Widgets Magazine
20
Oct / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?


ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...


യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ..ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്...1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ട്...


ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും...ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രെ​ ​അ​ധി​ക്ഷേ​പം​ ​തു​ട​ർ​ന്ന്, ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ...​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​ആ​ക്ഷേ​പ​ങ്ങ​ൾ.​..


ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം... മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക..11 ടൺ മെഡിക്കൽ സാമ​ഗ്രികളുടെ ആദ്യ ​ഗഡു അയച്ചു...

മന്ത്രിയുമായി സുകന്യയ്ക്ക് രഹസ്യ ബന്ധം: എവിടെ തിരിഞ്ഞാലും സേവിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആളുകൾ: നാട്ടിലെ ആഢംബര ജീവിതം അമേരിക്കയിൽ കിട്ടിയില്ല:- ഭർത്താവിൽ നിന്ന് മോശം അനുഭവങ്ങൾ | സുകന്യയുടെ ജീവിതത്തിൽ സംഭവിച്ചത്‌....

13 MAY 2023 11:05 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ 90-കളിലെ മുന്‍നിര നായികമാരില്‍ പ്രധാനിയായിരുന്നു നടി സുകന്യ. ‘തൂവല്‍ കൊട്ടാരം’, ‘സാഗരം സാക്ഷി’, ‘ചന്ദ്രലേഖ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ നായികയായ സുകന്യയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് ‘കുപ്രസിദ്ധ പയ്യന്‍’ എന്ന മധുപാല്‍ ചിത്രത്തിലൂടെയാണ്. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെ സിനിമകള്‍ക്ക് പുറമെ മിനിസ്ക്രീൻ പരമ്പരകളിലും സുകന്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സുകന്യയെക്കുറിച്ച് നടനും മാധ്യമ പ്രവര്‍ത്തകനുമായ ബയില്‍വാന്‍ രംഘനാഥൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഒരു യൂട്യൂബ് ചാനലിലായിരുന്നു അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

പെട്ടെന്നൊരു ദിവസം സുകന്യ അഭിനയം നിര്‍ത്തുകയും വിവാഹം കഴിച്ച് അമേരിക്കയ്ക്ക് പോവുകയും ചെയ്തു. പാടിയ വായും ആടിയ കാലും വെറുതെയിരിക്കില്ല എന്നാണ് പറയുക. നടിമാര്‍ക്ക് എവിടെ തിരിഞ്ഞാലും സേവിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആളുകളുണ്ടാകും. റാണിയെ പോലെയായിരിക്കും ജീവിതം. എന്നാല്‍ അമേരിക്കയിലേക്ക് പോയപ്പോള്‍ സുകന്യയുടെ ജീവതമാകെ മാറി. എല്ലാം സ്വയം ചെയ്യേണ്ട അവസ്ഥയായി. തന്റെ മാര്‍ക്കറ്റിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് സുകന്യ കല്യാണം കഴിക്കുന്നതും അമേരിക്കയ്ക്ക് പോകുന്നതും. തന്റെ നാട്ടിലെ ആഢംബര ജീവിതം അവര്‍ക്ക് അവിടെ ജീവിക്കാന്‍ സാധിച്ചില്ല.

എത്ര വലിയ ആളാണെങ്കിലും അവരവരുടെ ജോലി അവര്‍ തന്നെ ചെയ്യണം. ഇതിന് പുറമെ ഭര്‍ത്താവിന്റെ ഭാഗത്തു നിന്നും മോശം അനുഭവങ്ങളും സുകന്യയ്ക്ക് നേരിടേണ്ടി വന്നു. അദ്ദേഹം വിവാഹത്തിന് എതിരായിരുന്നു. അതോടെ സുകന്യ നാട്ടിലേക്ക് തിരികെ വന്നു. പോയത് പോലെ തന്നെ തിരിച്ചു വന്നു എന്ന് പറയുന്നതു പോലെയായിരുന്നു സുകന്യയുടെ തിരിച്ചു വരവ്. അമേരിക്കയില്‍ പോയതും തിരിച്ചു വന്നതും അതിവേഗമായിരുന്നു. പക്ഷെ വിവാഹ മോചനത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. വിവാഹം അമേരിക്കയില്‍ വച്ച് നടന്നതിനാല്‍ ആ വിവാഹത്തിന് ഇന്ത്യയില്‍ നിയമസാധുതയില്ലായിരുന്നു. എന്തായാലും വിവാഹ മോചനത്തിന് ശേഷം സുകന്യ വീണ്ടും അഭിനയിക്കാന്‍ തുടങ്ങി.

