Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?


ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...


യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ..ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്...1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ട്...


ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും...ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രെ​ ​അ​ധി​ക്ഷേ​പം​ ​തു​ട​ർ​ന്ന്, ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ...​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​ആ​ക്ഷേ​പ​ങ്ങ​ൾ.​..


ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം... മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക..11 ടൺ മെഡിക്കൽ സാമ​ഗ്രികളുടെ ആദ്യ ​ഗഡു അയച്ചു...

താരതമ്യത്തിന്റെ ആവശ്യമില്ല: ശോഭനയെ കണ്ടിട്ട് തന്നെ വര്‍ഷങ്ങളായി- ഉർവശി

20 MAY 2023 04:10 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് ഉര്‍വശിയും ,ശോഭനയും . ഇരുവരുടെയും ഓരോ ചിത്രങ്ങളും പ്രേക്ഷകർക്ക് അത്രയേറെ മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. 90കളിലെ നായികമാര്‍ നായികാ സ്ഥാനത്ത് നിന്ന് മാറി അമ്മ വേഷങ്ങളിലേക്ക് മാറുമ്പോഴും മലയാള സിനിമയില്‍ എന്നും ഉര്‍വശിക്ക് പ്രാധാന്യമുള്ള വേഷങ്ങള്‍ ലഭിച്ചു. അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണമാണ്. ഇപ്പോഴിതാ നടി ശോഭനയെക്കുറിച്ച് ഉര്‍വശി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാകുകയാണ്. ഒരു ചാനലുമായി സംസാരിക്കവേയാണ് ഉര്‍വ്വശി മനസ്സുതുറന്നത്.

ശോഭനയുമായുള്ള താരതമ്യത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉര്‍വശി. താരതമ്യങ്ങളോട് താല്‍പര്യമില്ലാത്ത കാര്യമാണെന്ന് ഉര്‍വശി വ്യക്തമാക്കി. ശോഭനയെ കണ്ടിട്ട് തന്നെ വര്‍ഷങ്ങളായി. എന്നേക്കാള്‍ എന്തെങ്കിലും ഒരു കാര്യത്തില്‍ കഴിവ് കൂടുതലുള്ളവരാണ് എന്റെ കൂടെയെന്നാണ് എല്ലാക്കാലത്തും എന്റെ വിശ്വാസം. അങ്ങനെ എല്ലാവരുടെയും ഫാന്‍സാണ്. ശോഭനയുടെയും പാര്‍വതിയുടെ രേവതിയുടെയും ഫാനാണ് ഞാന്‍.

എന്റെ ആദ്യ സിനിമ ചെയ്യുമ്പോള്‍ രേവതിയുടെ പടം സൂപ്പര്‍ ഹിറ്റായി ഓടുന്ന സമയമാണ്. വേണ്ടത്ര പൊക്കമില്ലാത്ത കുട്ടി. പക്ഷെ അത്രയും സ്‌ക്രീന്‍ പ്രസന്‍സുള്ള നടി. താരതമ്യം ഞാന്‍ ശ്രദ്ധിക്കാറില്ല. താരതമ്യത്തിന്റെ ആവശ്യമില്ല. കഴിവില്ലെങ്കില്‍ വിമര്‍ശിക്കാം. ടൈറ്റില്‍ ചേര്‍ത്ത് വിളിക്കുന്നതിനോടൊപ്പം ഞാനൊരു കാലത്തും അത്ര വലിയ പ്രാധാന്യം കൊടുത്തിട്ടില്ലെന്നും ഉര്‍വശി പറഞ്ഞു. ഒപ്പം ഒരു താരത്തിന്റെയും സാമ്രാജ്യമല്ല സിനിമയെന്നും താരങ്ങൾ ഉളളതുകൊണ്ട് സിനിമ നല്ലതാകണമെന്നില്ലെന്നും നടി പറഞ്ഞു.

 

സിനിമകളിൽ തമാശകൾക്ക് മാറ്റം വന്നിട്ടുണ്ട്, തമാശയ്ക്കായി പുരുഷ കഥാപാത്രം പറയുന്ന ഭാഷ പോലും സ്ത്രീകൾക്ക് സിനിമയിൽ ഇപ്പോൾ ഉപയോഗിക്കാനാവില്ലെന്നും ഊർവശി പറഞ്ഞു. മുൻപ് അയൽവക്കത്തെ കുശുമ്പ് പറയുന്നതിൽ മാത്രമായിരുന്നു സ്ത്രീ കഥാപാത്രങ്ങളുടെ കോമഡി. ഇന്നത് പുരുഷ പ്രേക്ഷകർക്ക് ദഹിക്കണമെന്നേയില്ല. ഉപയോഗിക്കുന്ന ഭാഷയിലും നൽകുന്ന സംഭാഷണത്തിലും വരെ സ്ത്രീകൾക്ക് നിയന്ത്രണമുണ്ട്.

