ആദ്യകാല മലയാള ചലച്ചിത്രനടന്‍ കണ്ണമ്മൂല വെള്ളൂക്കുന്നേല്‍ വി.ടി.ജോസഫ് അന്തരിച്ചു...
ആദ്യകാല മലയാള ചലച്ചിത്രനടന്‍ കണ്ണമ്മൂല വെള്ളൂക്കുന്നേല്‍ വി.ടി.ജോസഫ് (89) അന്തരിച്ചു. കോട്ടയം അരുവിത്തുറ വെള്ളൂക്കുന്നേല്‍ തെക്കുംഭാഗത്ത് കുടുംബാംഗമാണ്.
വെള്ളൂക്കുന്നേല്‍ അപ്പച്ചന് എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം അനില്‍കുമാര്‍ എന്ന പേരിലാണ് സിനിമയില്‍ അഭിനയിച്ചത്. പ്രേംനസീര്‍ നായകനായി മാറുന്നതിനു മുമ്പുതന്നെ അദ്ദേഹം നായകനായി അഭിനയിച്ചിരുന്നു.
1954-ല്‍ കെ.വി.കോശി നിര്‍മിച്ച 'പുത്രധര്‍മം' എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തിക്കുറിശ്ശിയാണ് ചിത്രത്തിന് സംഭാഷണമെഴുതിയത്. ലക്ഷ്മീബായി, നാണുക്കുട്ടന്, ടി.ആര്.ഓമന, ബഹദൂര്‍, തിക്കുറിശ്ശി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചു.
ചെന്നൈയില്‍ ബിരുദപഠന കാലയളവിലാണ് ജോസഫ് സിനിമയിലെത്തിയത്. വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് പതിയെ പിന്‍വാങ്ങി. ഇരുപത് വര്‍ഷത്തോളം തിരുവനന്തപുരത്താണ് താമസിച്ചത്. ഇന്ന് രാവിലെ കണ്ണമ്മൂലയിലെ വസതിയില്‍ മൃതദേഹം എത്തിക്കും. സംസ്കാരം വൈകുന്നേരം മൂന്നിന് പട്ടം സെയ്ന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ നടക്കും.
https://www.facebook.com/Malayalivartha