എന്നാല്‍ വിവാഹ ശേഷം അഭിനയിക്കുമ്പോള്‍ നടിമാര്‍ക്ക് മാര്‍ക്കറ്റ് കുറയും. അതേ അവസ്ഥയായിരുന്നു സുകന്യക്കും. എങ്കിലും കുറേ സിനിമകളില്‍ നായികയായി സുകന്യ അഭിനയിച്ചു. സത്യരാജിനും കമല്‍ഹാസനുമൊക്കെ ഒപ്പം സുകന്യ അഭിനയിച്ചു. നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചു. പൊതുവെ വിവാദങ്ങളൊന്നുമില്ലാത്ത കരിയറായിരുന്നു സുകന്യയുടേത്.''- രംഘനാഥന്‍ പറയുന്നു. എന്നാല്‍ ജയലളിതയുടെ മന്ത്രിസഭയിലെ ഒരു മന്ത്രിയുമായി സുകന്യയ്ക്ക് രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നും അത് സത്യമാണോ എന്നറിയില്ലയെന്നും രംഘനാഥന്‍ പറയുന്നുണ്ട്. ഇയാള്‍ ഇപ്പോഴും രാഷ്ട്രീയത്തിലുണ്ടെന്നും രംഘനാഥന്‍ പറയുന്നു. സുകന്യയുടെ കരിയറില്‍ കേട്ട ഏക ഗോസിപ്പായിരുന്നു അത്. ആ സംഭവം സുകന്യയുടെ കരിയറിനെ ബാധിച്ചുവെന്നും താരത്തിന്റെ മാര്‍ക്കറ്റ് കുറഞ്ഞുവെന്നും രംഘനാഥന്‍ പറയുന്നു.

2002 ഏപ്രിലിൽ ന്യൂ ജേഴ്സിയിലെ ബാലാജി ക്ഷേത്രത്തിൽ വച്ചായിരുന്നു സുകന്യയുടെ വിവാഹം. സിനിമകളിൽ നായികയായി തിളങ്ങി നിൽക്കുന്ന വേളയിൽ ആയിരുന്നു നടിയുടെ വിവാഹം. അമേരിക്കയിൽ സ്ഥിര താമസക്കാരനായിരുന്നു ശ്രീധർ ആണ് സുകന്യയെ വിവാഹം കഴിച്ചത്. എന്നാൽ ഒരു വർഷം ആയിരുന്നു ആ ബന്ധത്തിന്റെ ആയുസ്സ്. ഭർത്താവിന്റെ ക്രൂരത അതിരുവിടുന്നുവെന്നും താങ്ങാൻ കഴിയുന്നില്ലെന്നും കാണിച്ച് സുകന്യ വിവാഹ മോചനം ആവശ്യപ്പെട്ടിരുന്നു.

