കന്നഡയിലെ ജനപ്രിയ ടെലിവിഷന്‍ താരം സമ്പത്ത് ജെ റാമിനെ വീട്ടില്‍ മരിച്ച നിലയില്‍
കന്നഡയിലെ ജനപ്രിയ ടെലിവിഷന്‍ താരം സമ്പത്ത് ജെ റാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ നേലമംഗലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.
സമ്പത്തിന്റെ മരണവിവരം സുഹൃത്തും നടനുമായ രാജേഷ് ധ്രുവ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ ഒരു വീഡിയോയും രാജേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈയിടെ രാജേഷ് സംവിധാനം ചെയ്ത ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന ചിത്രത്തില്‍ സമ്പത്ത് വേഷമിട്ടിരുന്നു. സമ്പത്തിനെ ശ്രദ്ധേയനാക്കിയ ടെലിവിഷന്‍ പരമ്പര അഗ്നിസാക്ഷിയാണ് .
"
https://www.facebook.com/Malayalivartha