പരസ്യത്തില്‍ അഭിനയിച്ചത് നടി രശ്മിക മന്ദാനയ്ക്ക് പാരയായിരിക്കുകയാണ്...
പരസ്യത്തില്‍ അഭിനയിച്ചത് നടി രശ്മിക മന്ദാനയ്ക്ക് പാരയായിരിക്കുകയാണ്. പരസ്യത്തില്‍ അഭിനയിച്ചതിന് പിന്നാലെ സൈബര്‍ അറ്റാക്കിന് ഇരയായിരിക്കുകയാണ് താരം. പ്രശസ്ത ജങ്ക് ഫുഡ് കമ്പനിയുടെ ചിക്കന്‍ ബര്‍ഗറിന്റെ പരസ്യത്തില്‍ സസ്യഭുക്കായ നടി ബര്‍ഗര്‍ കഴിക്കുന്നതാണ് പരസ്യം. ആളുകളെ പരസ്യത്തിലൂടെ കബിളിപ്പിക്കുകയാണ് നടി ചെയ്യുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.
മുമ്പ് നല്കിയ ഒരഭിമുഖത്തില്‍ താന്‍ വെജിറ്റേറിയനാണെന്ന് രശ്മിക പറഞ്ഞിരുന്നു. തുടര്‍ന്നാണ് ചിക്കന്‍ ബര്‍ഗര്‍ ആസ്വദിച്ച് കഴിക്കുന്ന പരസ്യം പുറത്തായത്. നടിക്കെതിരെയുളള വിമര്‍ശനം കടുത്തതോടെ പരസ്യത്തിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്.
കൂടാതെ സമൂഹത്തിന് മാതൃകയായകേണ്ട താരങ്ങള്‍ ജങ്ക് ഫുഡിനെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നുമുള്ള പ്രതികരണം എത്തുന്നുണ്ട്. ഇത്തരം അനാരോഗ്യകരമായ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കരുതെന്നും നിങ്ങളെ കണ്ട് എല്ലാവരും അത് അനുകരിക്കാന്‍ ശ്രമിക്കുമെന്നുമുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.
അതേസമയം രശ്മികയെ പിന്തുണച്ചും ഒട്ടേറെപേര്‍ എത്തിയിട്ടുണ്ട്.
മുന്‍പ് സസ്യഭുക്ക് ആയതുകൊണ്ട് ഇപ്പോള്‍ ചിക്കന്‍ കഴിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ ആ ഉത്പന്നം സ്ഥിരമായി ഉപയോഗിക്കുന്നുണ്ടാകില്ലെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. ഇതാദ്യമായിട്ടല്ല നടി രശ്മികക്കെതിരെ സെബര്‍ ആക്രമണം ഉണ്ടാകുന്നത്. അടുത്തിടെ തെന്നിന്ത്യന്‍ സിനിമകളിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട് നടി പറഞ്ഞ വാക്കുകള്‍ വിവാദം സൃഷ്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha