മേജര്‍രവിക്ക് മര്‍ദ്ദനം; മമ്മൂട്ടിയും മോഹന്‍ലാലും തുറന്ന പോരില്‍
മേജര്‍ രവിയെ ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തുറന്ന പോരില്‍. സംഭവം ചര്‍ച്ച ചെയ്യാന്‍ താരസംഘടനയായ അമ്മ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. രവിയെ മര്‍ദ്ദിച്ച ഉണ്ണി മുകുന്ദനെതിരെ നടപടി വേണമെന്ന് മോഹന്‍ലാല്‍ ശക്തമായി ആവശ്യപ്പെട്ടു. എന്നാല്‍ ഉണ്ണിയെ പരസ്യമായി അപമാനിച്ച മേജര്‍ രവി അടി ഇരന്ന് വാങ്ങുകയായിരുന്നെന്നും അതിനാല്‍ നടപടി വേണ്ടെന്നും മമ്മൂട്ടി ശക്തമായി വാദിച്ചു. അതോടെ തീരുമാനത്തിലെത്താതെ യോഗം പിരിഞ്ഞു. മേജര്‍ രവിക്ക് രണ്ട് അടിയുടെ കുറവുണ്ടായിരുന്നെന്നാണ് സിനിമാ ലോകത്തെ ഭൂരിപക്ഷം പേരും പറയുന്നത്.
ജോഷിയുടെ സലാം കാശ്മീരിന്റെ സെറ്റില്‍വെച്ച് രണ്ടാഴ്ച മുമ്പാണ് മേജര്‍ രവിയെ ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചത്. ഒടുവില്‍ രവിയെ എടുത്തുകൊണ്ടായണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉണ്ണിമുകുന്ദന് അഭിനയിക്കാനറിയില്ലെന്നും വെറുതെ മസില്‍ പെരുപ്പിച്ച് നടക്കുകയാണെന്നും പറഞ്ഞാണ് രവി അധിഷേപിച്ചത്. സെറ്റിലുണ്ടായിരുന്ന സുരേഷ്‌ഗോപിയും ജയറാമും വിഷയത്തില്‍ കാര്യമായി ഇടപെട്ടില്ല. മേജര്‍ രവിക്ക് രണ്ടെണ്ണത്തിന്റെ കുറവുണ്ടായിരുന്നെന്നാണ് ഇരുവരും രഹസ്യമായി പലരോടും പറഞ്ഞത്.
മിഷന്‍ 90 ഡേയ്‌സിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടിയും മേജര്‍ രവിയും ഉടക്കുന്നത്. അന്നു മുതല്‍ രവിക്ക് ഏതെല്ലാം രീതിയില്‍ പണികൊടുക്കാമോ അതെല്ലാം മമ്മൂട്ടി ചെയ്തിട്ടുണ്ട്. മിഷന്‍ 90 ഡെയ്‌സിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടി ഓടിവന്ന് മതില്‍ ചാടിക്കടക്കുന്ന സീന്‍ എത്ര എടുത്തിട്ടും ശരിയായില്ല. ഒടുവില്‍ താന്‍ മതിലിന്റവിടെ വരെ ഓടിവന്ന് നിന്നിട്ട് ബാക്കിയുള്ളത് കട്ട് ചെയ്ത് എടുക്കാമെന്ന് മമ്മൂട്ടി പറഞ്ഞു. അത് കേട്ട മേജര്‍ രവി ക്ഷുഭിതനായി, ലാല്‍ സാര്‍ ആയിരുന്നെങ്കില്‍ ഇതൊക്കെ പുല്ലുപോലെ ചെയ്‌തേനെ എന്ന് പറഞ്ഞു. ലൈറ്റ്‌ബോയ്‌സിന്റെ ഉള്‍പ്പെടെ മുന്നില്‍വെച്ച് തന്നെ അപമാനിച്ച രവിക്ക് മമ്മൂട്ടി കണക്കിന് കൊടുത്തു. അതിനു ശേഷം മേജര്‍ രവിക്കെതിരെ ടിനിടോമിനെ മമ്മൂട്ടി ഇറക്കിവിട്ടു.
മേജര്‍ രവിയുടെ അടുത്ത് ചാന്‍സ് ചോദിക്കാന്‍ ചെന്ന ടിനിയോട് നിന്നെ വിളിക്കാം എന്റെ സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കേണ്ട സമയമാകുമ്പോള്‍ എന്ന് പറഞ്ഞ് അധിഷേപിച്ചു. ടിനി ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞു. അങ്ങനെ മമ്മൂട്ടി പ്രാഞ്ചിയേട്ടനില്‍ ചാന്‍സ് വാങ്ങിക്കൊടുത്തു. പടം ഹിറ്റായതോടെ ടിനി പല ചനാലുകളിലും ഇരുന്ന് മേജര്‍ രവിക്കെതിരെ പറഞ്ഞു.
https://www.facebook.com/Malayalivartha