Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?


ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...


യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ..ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്...1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ട്...


ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും...ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രെ​ ​അ​ധി​ക്ഷേ​പം​ ​തു​ട​ർ​ന്ന്, ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ...​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​ആ​ക്ഷേ​പ​ങ്ങ​ൾ.​..


ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം... മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക..11 ടൺ മെഡിക്കൽ സാമ​ഗ്രികളുടെ ആദ്യ ​ഗഡു അയച്ചു...

ആഗ്രഹം ഉള്ളിലൊതുക്കി കവിയൂർ പൊന്നമ്മ! നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്...

15 MAY 2023 04:10 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ സ്വന്തം അമ്മ എന്നാണ് നടി കവിയൂര്‍ പൊന്നമ്മയെ വിശേഷിപ്പിക്കുന്നത്. നാടക രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയതായിരുന്നു കവിയൂര്‍ പൊന്നമ്മ. ആദ്യകാലങ്ങളില്‍ നായികയായിട്ടാണ് അഭിനയിച്ചതെങ്കിലും പില്‍ക്കാലത്ത് അമ്മ വേഷങ്ങളുമായി മുന്നേറുകയായിരുന്നു. ഇപ്പോഴിതാ നടിയെ കുറിച്ച് മനസ് തുറക്കുകയാണ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ്. ഒരു മാധ്യമത്തില്‍ അദ്ദേഹം കവിയൂര്‍ പൊന്നമ്മയെ കുറിച്ച് മനസ് തുറന്നത് ഇങ്ങനെയായിരുന്നു...

ആറന്മുള പൊന്നമ്മയെക്കാള്‍ നല്ല അമ്മ വേഷങ്ങള്‍ ചെയ്ത് സവിശേഷമായ ഒരു അഭിനയശേഷി കൈമുതലായി ഉള്ളതുകൊണ്ടാകാം അമ്മക്കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യയായ നടിയെന്ന പേര് പൊന്നമ്മ ചേച്ചിക്ക് ലഭിച്ചത. അന്നത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനായ ശശികുമാര്‍ സംവിധാനം ചെയ്ത 'കുടുംബിനി' യില്‍ ഷീലയുടെ അമ്മയായിട്ടഭിനയിച്ചു കൊണ്ടാണ് ഷീലയെക്കാള്‍ പ്രായം കുറവുള്ള പൊന്നമ്മച്ചേച്ചിയുടെ കടന്നു വരവ്. കുടുംബിനിയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ പിന്നെ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കുമെല്ലാം പൊന്നമ്മച്ചേച്ചിയുടെ അമ്മവേഷത്തിനോടായി കൂടുതല്‍ താല്‍പര്യം. സത്യനും മധുവും നായകന്മാരായി അഭിനയിച്ച 'തൊമ്മന്റെ മക്കളില്‍' അവരുടെ രണ്ടു പേരുടെയും അമ്മയായി പൊന്നമ്മച്ചേച്ചി കളം നിറഞ്ഞാടിയെന്ന് കേട്ടപ്പോള്‍ അന്നു ഞാന്‍ ശരിക്കും അദ്ഭുതപ്പെട്ടുപോയിരുന്നു.

 

