നടനും സംവിധായകനുമായ ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ, നടന് സുരേഷ് കൃഷ്ണയ്ക്കൊപ്പം എത്തി വിസ ഏറ്റുവാങ്ങി
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. നടനും സംവിധായകനുമായ ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. നടന് സുരേഷ് കൃഷ്ണയ്ക്കൊപ്പം എത്തി ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി .
നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ മുന്‍നിര സ്ഥാപനമായ ഇ.സി.എച്ഛ് ഡിജിറ്റല്‍ മുഖേനെയായിരുന്നു. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.
https://www.facebook.com/Malayalivartha