെന്റിന്റെ പുതിയ വീട് പണിതു നൽകിയ ആർക്കിടെക്ട് ജോസഫ് ചാലിശ്ശേരിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.ഞങ്ങളുടെ മേൽവിലാസമായിരുന്നു ഇന്നച്ചൻ.ഇന്നച്ചന്റെ വീടിനടുത്താണ് ഞാൻ താമസിക്കുന്നത്. സ്വന്തം നാട്ടുകാരനെന്ന പരിഗണനയിൽ പുതിയ വീടിന്റെ കോൺട്രാക്ട് എനിക്കാണ് തന്നിരുന്നത്.2021 ൽ കോവിഡും ലോക്ഡൗണും തീർത്ത പ്രതിസന്ധികൾക്കിടയിലാണ് പുതിയ വീട് നി‍ർമ്മാണം തുടങ്ങുന്നത്.പെട്ടന്നു വീടു പണി തീർക്കണമെന്ന് ഇന്നച്ചൻ പറഞ്ഞു.

മനുഷ്യന്റെ കാര്യമാണ് എന്ന് പറഞ്ഞപ്പോൾ ഭാര്യ ആലിസ് തടഞ്ഞു. അങ്ങനെ പറയരുതെന്ന് വിലക്കി. അപ്പോഴും അദ്ദേഹത്തിന്റെ നർമ്മത്തിൽ പൊതിഞ്ഞ മറുപടി ഞങ്ങളെ ചിരിപ്പിച്ചു. എന്റെ കാര്യമല്ല നിന്റെ കാര്യമാണ് പറഞ്ഞതെന്ന് ഭാര്യയോട് പറ‍ഞ്ഞു.ആ വാക്കുകൾ ശരിക്കും അറം പറ്റി. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പുതിയ വീടിന്റെ പാല് കാച്ചൽ. കോവിഡ് കാലമായതിനാൽ സിനിമാക്കാരെ എല്ലാം ക്ഷണിച്ച് വിപുലമായ ഗൃഹപ്രവേശ ചടങ്ങുകൾ ഒന്നും നടത്തിയില്ല. എന്നാൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഒപ്പം മമ്മൂട്ടിയും മോഹൻലാലും പുത്തൻ വീട് കാണാൻ എത്തിയിരുന്നു.

പാലുകാച്ചൽ കഴിഞ്ഞ് സമ്മാനങ്ങളും തന്നാണ് തങ്ങളെ യാത്രയയച്ചതെന്നും ജോസഫ് ഓർത്തെടുക്കുന്നു.നാട്ടിൽ ഇന്നസെന്റ് വെച്ച വീടുകൾക്കെല്ലാം ഒരു ഒറ്റ പേരായിരുന്നു- പാർപ്പിടം.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനടുത്തായിരുന്നു ഇന്നസെന്റ് ആദ്യമായി വീട് പണിയുന്നത്. പിന്നീട് വീടുകൾ പലത് വെച്ചെങ്കിലും പേര് മാറ്റാൻ തയ്യാറായില്ല. അതിനു പിന്നിലും രസകരമായൊരു കഥയുള്ളതായി ഇന്നസെന്റ് പലയിടത്തും പങ്കുവെച്ചിട്ടുണ്ട്.ആദ്യത്തെ വീട് പണി കഴിഞ്ഞപ്പോൾ ശരിക്കുമൊരു കപ്പേള പോലെ തോന്നിച്ചു.ആളുകൾ ദേവാലയമാണെന്ന് വിചാരിച്ച് പണം ഇടുമെങ്കിൽ ഇടട്ടേയെന്ന് സിനിമാ സ്റ്റൈലിൽ മറുപടി കൊടുക്കുമെങ്കിലും ആളുകളുടെ ചോദ്യം കടുത്തപ്പോൾ ശരിക്കും ഇന്നസെന്റ് വെട്ടിലായി.ഒരിക്കൽ സിനിമാ സെറ്റിൽവെച്ച് ഈ വിഷയം നെടുമുടി വേണുവിനോട് പങ്കുവെച്ചപ്പോൾ അദ്ദേഹം തന്നെയാണ് പ്രിയപ്പെട്ട ഇന്നച്ചന് പ്രശനത്തിന് പരിഹാരം നൽകിയത്.

അത് ദേവാലയമല്ല പാർപ്പിടമാണെന്ന് ആളുകൾക്ക് മനസിലാകട്ടെയെന്ന് പറ‍ഞ്ഞ് വീടിന് പാർപ്പിടം എന്ന് പേരിടാൻ നിർദേശിച്ചതും നെടുമുടി വേണു തന്നെയാണ്.
മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്‍റിന്‍റെ വിയോഗ വാർത്ത മന്ത്രി പി രാജീവായിരുന്നു സ്ഥിരീകരിച്ചത്. ലേക് ഷോർ ആശുപത്രിയിൽ കഴിഞ്ഞ രണ്ട് ആഴ്ചയിലധികമായ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി 10.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. 75 വയസായിരുന്നു.


മാർച്ച് 3നാണ് ഇന്നസെന്‍റിനെ അസുഖബാധയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധയെത്തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ വ്യക്തമാക്കിയത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (3 hours ago)

സൗദിയിൽ വീണ്ടും വധശിക്ഷ, ലഹരി മരുന്ന് കടത്തുന്നതിനിടെ സുരക്ഷാ വിഭാഗം പിടികൂടിയ വിദേശിയുടെ ശിക്ഷാവിധി നടപ്പാക്കി..!  (3 hours ago)

പാലക്കാട് മതേതരത്വവും വർഗീയതയും തമ്മിലുള്ള പോരാട്ടം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി പറയുന്നു; രാഷ്ട്രീയ അസ്പൃശ്യത പാപമാണ് എന്ന് ബിജെപി വിശ്വസിക്കുന്നുവെന്ന് സന്ദീപ് ജി വാര്യർ  (8 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (8 hours ago)

ഓന്തിന്റെ രാഷ്ട്രീയ രൂപമായി സരിന്‍ മാറി; സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗതികേടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍  (8 hours ago)

ജനങ്ങളുടെ സമ്മര്‍ദ്ദവും ഉപതിരഞ്ഞെടുപ്പും വന്നതു കൊണ്ടു മാത്രമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ മാറ്റാന്‍ സി.പി.എം തയാറായത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (8 hours ago)

ഇൻഡി മുന്നണിക്കെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുക; ഉപതിരഞ്ഞെടുപ്പു ഫലം കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (8 hours ago)

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ; എസ്.എ.ടി. ആശുപത്രിയുടേയും സിഡിസിയുടേയും  (8 hours ago)

സത്യത്തിൽ ആ മക്കളുടെ ശാപത്തേക്കാൾ പി പി ദിവ്യയുടെ കുലം മുടിപ്പിക്കുന്നത് ഈ കാഴ്ച്ച കണ്ട് അവളെ ശപിക്കുന്ന ജനസഹസ്രങ്ങളുടെ ശാപാഗ്നി തന്നെയാവും; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്  (9 hours ago)

ദിർഹത്തിന്റെ മൂല്യം കുതിക്കുന്നു; കൂപ്പുകുത്തി ഇന്ത്യൻ രൂപ..! പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം  (9 hours ago)

ഇന്ത്യൻ പൗരൻമാർക്ക് വിസയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് യുഎഇ; കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ഒരുക്കി  (9 hours ago)

അവിടെ ആ ചിത കത്തി തീർന്നില്ല... പി പി ദിവ്യയുടെ ചുടല.... നൃത്തം വൈറൽ...  (10 hours ago)

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത...  (10 hours ago)

ആരോ തന്നെ കെണിയില്‍ പെടുത്താന്‍ ശ്രമിക്കുന്നു; ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് കുഞ്ഞുമായി എത്തി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു- CCTV ദൃശ്യങ്ങൾ പുറത്ത് വിട്ട് ബാല  (10 hours ago)

ജെറുസലേം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഹമാസ്; ഇസ്രായേലിനെതിരെ യുദ്ധത്തിന്റെ പുതിയ ഘട്ടം തുടങ്ങിയെന്ന് പ്രഖ്യാപിച്ച് ഹിസ്ബുല്ല...  (10 hours ago)

Malayali Vartha Recommends