 

അമേരിക്കയിൽ നിന്ന് സുകന്യ ചെന്നൈയിലേക്ക് എത്തിയാണ് കേസ് ഫയൽ ചെയ്തത്. എന്നാൽ സുകന്യയ്ക്ക് വിവാഹമോചനം ലഭിക്കുന്നതിൽ നിന്ന് തടയാൻ ശ്രീധർ ശ്രമിച്ചു. യുഎസ്എയിലെ ന്യൂജേഴ്സിയിൽ വിവാഹിതരായിരുന്നതിനാൽ ചെന്നൈയിൽ സുകന്യയുടെ വിവാഹമോചനംനടക്കില്ലെന്ന് കാണിച്ചുകൊണ്ട് ഭർത്താവ് വാദിച്ചു. എന്നാൽ, വിവാഹം എവിടെവെച്ച് നടന്നാലും ഭാര്യക്ക് സ്വന്തം പട്ടണത്തിൽ വെച്ച് വിവാഹമോചനത്തിന് അപേക്ഷിക്കാമെന്ന് ജഡ്ജി വിധിച്ചു. അങ്ങനെ ഇരുവരുടേയും വിവാഹമോചനം നടക്കുയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (1 hour ago)

സൗദിയിൽ വീണ്ടും വധശിക്ഷ, ലഹരി മരുന്ന് കടത്തുന്നതിനിടെ സുരക്ഷാ വിഭാഗം പിടികൂടിയ വിദേശിയുടെ ശിക്ഷാവിധി നടപ്പാക്കി..!  (1 hour ago)

പാലക്കാട് മതേതരത്വവും വർഗീയതയും തമ്മിലുള്ള പോരാട്ടം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി പറയുന്നു; രാഷ്ട്രീയ അസ്പൃശ്യത പാപമാണ് എന്ന് ബിജെപി വിശ്വസിക്കുന്നുവെന്ന് സന്ദീപ് ജി വാര്യർ  (6 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (6 hours ago)

ഓന്തിന്റെ രാഷ്ട്രീയ രൂപമായി സരിന്‍ മാറി; സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗതികേടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍  (6 hours ago)

ജനങ്ങളുടെ സമ്മര്‍ദ്ദവും ഉപതിരഞ്ഞെടുപ്പും വന്നതു കൊണ്ടു മാത്രമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ മാറ്റാന്‍ സി.പി.എം തയാറായത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ഇൻഡി മുന്നണിക്കെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുക; ഉപതിരഞ്ഞെടുപ്പു ഫലം കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (6 hours ago)

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ; എസ്.എ.ടി. ആശുപത്രിയുടേയും സിഡിസിയുടേയും  (6 hours ago)

സത്യത്തിൽ ആ മക്കളുടെ ശാപത്തേക്കാൾ പി പി ദിവ്യയുടെ കുലം മുടിപ്പിക്കുന്നത് ഈ കാഴ്ച്ച കണ്ട് അവളെ ശപിക്കുന്ന ജനസഹസ്രങ്ങളുടെ ശാപാഗ്നി തന്നെയാവും; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്  (7 hours ago)

ദിർഹത്തിന്റെ മൂല്യം കുതിക്കുന്നു; കൂപ്പുകുത്തി ഇന്ത്യൻ രൂപ..! പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം  (7 hours ago)

ഇന്ത്യൻ പൗരൻമാർക്ക് വിസയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് യുഎഇ; കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ഒരുക്കി  (7 hours ago)

അവിടെ ആ ചിത കത്തി തീർന്നില്ല... പി പി ദിവ്യയുടെ ചുടല.... നൃത്തം വൈറൽ...  (8 hours ago)

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത...  (8 hours ago)

ആരോ തന്നെ കെണിയില്‍ പെടുത്താന്‍ ശ്രമിക്കുന്നു; ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് കുഞ്ഞുമായി എത്തി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു- CCTV ദൃശ്യങ്ങൾ പുറത്ത് വിട്ട് ബാല  (8 hours ago)

ജെറുസലേം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഹമാസ്; ഇസ്രായേലിനെതിരെ യുദ്ധത്തിന്റെ പുതിയ ഘട്ടം തുടങ്ങിയെന്ന് പ്രഖ്യാപിച്ച് ഹിസ്ബുല്ല...  (8 hours ago)

Malayali Vartha Recommends