ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്കി നവ്യാ നായര്‍...
ഇന്‍സ്റ്റഗ്രാമില്‍ നവ്യ ലൈവിലെത്തിയ താരത്തിനോട് ആരാധകന് ചോദിച്ച ചോദ്യവും താരത്തിന്റെ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. സന്യാസിമാര്‍ ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് കഴുകുമെന്ന പരാമര്‍ശത്തിന് അടുത്തിടെ ട്രോളുകള്‍ വാരിക്കൂട്ടിയ നടിയാണ് നവ്യാ നായര്‍.
ഒരു ചാനലിലെ പരിപാടിക്കിടെയായിരുന്നു നവ്യയുടെ പരാമര്‍ശം. ഇപ്പോഴിതാ ഇതേ പരാമര്‍ശത്തിന് വീണ്ടും പരിഹാസവുമായെത്തിയ ആരാധകന് കൃത്യമായി മറുപടി നല്‍കിയിരിക്കുകയാണ് നവ്യ. ഗ്രീസില്‍ അവധിയാഘോഷത്തിനിടെ ഇന്‍സ്റ്റഗ്രാമില്‍ നവ്യ ലൈവിലെത്തിയപ്പോഴായിരുന്നു 'ചേച്ചീ, കിഡ്നി ആ വെള്ളത്തില്‍ കഴുകിയെടുക്കുമോ' എന്ന് ആരാധകന്റെ ചോദ്യം.
കിഡ്നി ഇന്നലെ കഴുകി തിരിച്ചു വെച്ചുവെന്നും ഇനിയിപ്പോള്‍ കഴുകുന്നില്ലെന്നും ഒരു നിമിഷം പോലും ആലോചിക്കാതെ ഉടന്‍ തന്നെ നവ്യ മറുപടിയും പറഞ്ഞു. താരത്തിന്റെ മറുപടി സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിട്ടുണ്ട്.
https://www.facebook.com/Malayalivartha