'നദി' എന്ന ചിത്രത്തില്‍ തിക്കുറിശ്ശിയുടെ ഭാര്യയായും 'പെരിയാറി'ല്‍ തിലകന്റെ അമ്മയായുമൊക്കെ അഭിനയിച്ച പൊന്നമ്മ ചേച്ചി പിന്നീട് തിലകന്റെ ഭാര്യയായും 'ഓടയില്‍ നിന്ന്' എന്ന ചിത്രത്തില്‍ സത്യന്റെ നായികയായുമൊക്കെ വന്ന് പ്രേക്ഷക മനസ്സുകളില്‍ വിസ്മയം ജനിപ്പിച്ചു. സ്ത്രീ കഥാപാത്രങ്ങളില്‍ ഇത്രയും വ്യത്യസ്തമായ വേഷപ്പകര്‍ച്ച നടത്തിയിട്ടുള്ള മറ്റൊരു അഭിനേത്രി മലയാളത്തില്‍ വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഈ അമ്മവേഷങ്ങളില്‍ അഭിനയിക്കുന്ന സമയത്തു തന്നെയാണ് 'റോസി'യില്‍ നായികയായി വരുന്നതും. പിന്നീടു നായികയുടെ ചേച്ചിയും ചേട്ടത്തിയും അമ്മായിയുമൊക്കെയായി വന്നതിനു ശേഷമാണ് മലയാള സിനിമയിലെ സ്ഥിരം അമ്മത്താരമായി പൊന്നമ്മ ചേച്ചി മാറുന്നത്. സഹപ്രവര്‍ത്തകരുമായി വളരെ ഹൃദ്യമായ സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന പൊന്നമ്മച്ചേച്ചിയെ കൂടുതല്‍ അടുപ്പമുള്ളവര്‍ പൊന്നു എന്നാണു വിളിച്ചിരുന്നത്. ആ പൊന്നുവിനെ പി.എം. മേനോന്‍ സംവിധാനം ചെയ്ത 'റോസി' എന്ന ചിത്രത്തിന്റെ നിര്‍മാതാവായ മണിസ്വാമി തന്റെ ജീവിതത്തിലെ പൊന്നായി കൂടെ കൂട്ടുകയായിരുന്നു.

ആദ്യകാലം മുതലുള്ള എല്ലാ നായകന്മാരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുള്ളത് ഇപ്പോള്‍ പൊന്നമ്മച്ചേച്ചിയുടെ സിനിമാ സപര്യയ്ക്ക് നീണ്ട അറുപതാണ്ടിന്റെ കാലപ്പഴക്കം ഉണ്ടെങ്കിലും മലയാള സിനിമയില്‍ എല്ലാം തികഞ്ഞ മുഖപ്രസാദമുള്ള ഐശ്വര്യവതിയായ ഒരമ്മയെത്തേടുമ്പോള്‍ സംവിധായകനും നിര്‍മാതാക്കളുമൊക്കെ ആദ്യം പോകുന്നത് കവിയൂര്‍ പൊന്നമ്മ ചേച്ചിയുടെ സാന്നിധ്യം തേടിയാണ്. ചെറിയ ശാരീരികാസ്വാസ്ഥ്യങ്ങളൊക്കെ ഉള്ളതുകൊണ്ട് ഇപ്പോള്‍ അഭിനയത്തോട് അല്‍പം അകലം പാലിച്ചു നില്‍ക്കുകയാണവര്‍. താന്‍ ഇതുവരെ െചയ്യാത്ത വ്യത്യസ്തമായ ഒരു വേഷവുമായി ആരെങ്കിലും വന്നാല്‍ ഇനിയും ഒരു കൈ നോക്കാനും പൊന്നമ്മച്ചേച്ചി തയ്യാറാണെന്നും അദ്ദേഹം പറയുന്നു.

നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നെന്ന് കവിയൂര്‍ പാെന്നമ്മ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ അമ്മയ്ക്ക് പക്ഷെ ജീവിതത്തില്‍ ദുഃഖങ്ങളേറെയാണ്. ഏക മകള്‍ ബിന്ദു തന്നെ കവിയൂര്‍ പൊന്നമ്മയോട് അകല്‍ച്ച കാണിച്ചിരുന്നു. മുമ്പൊരിക്കല്‍ ജെബി ജംഗ്ഷനില്‍ അതിഥിയായെത്തിയപ്പോള്‍ നടി തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. മകള്‍ ബിന്ദുവുമായി താന്‍ സംസാരിച്ചിരുന്നെന്നും അവര്‍ക്ക് നിങ്ങളോടിപ്പോഴും പിണക്കമുണ്ടെന്നും ഷോയുടെ അവതാരകന്‍ പറഞ്ഞു. അതിന്റെ കാരണങ്ങളെക്കുറിച്ച് കവിയൂര്‍ പൊന്നമ്മയും സംസാരിച്ചു.

മകള്‍ അമേരിക്കയില്‍ സെറ്റില്‍ഡ് ആണ്. എന്റെ രണ്ടാമത്തെ നാത്തൂന്റെ മകന്‍ തന്നെയാണ് കല്യാണം കഴിച്ചത്. അവര്‍ക്ക് മകനും മകളുമുണ്ട്. സ്‌നേഹം കൊടുത്തില്ലെന്നാണ് മകളുടെ പരാതി. ഒപ്പമുണ്ടായിരുന്ന സമയത്ത് വളരെയധികം സ്‌നേഹിച്ചിരുന്നെന്ന് നടി പറഞ്ഞു. എല്ലാവര്‍ക്കും ഭക്ഷണം കഴിക്കണമെങ്കില്‍ ഞാന്‍ ജോലിക്ക് പോവണമായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ അറിയില്ലെന്ന് വെക്കാം. മുതിര്‍ന്നപ്പോഴെങ്കിലും മനസ്സിലാക്കണമല്ലോ. ഭയങ്കര ശാഠ്യമായിരുന്നു. ഉള്ള സമയത്ത് അത് പോലെ സ്‌നേഹം വാരിക്കോരി കൊടുത്തിട്ടുമുണ്ട്' 'ആ ശാഠ്യം ഇപ്പോഴുമുണ്ട്. ആ പരിഭവം മാറില്ല. ദുഃഖമില്ല. നോക്കാനെനിക്ക് ചിലപ്പോള്‍ പറ്റിയിട്ടില്ല. അവള്‍ പറഞ്ഞതിലും കാര്യമുണ്ടെന്നായിരുന്നു അന്ന് നടി പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് മതേതരത്വവും വർഗീയതയും തമ്മിലുള്ള പോരാട്ടം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി പറയുന്നു; രാഷ്ട്രീയ അസ്പൃശ്യത പാപമാണ് എന്ന് ബിജെപി വിശ്വസിക്കുന്നുവെന്ന് സന്ദീപ് ജി വാര്യർ  (3 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (3 hours ago)

ഓന്തിന്റെ രാഷ്ട്രീയ രൂപമായി സരിന്‍ മാറി; സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗതികേടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍  (3 hours ago)

ജനങ്ങളുടെ സമ്മര്‍ദ്ദവും ഉപതിരഞ്ഞെടുപ്പും വന്നതു കൊണ്ടു മാത്രമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ മാറ്റാന്‍ സി.പി.എം തയാറായത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

ഇൻഡി മുന്നണിക്കെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുക; ഉപതിരഞ്ഞെടുപ്പു ഫലം കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (3 hours ago)

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ; എസ്.എ.ടി. ആശുപത്രിയുടേയും സിഡിസിയുടേയും  (3 hours ago)

സത്യത്തിൽ ആ മക്കളുടെ ശാപത്തേക്കാൾ പി പി ദിവ്യയുടെ കുലം മുടിപ്പിക്കുന്നത് ഈ കാഴ്ച്ച കണ്ട് അവളെ ശപിക്കുന്ന ജനസഹസ്രങ്ങളുടെ ശാപാഗ്നി തന്നെയാവും; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്  (4 hours ago)

ദിർഹത്തിന്റെ മൂല്യം കുതിക്കുന്നു; കൂപ്പുകുത്തി ഇന്ത്യൻ രൂപ..! പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം  (4 hours ago)

ഇന്ത്യൻ പൗരൻമാർക്ക് വിസയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് യുഎഇ; കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ഒരുക്കി  (4 hours ago)

അവിടെ ആ ചിത കത്തി തീർന്നില്ല... പി പി ദിവ്യയുടെ ചുടല.... നൃത്തം വൈറൽ...  (5 hours ago)

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത...  (5 hours ago)

ആരോ തന്നെ കെണിയില്‍ പെടുത്താന്‍ ശ്രമിക്കുന്നു; ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് കുഞ്ഞുമായി എത്തി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു- CCTV ദൃശ്യങ്ങൾ പുറത്ത് വിട്ട് ബാല  (5 hours ago)

ജെറുസലേം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഹമാസ്; ഇസ്രായേലിനെതിരെ യുദ്ധത്തിന്റെ പുതിയ ഘട്ടം തുടങ്ങിയെന്ന് പ്രഖ്യാപിച്ച് ഹിസ്ബുല്ല...  (5 hours ago)

വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ശക്തം; ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിസ്താര വിമാനം ഫ്രാങ്ക്ഫർട്ടിലെ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി  (5 hours ago)

ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?  (5 hours ago)

Malayali Vartha Recommends