 

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോമഡി സിനിമ ഇപ്പോഴും പഞ്ചവടിപ്പാലമാണ്. ഇപ്പോൾ ഹാസ്യത്തിന് മാത്രമായി താരങ്ങളില്ല എല്ലാവരും ഹാസ്യം ഗംഭീരമായി കൈകാര്യം ചെയ്യുന്നവരാണ്.'' - ഉർവശി പറഞ്ഞു. ചിലസമയത്ത് പടങ്ങളൊക്കെ ഓടുന്നത് കണ്ട് താൻ വലിയ താരമായി എന്ന് ചില നടിനടന്മാർക്ക് തോന്നിയെങ്കിൽ അപ്പോഴേക്കും കാര്യങ്ങൾ ഏകദേശം തീരുമാനമായി എന്ന് പറയാം. സിനിമ ഒരിക്കലും ഒരു ഏക വ്യക്തിയുടെയോ, താരത്തിന്റെയോ സാമ്രാജ്യമല്ല എന്ന് താരം പറയുന്നു.


ചാള്‍സ് എന്റര്‍പ്രൈസസാണ് ഉര്‍വശിയുടെ പുതിയ സിനിമ. സുഭാഷ് ലളിത സുബ്രമണ്യം സംവിധാനം ചെയ്യുന്ന സിനിമയില്‍ ബാലു വര്‍ഗീസാണ് സിനിമയിലെ നായകന്‍. കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഉര്‍വശി മലയാളത്തില്‍ ഒരു സിനിമ ചെയ്യുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ഇതിന് മുമ്പ് ഉര്‍വശി അഭിനയിച്ചത്. മലയാളത്തില്‍ പ്രാധാന്യമുള്ള വേഷങ്ങളാണ് ഉര്‍വശി ചെയ്യാറ്. മെയ്‍ 19ന് ചിത്രം തിയറ്ററിലെത്തും.

 

സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും 'ചിത്രത്തിനുണ്ട്. ഉര്‍വശിക്കും കലൈയരസനും പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് മതേതരത്വവും വർഗീയതയും തമ്മിലുള്ള പോരാട്ടം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി പറയുന്നു; രാഷ്ട്രീയ അസ്പൃശ്യത പാപമാണ് എന്ന് ബിജെപി വിശ്വസിക്കുന്നുവെന്ന് സന്ദീപ് ജി വാര്യർ  (3 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (3 hours ago)

ഓന്തിന്റെ രാഷ്ട്രീയ രൂപമായി സരിന്‍ മാറി; സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗതികേടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍  (3 hours ago)

ജനങ്ങളുടെ സമ്മര്‍ദ്ദവും ഉപതിരഞ്ഞെടുപ്പും വന്നതു കൊണ്ടു മാത്രമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ മാറ്റാന്‍ സി.പി.എം തയാറായത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

ഇൻഡി മുന്നണിക്കെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുക; ഉപതിരഞ്ഞെടുപ്പു ഫലം കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (3 hours ago)

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ; എസ്.എ.ടി. ആശുപത്രിയുടേയും സിഡിസിയുടേയും  (4 hours ago)

സത്യത്തിൽ ആ മക്കളുടെ ശാപത്തേക്കാൾ പി പി ദിവ്യയുടെ കുലം മുടിപ്പിക്കുന്നത് ഈ കാഴ്ച്ച കണ്ട് അവളെ ശപിക്കുന്ന ജനസഹസ്രങ്ങളുടെ ശാപാഗ്നി തന്നെയാവും; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്  (4 hours ago)

ദിർഹത്തിന്റെ മൂല്യം കുതിക്കുന്നു; കൂപ്പുകുത്തി ഇന്ത്യൻ രൂപ..! പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം  (4 hours ago)

ഇന്ത്യൻ പൗരൻമാർക്ക് വിസയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് യുഎഇ; കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ഒരുക്കി  (4 hours ago)

അവിടെ ആ ചിത കത്തി തീർന്നില്ല... പി പി ദിവ്യയുടെ ചുടല.... നൃത്തം വൈറൽ...  (5 hours ago)

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത...  (5 hours ago)

ആരോ തന്നെ കെണിയില്‍ പെടുത്താന്‍ ശ്രമിക്കുന്നു; ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് കുഞ്ഞുമായി എത്തി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു- CCTV ദൃശ്യങ്ങൾ പുറത്ത് വിട്ട് ബാല  (5 hours ago)

ജെറുസലേം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഹമാസ്; ഇസ്രായേലിനെതിരെ യുദ്ധത്തിന്റെ പുതിയ ഘട്ടം തുടങ്ങിയെന്ന് പ്രഖ്യാപിച്ച് ഹിസ്ബുല്ല...  (5 hours ago)

വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ശക്തം; ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിസ്താര വിമാനം ഫ്രാങ്ക്ഫർട്ടിലെ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി  (5 hours ago)

ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?  (5 hours ago)

Malayali Vartha Recommends